ആദിമ കലകള്‍ പുതുതലമുറയില്‍ കെട്ടിയാടുമ്പോള്‍
അരുവാപ്പുലം മുന്നൂറ് കരകളില്‍ കോലങ്ങള്‍ നിറഞ്ഞാടുന്നു
ആദി ദ്രാവിഡ ജനതയുടെ വിശ്വാസത്തില്‍ കോലങ്ങള്‍ പന്ത വെളിച്ചത്തില്‍ കളം നിറഞ്ഞാടുമ്പോള്‍ ദേവീ ദേവ ഭാവങ്ങള്‍ ഐശ്വര്യം നിറയ്ക്കുന്നു .അന്യമായിക്കൊണ്ടിരിക്കുന്ന കോലകലാ രൂപങ്ങള്‍ തനിമ ചോര്‍ന്നു പോകാതെ അരുവാപ്പുലം ഗ്രാമീണ കലാവേദി പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നു ദേശത്തുടിയിലൂടെ .
പാക്കനാര്‍ ക്കോലം ,മറുതാക്കോലം ,യക്ഷി ക്കോലം ,ഗന്ധര്‍വ്വന്‍ ക്കോലം ,ഖണ്ടാ കര്‍ണ്ണ ക്കോലം ,എന്നിവ അസുര വാദ്യ അകമ്പടിയോടെ കളം നിറഞ്ഞാടും .നാടന്‍ പാട്ടുകള്‍ കൂടി ഇഴ ചേരുമ്പോള്‍ അരുവാപ്പുലം വിക്രമന്‍ നായരും സംഘവും അവതരിപ്പിക്കുന്ന ദേശത്തുടി കരകള്‍ കൈതാളത്തില്‍ ഏറ്റു വാങ്ങുന്നു .പുതുതലമുറയ്ക്ക് വേഷ പകര്‍ച്ചയും,വായ്ത്താരിയും, ഈണവും, താളവും പകര്‍ന്നു നല്‍കുമ്പോള്‍ ഒരുക്കങ്ങള്‍ കാണാം .അരുവാപ്പുലം എള്ളാം കാവ് ശ്രീ മഹാ ദേവര്‍ ക്ഷേത്ര ത്തില്‍ ഫെബ്രുവരി പതിനൊന്നാം തീയതി ദേശത്തുടി അരങ്ങില്‍ എത്തും .ഈ കലാകാര ര്‍ ക്ക് നേരാം ആശംസകള്‍ .