Trending Now

ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ കാനന അമ്പലമാണ് കുറിച്ചി

ചരിത്ര ശേഷിപ്പുകള്‍ തേടി ചരിത്ര ഗവേഷകര്‍ എത്തുന്ന കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴി റ യി ന്‍ ഞ്ചി ന്‍റെ ഭാഗമായുള്ള അരുവാപ്പുലം കൊട്ടാം പാറ കുറിച്ചിഅമ്പലത്തിലെ ശേഷിക്കുന്ന ശിലകള്‍ കാട്ടാനകള്‍ തകര്‍ത്തു .മൂവായിരം വര്‍ഷത്തില്‍ ഏറെ പഴക്കം ഉണ്ടെന്നു ഗവേഷകര്‍ കണ്ടെത്തിയ ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ കാനന അമ്പലമാണ് കുറിച്ചിയില്‍ ഉള്ളത് .സംരക്ഷിക്കുവാന്‍ ആരും ഇല്ലാത്തതിനാല്‍ കാല ക്രമേണ അമ്പലത്തിലെ ചരിത്ര ശേഷിപ്പികള്‍ നശിക്കുന്നു .വനത്തിലൂടെ മൂന്നു കിലോമീറ്റര്‍ നടന്നു എത്തിയാല്‍ ആണ് അമ്പലത്തില്‍ എത്തുന്നത്‌ .പഴയ ശിലാ രേഖകള്‍ ഇവിടെനിന്നും കണ്ടെത്തിയിരുന്നു .പൂര്‍ണ്ണമായും ശിലയില്‍ നിര്‍മ്മിച്ച ക്ഷേത്ര ത്തില്‍ ഇപ്പോള്‍ തറ നിരപ്പിലെ ശിലകള്‍ മാത്രമാണ് ഉള്ളത് .ഭൂരിപക്ഷവും കാട്ടാനകള്‍ തകര്‍ത്തു .ബാക്കി വന്ന രേഖകള്‍ ചിലര്‍ കടത്തി എന്നാണ് മേഖലയിലെ ആദിവാസികളില്‍ നിന്നും അറിയുന്നത് .വനമേഖല ആയതിനാല്‍ പുറമേ ഇന്നുള്ള ആളുകള്‍ എത്താറില്ല .സമീപ വാസികള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ചെറിയ ഉത്സവം നടത്തിയിരുന്നു .13 ശിലകള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത് .തഞ്ചാവൂരില്‍ കാണുന്ന    പഴയ കാല ശിവ ക്ഷേത്ര മാതൃകയാണ് ഈ ശിലകള്‍ക്ക്‌ ഉള്ളത്   .

 

ഷെത്ര ത്തിനു ചുറ്റും പഴയകാലത്ത് വലിയ കിടങ്ങ് ഉണ്ടായിരുന്നു .ആനകള്‍ ഇറങ്ങാതെ ഇരിക്കുവാന്‍ ആണ് വലിയ കിടങ്ങ് എടുത്തത്‌ .പന്തളം രാജ്യവുമായി ബന്ധം ഉണ്ടായിരുന്ന തമിഴ് നാട്ടില്‍ നിന്ന് വന്ന ചേമ്പ ഴ നൂര്‍ ഇല്ലവുമായി ഈ അമ്പ ലതിനു ബന്ധം ഉള്ളതായി കണ്ട രേഖകള്‍ ഇപ്പോള്‍ ആരുടെയോ കയ്യിലാണ് .അമ്പലത്തിന്റെ സമീപം നിന്ന് 2 കിലോമീറ്റര്‍ താഴെയായി രണ്ടു ഏക്കര്‍ വിസ്രിതിയില്‍ വലിയ കുളം ഇപ്പോഴും ഉണ്ട് .ചെളി നിറഞ്ഞു എങ്കിലും വന്യ മൃഗങ്ങള്‍ ഇതില്‍ നിന്നുമാണ് വെള്ളം കുടികുന്നത് .കുളം പഴയ ശിലകള്‍ കൊണ്ട് ചുറ്റും കെട്ടിയിട്ടുണ്ട് .ഇതിനു സമീപം നിന്ന് മരിച്ചവരെ അടക്കം ചെയ്തിരുന്ന നന്ന ങാടി ലഭിച്ചിട്ടുണ്ട് .ഇവിടെ ഏതോ രാജാക്കന്മാരുടെ കോവില്‍ ആണെന്നും ,രാജ ഭരണ കാലത്ത് ആയോധന കലകള്‍ പഠിപ്പിച്ചിരുന്ന ഇടമായിരുന്നു എന്നും പഴമക്കാര്‍ ഓര്‍ക്കുന്നു .ഈ അമ്പലവു മായി ബന്ധപെട്ടു വനം വകുപ്പിന്‍റെ കയ്യില്‍ രേഖകള്‍ ഇല്ല .1 ഏക്കര്‍ വി സൃ തി യുള്ള അമ്പ ല ചുറ്റളവില്‍ രാപകല്‍ ഭേദം കാട്ടാനകളുടെ വിഹാര കേന്ദ്രമാണ് .ഇവിടെ ഉള്ള നാഗ വിഗ്രഹം കാട്ടാനകള്‍ ഓടിച്ചു കളഞ്ഞു .ചരിത്രം കഥപറയുന്ന ഈ മേഖല സംരക്ഷിക്കണം .പല തിരു ശേഷിപ്പുകളും കുളത്തില്‍ ഉണ്ടെന്നു ആദിവാസികള്‍ പറയുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!