തയ്‌വാനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടുള്ള സൈനികപരിശീലനങ്ങള്‍ ചൈന നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു . തയ്‌വാന്‍റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണ പരിശീലനങ്ങള്‍ നടത്തിവരുന്നതായാണ് ചൈന തന്നെ നല്‍കുന്ന സൂചന .ആണവായുധം ഉപയോഗിക്കാന്‍ കഴിയുന്ന എച്ച്-6കെ പോർവിമാനങ്ങളിൽ യുദ്ധസജ്ജമായ പടക്കോപ്പുകളാണ് ഉപയോഗിക്കുന്നതെന്നും ചൈന വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു .
ഷാദോങ് വിമാനവാഹിനിക്കപ്പലുകളും പരിശീലനത്തിൽ പങ്കെടുത്തു .ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡാണ് സൈനികാഭ്യാസത്തിന് നേതൃത്വം നല്‍കുന്നത്.തങ്ങളുടെ അതിര്‍ത്തിക്ക് ചുറ്റും 70 യുദ്ധവിമാനങ്ങള്‍ ചൈന വിന്യസിച്ചതായി തയ്‌വാന്‍ അറിയിച്ചു. 35 വിമാനങ്ങള്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചതായി തയ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചൈന പ്രകോപനം തുടര്‍ന്നാല്‍ ഏതു സമയത്തും യുദ്ധം ഉണ്ടാകും . റഷ്യ ഉക്രയിനില്‍ അധിനിവേശം നടത്തുവാന്‍ ഒരു വര്‍ഷമായി യുദ്ധത്തില്‍ ആണ് . എന്നാല്‍ റഷ്യ വിജയിച്ചിട്ടില്ല . ഇതിനു ഇടയിലാണ് തയ്‌വാനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടുള്ള സൈനികപരിശീലനങ്ങള്‍ ചൈന നടത്തിയത് .ലോക രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നു .