Trending Now

ഭി ന്നലിംഗക്കാർക്കു വേണ്ടി കണ്ണീരൊഴുക്കുന്ന മാർത്തോമ്മാസഭ സ്ത്രീകളെ തീണ്ടാപ്പാടകലെ നിർത്തുന്നു

ഭി ന്നലിംഗക്കാർക്കു വേണ്ടി കണ്ണീരൊഴുക്കുന്ന മാർത്തോമ്മാസഭ സ്ത്രീകളെ തീണ്ടാപ്പാടകലെ നിർത്തുന്നു:ശബരിമല കയറാന്‍ ഒരുങ്ങുന്ന തൃപ്തി ദേശായി പക്ഷക്കാര്‍ക്കും ഇക്കാര്യത്തില്‍ മൗനം

മാരാമണ്‍ കണ്‍വന്‍ഷനില്‍ വൈകുന്നേരം ആറരയ്ക്ക് ശേഷമുള്ള സുവിശേഷയോഗങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്ന രീതി തുടരണമെന്ന് മാര്‍ത്തോമ സഭ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഇതിന് എതിരെ ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചു .

: മാരാമണ്‍ കണ്‍വന്‍ഷനില്‍ സ്ത്രീകള്‍ക്ക് രാത്രി പ്രവേശനം അനുവദിക്കില്ലെന്ന് മാര്‍ത്താമാ സഭ. വിശ്വാസികള്‍ ഇത്തരം പ്രവണതകള്‍ അംഗീകരി ക്കില്ലെന്ന് ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത പറഞ്ഞു. ചരിത്രം മാറ്റി എഴുതാന്‍ ശ്രമിക്കരുത്. പകല്‍ നാല് സുവിശേഷ യോഗത്തില്‍ സ്ത്രീകള്‍ക്ക് കയറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്‍വന്‍ഷനില്‍ തുടക്കം മുതലേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല.

സ്ത്രീ സുരക്ഷിതയല്ല എന്ന് സഭ പ്രഖ്യാപിക്കുമ്പോൾ, സഭക്കുള്ളിൽ സ്ത്രീ ആരാണ്? ബൈബിൾ പഠിപ്പിക്കുന്നത് സ്ത്രീ സൃഷ്ടിയുടെ പൂർണത എന്നാണ്. പൂർണതയില്ലാതെ മാരാമൺ യോഗങ്ങൾ എങ്ങനെ പൂർണമാകും? സ്ത്രീ വിലക്ക് ഈ നവീകരണ- നവോത്ഥാന കാലഘട്ടത്തിൽ സഭയെ പിന്നോട്ടടിക്കും എന്നുള്ളതിന് യാതൊരു സംശയവുമില്ല.ദൈവസ്നേഹവും സാമൂഹ്യനീതിയും പ്രഘോഷിക്കപ്പെടുന്ന ഇടമാണ് മാരാമൺ കൺവൻഷൻ.ഇവിടെ പകല്‍ സ്ത്രീകളെ പ്രവേശിപ്പിക്കുകയും രാത്രിയില്‍ അവരെ അകറ്റി നിര്‍ത്തുകയും ചെയ്തു കൊണ്ടുള്ള നടപടികള്‍ ഹൈക്കോടതിയില്‍ വരെ എത്തി .

ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി കണ്ണീര്‍ ധാരധാരയായി ഒഴുക്കുകയാണ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയും അനുയായികളും. അ തേസമയം, തന്നെ സ്വന്തം സഭയിലെ സ്ത്രീജനങ്ങള്‍ക്ക് വിലക്ക് കല്‍പിച്ച്‌ തീണ്ടാപ്പാടകലെ നിര്‍ത്തുകയും ചെയ്യുന്നു ഈ ക്രിസ്തുശിഷ്യന്മാര്‍. മാരാമണ്‍ കണ്‍വന്‍ഷന്റെ രാത്രിയോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി യുടെ മുന്നില്‍ എത്തുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിശ്വാസ സമൂഹം മൌനത്തില്‍ ആണ് .

മാരാമൺ കൺവെൻഷനിൽ രാത്രികാലങ്ങളിൽ സ്ത്രീകൾക്കുള്ള വിലക്കിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ സഭയുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ നിക്ഷപക്ഷ ജനതയ്ക്ക് ആഗ്രഹം ഉണ്ട് . രാത്രി യോഗങ്ങളിൽ സ്ത്രീ പ്രവേശനം വേണമെന്നാവശ്യപ്പെട്ട പ്രമേയം തടഞ്ഞതിൽ മാർത്തോമസഭയ്ക്ക് എതിരെ കോടതിയെ സമീപിച്ചി രി ക്കുകയാണ് ഒരു വിഭാഗം വിശ്വാസികളും വനിതാ സംഘടനകളും

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!