ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും തൊഴിലാളി – തൊഴിലുടമ പ്രതിനിധികളുടെയും യോഗം നടത്തി
കേരളാ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും, തൊഴിലാളി – തൊഴിലുടമ പ്രതിനിധികളുടെയും യോഗം നടത്തി. ബോര്‍ഡിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും, മെമ്പര്‍ഷിപ് വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് യോഗം ചേര്‍ന്നത്.
പത്തനംതിട്ട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. പി. സജി അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍, ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. ഗോപി, ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്. ശശി, ഷോപ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി അഡ്വ. രവി പ്രസാദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ ബി. ശ്രീകുമാര്‍, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മാണിക്യം കോന്നി, ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജയന്‍ ക്ലാസിക്, ലാബ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അനില്‍ കെ രവി, യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍ മുക്കത്ത്, യുടിയുസി ജില്ലാ സെക്രട്ടറി തോമസ് ജോസഫ്, യോഗക്ഷേമ സമിതി ഭാരവാഹി സുധ വാസുദേവന്‍, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. സുന്ദരന്‍, ബോര്‍ഡ് ജീവനക്കാരന്‍ രഞ്ജീവ് ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പഠനോത്സവം നടത്തി
ഇലന്തൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനോത്സവവും പ്രീ പ്രൈമറി കുട്ടികളുടെ കളി ഉത്സവവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍വ വിദ്യാര്‍ഥിയും ലോക കേരളസഭ അംഗവും കാനഡ മലയാളി സമാജങ്ങളുടെ അധ്യക്ഷനും കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ അമരക്കാരനുമായ കുര്യന്‍ പ്രക്കാനത്തിന് മാതൃ വിദ്യാലയത്തിന്റെ ആദരവ് നല്‍കി. വാര്‍ഡ് മെമ്പര്‍മാരായ ഇന്ദിര, മുകുന്ദന്‍ പൂര്‍വ വിദ്യാര്‍ഥികളായ മധുസൂദനന്‍, തോമസ് ഉഴുവത്ത്, രഘു, ടിറ്റി ആനി ജോര്‍ജ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.എം. സെലീന, അധ്യാപകനായ പി.ജി. ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു. 30 വര്‍ഷമായി സ്‌കൂളില്‍ പാചക തൊഴിലാളിയായി സേവനമനുഷ്ഠിച്ച വത്സലയെ ആദരിച്ചു.
കരുതലും കൈത്താങ്ങും അദാലത്ത്: പരാതികള്‍ ഏപ്രില്‍ 1 മുതല്‍ സമര്‍പ്പിക്കാം – ജില്ലാ കളക്ടര്‍
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തുകളിലേക്കുള്ള പരാതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അദാലത്തിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് അക്ഷയ സംരംഭകര്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പൊതു ജനങ്ങള്‍ക്ക് പരാതികള്‍ ഓണ്‍ലൈനായും, അക്ഷയ കേന്ദ്രങ്ങളിലൂടെയും, താലൂക്ക് ഓഫീസുകള്‍ മുഖേനയും സമര്‍പ്പിക്കാം. സമൂഹത്തിന്റെ സമസ്ത മേഖലകളിലും അക്ഷയയുടെ വ്യാപ്തി വര്‍ധിച്ചിരിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങളിലൂടെ നല്‍കുന്ന സേവനങ്ങള്‍ സുതാര്യമായിരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ലഭിക്കുന്ന പരാതികള്‍ കൃത്യമായും, സമയബന്ധിതമായും കൈകാര്യം ചെയ്യണം. ആദിവാസി വിഭാഗങ്ങള്‍ക്ക് ആവശ്യ രേഖകള്‍ നല്‍കുന്ന അഭിമാന പദ്ധതിയായ എ ബി സി ഡി പദ്ധതി പൂര്‍ണവിജയത്തില്‍ എത്തിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സമര്‍പ്പിത സഹകരണം ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു. പൊതു ജനങ്ങള്‍ക്ക് 27 വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ സമര്‍പ്പിക്കാം. പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് അടിസ്ഥാനത്തിലെ മികച്ച സംരംഭക പാട്ടക്കാല അക്ഷയ സംരംഭക കൊച്ചന്നാമ്മ കുര്യന്‍, നഗര സഭാതലത്തില്‍ മികച്ച സംരംഭകനായ പത്തനംതിട്ട അബാന്‍ ലൊക്കേഷന്‍ അക്ഷയ സംരംഭകന്‍ ടി എ. ഷാജഹാന്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരം ജില്ലാ കളക്ടര്‍ നല്‍കി.
മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍, മസ്റ്ററിംഗ് എന്നിവ സംബന്ധിച്ച പരിശീലനവും നല്കി. ഐ ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസ്, ഐ ടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. ധനേഷ്, മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍, അസിസ്റ്റന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു, അക്ഷയ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍
ഭൂമി സംബന്ധമായ വിഷയങ്ങള്‍(അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയേറ്റം). സര്‍ട്ടിഫിക്കറ്റുകള്‍/ ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍. തണ്ണീര്‍ത്തട സംരക്ഷണം. ക്ഷേമ പദ്ധതികള്‍(വീട്, വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ). പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- കുടിശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക. പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം. തെരുവ് നായ സംരക്ഷണം/ ശല്യം.
അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചു മാറ്റുന്നത്. തെരുവ് വിളക്കുകള്‍. അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും. വയോജന സംരക്ഷണം. കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ(കെട്ടിട നമ്പര്‍, നികുതി). പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും. റേഷന്‍ കാര്‍ഡ്(എപിഎല്‍/ബിപിഎല്‍)(ചികി
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ. മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ. ആശുപത്രികളിലെ മരുന്നു ക്ഷാമം. ശാരീരിക/ബുദ്ധി/ മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍. വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി.
അദാലത്തില്‍ പരിഗണിക്കാത്ത വിഷയങ്ങള്‍
നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍. പ്രൊപ്പോസലുകള്‍. ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/പി സ് സി സംബന്ധമായ വിഷയങ്ങള്‍. ജീവനക്കാര്യം(സര്‍ക്കാര്‍). സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളി•േലുള്ള ആക്ഷേപം. വായ്പ എഴുതി തള്ളല്‍. സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍(ചികിത്സാ സഹായം ഉള്‍പ്പെടെയുള്ളവ). പോലീസ് കേസുകള്‍. ഉദ്യോഗസ്ഥര്‍ക്ക് എതിരായവ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍. ഭൂമി സംബന്ധമായ പട്ടയങ്ങള്‍. വസ്തു സംബന്ധമായ പോക്കുവരവ്, തരംമാറ്റം, റവന്യു റിക്കവറി സംബന്ധമായ വിഷയങ്ങള്‍.
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍
അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും ഓണ്‍ലൈനായും സമര്‍പ്പിക്കാം. പരാതി കക്ഷിയുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. പരാതി സമര്‍പ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങണം. അദാലത്തില്‍ പരിഗണിക്കുവാന്‍ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ വകുപ്പ് മേധാവികള്‍/വകുപ്പ് സെക്രട്ടറിമാര്‍/ വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നേരിട്ടോ cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയോ, മുഖ്യമന്ത്രിക്കോ സമര്‍പ്പിക്കാം. ഉദ്യോഗസ്ഥതലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ വച്ച്മന്ത്രിമാര്‍ തീരുമാനം കൈക്കൊള്ളും
മൂന്നാളം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നിരവധി കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന സ്‌കൂളാണ് മൂന്നാളം ഗവണ്‍മെന്റ് എല്‍പി സ്‌കൂളെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായിരുന്നു. ഹെഡ്മിസ്ട്രസ് ലീന വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ഡോവ്മെന്റ് വിതരണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അലാവുദ്ദീന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ അനിതാദേവി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സീമാദാസ്, ബ്ലോക്ക് പ്രോജക്ട് ഓഫീസര്‍ റ്റി. സൗദാമിനി,എസ് എസ് ജി കണ്‍വീനര്‍ ലക്ഷ്മി മംഗലത്ത്, ബീഗം എ മുഫീദ, റവ. ഫാ ഷിജു ബേബി, പ്രശാന്ത് ചന്ദ്രന്‍ പിള്ള, ബിനു പി രാജന്‍, റ്റി.ജി. കുര്യന്‍, കെ. സദാനന്ദന്‍, കെ. ഓമന, എ .ബി.അനുപമ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.
