Trending Now

കോന്നി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധജലം ഇല്ല എന്ന് പരാതി : സമരം

 

konnivartha.com : കോന്നി ഗവ മെഡിക്കല്‍ കോളേജില്‍ ശുദ്ധജലം ഇല്ല എന്നും ശുചി മുറികള്‍ ആവശ്യത്തിനു ഇല്ല എന്നും വിദ്യാര്‍ത്ഥികള്‍. ഈ വിഷയം മുന്‍ നിര്‍ത്തി സമരം സംഘടിപ്പിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രതിക്ഷേധം രേഖപ്പെടുത്തി .

വാട്ടര്‍ ഫ്യൂരിറ്റി സംവിധാനം തകര്‍ന്നിട്ടു ഏറെ ദിവസം ആയെങ്കിലും നന്നാക്കിയില്ല . മുന്‍പ് നന്നാക്കിയ പണം കമ്പനിയ്ക്ക് കൊടുക്കാത്തത് ആണ് കാരണം എന്ന് പറയപ്പെടുന്നു . ശുചി മുറികളില്‍ പലതും അടച്ചിട്ടിരിക്കുന്നു . കാരണം എന്തെന്ന് അധികാരികള്‍ പറയുന്നില്ല എന്നാണു വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള ആക്ഷേപം . കോന്നി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഇത്തരം വാര്‍ത്തകള്‍ പുറത്ത് പോകാതെ ഇരിക്കാന്‍ കര്‍ശന നിലപാട് ഉണ്ട് എന്നാണു അറിയുന്നത് . മാധ്യമങ്ങള്‍ പലരുമായി ബന്ധപ്പെട്ടു എങ്കിലും ആരും “പേടി “മൂലം ഒന്നും വിട്ടു പറയുന്നില്ല .

മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനി വീണു കൈ ഒടിഞ്ഞിട്ടും ചികിത്സിയ്ക്കാന്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകേണ്ട സാഹചര്യവും ഉണ്ടായി .

 

error: Content is protected !!