ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മേൽക്കുരകൾക്കും ക്ഷേത്രസമുച്ചയത്തിലെ തിരുവമ്പാടി കൃഷ്ണസ്വാമി ക്ഷേത്രത്തിന്‍റെ കൊടിമരത്തിന് ആവശ്യമായ തേക്കു മരങ്ങൾ വഹിച്ചു കൊണ്ടുള്ള പവിത്രമായ ഘോഷയാത്ര കോന്നിയിൽ നിന്നും പ്രയാണം തുടങ്ങി :നാളെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തും .
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉപദേവാലയമായ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠിക്കുന്ന കൊടിമരത്തിനുള്ള തേക്ക് തടിയും വഹിച്ചുള്ള ഘോക്ഷ യാത്ര കോന്നി കുമ്മണ്ണൂര്‍ വനത്തില്‍നിന്നും പുറപെട്ടു .
മരങ്ങള്‍ മുറിക്കുന്നതിന് മുന്നോടിയായുള്ള ആയുധപൂജ കുമ്മണ്ണൂര്‍ വനത്തില്‍ നടന്നിരുന്നു .പിന്നീട് വെട്ടി ഇറക്കി .
ക്ഷേത്രം തന്ത്രിമാരായ തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരി, സജി നമ്പൂതിരി എന്നിവര്‍ പൂജകള്‍ നടത്തി. ക്ഷേത്രത്തിന്റെ പണികള്‍ ഏറ്റെടുത്തിട്ടുള്ള
മാന്നാര്‍ സുനോജ് ആചാരിയും കണ്ടന്നൂര്‍ ശിവനാചാരിയുംചേര്‍ന്ന് മരത്തില്‍ ഉളികൊത്തിയാണ് മുറിച്ചത് . കൊടിമരത്തിനുപുറമേ പത്മനാഭസ്വാമിക്ഷേത്രം, നരസിംഹസ്വാമിക്ഷേത്രം എന്നിവയുടെ ശ്രീകോവില്‍ പുതുക്കി പണിയുന്നതിനായിട്ടാണ് കോന്നിയില്‍നിന്ന് തേക്കുകള്‍ കൊണ്ടുപോയത് .പതിനാറ് തേക്കുകളാണ് ക്ഷേത്ര ആവശ്യത്തിനു വനം വകുപ്പ് വിട്ടു നല്‍കിയത് .
ആയിരത്തിതൊള്ളായിരത്തി അമ്പത്തിമൂന്ന് തോട്ടത്തിലെ തേക്കുകളാണിവ.
കൊടിമര ഘോഷയാത്ര കുമ്മണ്ണൂരില്‍നിന്ന് പുറപെട്ട് പത്തനാപുരം, കൊട്ടാരക്കര, ആയൂര്‍, ചടയമംഗലം,
നിലമേല്‍, കിളിമാനൂര്‍, വാമനപുരം വഴി വെഞ്ഞാറന്‍മൂട് മാണിക്കോട് മഹാദേവക്ഷേത്രത്തിലെത്തി വിശ്രമിക്കും. ബുധനാഴ്ച രാവിലെ പ്ലാവിള, പോത്തന്‍കോട്,
കാട്ടായിക്കോണം, കഴക്കൂട്ടം, കരിക്കം, ചാക്കവഴി രണ്ടുമണിയോടെ ഈഞ്ചയ്ക്കലിലെത്തും, അവിടെനിന്ന് ആഘോഷപൂര്‍വം പത്മനാഭസ്വാമിക്ഷേത്രത്തിനുള്ളില്‍ പടിഞ്ഞാറേ നടവഴി വൈകീട്ട് അഞ്ചുമണിയോടെ എത്തിക്കും. കൊടിമരപ്രതിഷ്ഠാ, ശ്രീകോവിലുകളുടെ പുതുക്കിപ്പണി എന്നിവയ്ക്കായി
അഞ്ചുകോടിരൂപയാണ് ചെലവു കണക്കാക്കുന്നത്. ക്ഷേത്രം ഭരണസമിതി അംഗങ്ങളായ ചെയര്‍മാന്‍ കെ.ബാബു, അംഗം എസ്.വിജയകുമാര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.രതീശന്‍ എന്നിവരുടെ ചുമതലയിലാണ് തേക്കുകള്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോയത് . .കോന്നി മഠത്തില്‍ കാവ് അമ്പലം ,കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് എന്നിവിടെ നിന്നുള്ള ആശംസയും അനുഗ്രഹവും നേര്‍ന്നു .കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് പി ആര്‍ ഒ ജയന്‍ കോന്നി ,അയ്യപ്പ സേവാ സംഘം ഭാരവാഹികളായ രാജീവ് കോന്നി ,വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു .
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പുതുക്കിപ്പണികളും കൊടിമരത്തിന്റെ പണിയും ലഭിച്ചത് ദൈവനിയോഗമായി കരുതുന്നുവെന്ന് മാന്നാര്‍ സുനോജ് ആചാരി, കുണ്ടന്നൂര്‍ ശിവന്‍ ആചാരി എന്നിവര്‍ പറഞ്ഞു. സംസ്ഥാനതലത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് സുനോജ് ആചാരിക്കും കൂട്ടര്‍ക്കും ക്ഷേത്രം ഭരണ സമിതി പണി നല്‍കിയത്. മാന്നാര്‍ ഗണപതി ആചാരിയുടെ മകനാണ് സുനോജ്.
കേരളത്തിലെ പലക്ഷേത്രങ്ങളിലും കൊടിമരപ്രതിഷ്ഠയ്ക്കും പുതുക്കിപ്പണികള്‍ക്കും ചുമതല വഹിച്ചിട്ടുണ്ട്. ഇരുപത് പേര്‍ അടങ്ങിയ തൊഴിലാളികളാണ് ഇദ്ദേഹത്തിനൊപ്പം ഉള്ളത് .
വാസ്തുശാസ്ത്രവിദഗ്ദ്ധന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയാണ് മേല്‍നോട്ടം വഹിക്കുന്നത്. ഒരു വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം. തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തില്‍ കൊടിമരവും ശ്രീപദ്മനാഭസ്വാമിക്ഷേത്രം, നരസിംഹസ്വാമിക്ഷേത്രം എന്നിവിടങ്ങളിലും ശ്രീകോവിലുകളുടെ പുതുക്കിപ്പണിയുമാണ് ഇനി നടക്കുന്നത് .കോന്നി കല്ലേലി വയക്കരയില്‍ നിന്നുമാണ് ശബരിമല അയ്യപ്പ ക്ഷേത്ര ത്തിലെ പൊന്നിന്‍ കൊടിമരതിനുള്ള തേക്ക് കൊണ്ട് കഴിഞ്ഞ വര്‍ഷം കൊണ്ട് പോയത് .