8 00
0
0
ദിവസം ഒരു ചെറിയ സംഖ്യയല്ല
………………
ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനുജന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന അനിശ്ചിതകാല സമരം 800 ദിവസം. അധികാരികള്‍ കണ്ണടച്ചപ്പോള്‍ ജനം കണ്ണ് തുറന്നിരുന്നു .അവകാശ സമരം ഒരു പാട് കണ്ട തലസ്ഥാന നഗരിയിലെ ഭരണ സിരാ കേന്ദ്രം ഈ ചെറുപ്പക്കാരനോട് നീതി പുലര്‍ത്തിയില്ല .നീതിയ്ക്ക് വേണ്ടി സമരം ചെയ്യുമ്പോള്‍ എന്തിന് വേണ്ടി എന്ന് അന്വേഷിച്ച് അറിയുവാനും പരിഹാര മാര്‍ഗ്ഗം കണ്ടെത്തുവാനും കഴിയുന്നവര്‍ക്ക് മാത്രമാണ് അധികാരം നല്‍കേണ്ടത് .ശ്രീജിത്ത് വിഷയം എല്ലാവര്‍ക്കും അറിയാം .നീതി വേണം .നീതിക്കായുള്ള പോരാട്ടം ഞങ്ങൾ ഇനിയും തുടരും. ഇന്ന് ശ്രീജിത്തിനൊപ്പം, നാളെ മറ്റൊരു ശ്രീജിത്തിനൊപ്പം’.