അടൂരിലെ കരുവാറ്റ-തട്ട-മാമ്മൂട് റോഡിന് 3.58 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ഉത്തരവായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തിലുള്ള ലോക്ക്ഡൗണ്‍ മൂലം തൊഴിലാളികളുടെയും സാധന സാമഗ്രികളുടേതും അടക്കം ലഭ്യതയില്ലാഞ്ഞതിനാലും പദ്ധതി അനുബന്ധമായി പൈപ്പ്-കലുങ്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശികമായി ഉണ്ടായ എതിര്‍പ്പിനെ തുടര്‍ന്നും ഈ പദ്ധതി പ്രവര്‍ത്തനത്തിന് കാലവിളംബം നേരിടുകയായിരുന്നു.തുടര്‍ന്ന് കോവിഡാനന്തരം ഈ പ്രവൃത്തി പുനരാരംഭിക്കുന്നതിന് കഴിയാതിരുന്ന സാഹചര്യമാണ് നിലനിന്നുവന്നത്. പ്രാഥമിക എസ്റ്റിമേറ്റില്‍ നിന്നും അധികമായി ചില ഇനങ്ങള്‍ ഉള്‍പ്പെടുത്തുകയും ജി.എസ്.ടി. നിരക്കിലും മറ്റും ഗണ്യമായ വര്‍ധനവുണ്ടായതും കാരണം അധികമായി അടങ്കല്‍ ഈ പ്രവൃത്തി നടപ്പിലാക്കുന്നതിന് അനിവാര്യമായി വരികയായിരുന്നു. തുടര്‍നടപടിക്രമങ്ങള്‍ വേഗത്തിലാക്കി അടുത്തുവരുന്ന മഴക്കാലത്തിനു മുമ്പ് ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. (പിഎന്‍പി 1040/23)
പള്ളിക്കല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്
കമ്പ്യൂട്ടര്‍ ലാബ് അനുവദിക്കും : ഡെപ്യൂട്ടി സ്പീക്കര്‍
പള്ളിക്കല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് കമ്പ്യൂട്ടര്‍ ലാബ് അനുവദിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
കെട്ടിട നിര്‍മാണത്തിന് തുടക്കമായി
സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തടിയൂര്‍ ഗവണ്‍മെന്റ് മോഡല്‍ എല്‍ പി സ്‌കൂളില്‍ ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍വഹിച്ചു. പഴയ കെട്ടിടം കാലപ്പഴക്കം മൂലം ജീര്‍ണാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് 2021-22 പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
പത്തനംതിട്ട സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ കീഴിലുളള കലഞ്ഞൂര്‍ വാഴപ്പാറയിലെ ജില്ലാ സ്ഥിരം നേഴ്സറിയില്‍ തേക്ക്,ചന്ദനം, ഈട്ടി ഉള്‍പ്പെടെയുളള വിവിധ ഇനം വൃക്ഷതൈകളുടെ വില്‍പ്പന ആരംഭിച്ചു. ഫോണ്‍ : 9497319264, 8547603654, 8547603707.
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.സി. ബിരുദ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ ഉദ്ഘാടനം ഊന്നുകല്‍ വനിതാ കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് നിര്‍വഹിച്ചു. ഉയര്‍ന്ന സ്‌പെസിഫിക്കേഷനുകളോട് കൂടിയ 15 ഓളം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
പബ്ലിക് ടോയ്ലറ്റും യൂട്ടിലിറ്റി ഹാളും ഉദ്ഘാടനം ചെയ്തു
അടിച്ചിപ്പുഴ ഗവ. ആയുര്‍വേദ ട്രൈബല്‍ ഡിസ്‌പെന്‍സറിയില്‍ പൊതുജനങ്ങള്‍ക്കായി നിര്‍മിച്ച പബ്ലിക് ടോയ്ലറ്റ്, യൂട്ടിലിറ്റി ഹാള്‍ എന്നിവയുടെ ഉദ്ഘാടനം നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി നിര്‍വഹിച്ചു. ഇ-ഹോസ്പിറ്റല്‍ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്‌സും കെ ഫോണ്‍ ഇന്റ്റര്‍നെറ്റ് സംവിധാനം ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസും ഉദ്ഘാടനം ചെയ്തു. എല്‍എസ്ജിഡി എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. ഭാവിയില്‍ ആയുഷ് ഹെല്‍ത്ത് സെന്റര്‍ എന്ന രീതിയില്‍ യോഗ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും മീറ്റിംഗുകള്‍ നടത്തുന്നതിനുമായി മള്‍ട്ടി പര്‍പ്പസ് യൂട്ടിലിറ്റി ഹാള്‍ എന്ന് രീതിയിലാണ് യൂട്ടിലിറ്റി ഹാള്‍ നിര്‍മിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തികരിച്ചിട്ടുള്ളത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഏറെയുള്ള ഒളികല്‍, കുറുമ്പന്‍മൂഴി, റാന്നി, ഉതിമൂട് തുടങ്ങി ജില്ലയിലെ പല മേഖലകളില്‍ നിന്നും ജനങ്ങള്‍ വന്ന് പോകുന്ന സ്ഥലമാണ് അടിച്ചിപുഴ സര്‍ക്കാര്‍ ഡിസ്‌പെന്‍സറി. ദൂരെ നിന്നും എത്തുന്ന പൊതുജനങ്ങള്‍ക്ക് പ്രാഥമിക അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഘടക സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പഞ്ചായത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് രാജന്‍ നീറുംപ്ലാക്കല്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനിയമ്മ അച്ചന്‍കുഞ്ഞ്, ക്ഷേമകാര്യ സമിതി അധ്യക്ഷന്‍ തോമസ് ജോര്‍ജ്, വാര്‍ഡ് അംഗം പി. സി അനിയന്‍ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ഡൊമിനിക്, റോസമ്മ വര്‍ഗീസ്, അസിസ്റ്റന്റ് ട്രൈബല്‍ ഓഫീസര്‍ ജിജി തോമസ്, പട്ടികവര്‍ഗ സംസ്ഥാന ഉപദേശക സമിതി അംഗം ജി രാജപ്പന്‍, ഊരു മൂപ്പന്‍ രാഘവന്‍ ,എച്ച്എംസി അംഗം ഗോപിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തും, കുടുംബശ്രീയും സംയുക്തമായി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സീറോ വെയ്സ്റ്റ് ഡേ ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹരിത കര്‍മ്മസേന അംഗങ്ങളെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പ്രീയ ജ്യോതികുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാര്‍, ശുചിത്വ പദ്ധതി വാളന്റിയര്‍മാരായ എം.കെ ഗിരീഷ്, കെ.ബി.വിശ്വനാഥന്‍, സിഡി എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എല്‍.ഡി. ബൈന്‍ഡര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 20. വിശദാംശങ്ങള്‍ക്കായി https://www.
അടൂര്‍ എല്‍.ബി.എസ് സെന്ററില്‍ ആരംഭിക്കുന്ന പ്ലസ് ടു പാസായവര്‍ക്കായി ആറു മാസം ദൈര്‍ഘ്യമുളള ഡിസിഎ (എസ്), പ്ലസ് ടു കൊമേഴ്സ് / ബി കോം /എച്ച്ഡിസി /ജെഡിസി യോഗ്യതയുളളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിലേക്ക് സീറ്റ് ഒഴിവ്. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എസി/എസ്റ്റി /ഒഇസി കുട്ടികള്‍ക്ക് ഫീസ് ഇല്ല. ഫോണ്‍ : 9947123177.