konnivartha.com/ തിരുവനന്തപുരം : കുട്ടൂസ് സ്മാർട്ട് പ്രി-സ്കൂളിന്റെയും ബിഗ് മൈൻഡ് അക്കാഡമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രണ്ടു മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി സമ്മർ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.
ഏപ്രിൽ 3നു ആരംഭിക്കുന്ന ക്യാമ്പ് മെയ് 30 നു അവസാനിക്കും. കരാട്ടെ, ഡാൻസ്, സംഗീതം, യോഗ, മാജിക്, സാഹിത്യ ക്യാമ്പ്, പ്രസംഗ പരിശീലനം, ഗെയിമുകൾ തുടങ്ങി ഇരുപതോളം വിഷയങ്ങളാണ് ക്യാമ്പിൽ ഉണ്ടാവുക.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നതിനായി 8089783296 എന്ന നമ്പരിൽ ബന്ധപ്പെടുക.