Trending Now

തേക്കുതോട് കരിമാന്‍തോട് റോഡ് ഉദ്ഘാടനം (ഏപ്രില്‍ 11)മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും

 

konnivartha.com : തേക്കുതോട്-കരിമാന്‍തോടുകാരുടെ യാത്രാ ദുരിതത്തിന് പരിഹാരമായി 2.5 കോടി രൂപ ചിലവില്‍ ഉന്നത നിലവാരത്തില്‍ നിര്‍മിച്ച തേക്ക്തോട് കരിമാന്‍ തോട് റോഡ് (ഏപ്രില്‍ 11) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ദീര്‍ഘനാളുകളായി വളരെ ദുര്‍ഘടമായ പാതയായിരുന്നു തണ്ണിത്തോട് മൂഴി തേക്ക്തോട് കരിമാന്‍തോട് റോഡ്. പൊതുമരാമത്ത് വകുപ്പില്‍ നിന്നും രണ്ടര കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തിയാണ് നടന്നത്.
റോഡിന്റെ വീതി കൂട്ടിയും വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചും ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയിലും ആണ് റോഡ് നിര്‍മിച്ചത്. വര്‍ഷങ്ങളായി കരിമാന്‍ തോട്ടിലേക്കുള്ള യാത്രാസൗകര്യം ദുരിതം ആയിരുന്നു. അഡ്വ. ജനീഷ് കുമാര്‍ എംഎല്‍എ ആയതിനുശേഷം നിരന്തരമായി ഇടപെട്ടതിന്റെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 2.50 കിലോമീറ്റര്‍ ഭാഗമാണ് പൂര്‍ത്തികരിച്ചത്.

ജില്ലാ പഞ്ചായത്ത് അധീനതയിലുള്ള നാലു കിലോമീറ്റര്‍ ദൂരം റീ ബില്‍ഡ് കേരള ഇനിഷ്യേറ്റിവില്‍ ഉള്‍പ്പെടുത്തിയും തുക വകയിരുത്തിയും നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ ആലുവാംകുടി ക്ഷേത്രം അടക്കമുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ എത്തിച്ചേരുവാനുള്ള എളുപ്പ മാര്‍ഗമായി ഈറോഡ് മാറി.

(ഏപ്രില്‍ 11) രാവിലെ 11.30 നു കരിമാന്‍തോട് സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകുന്ന ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സ്വാഗത പ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും