konnivartha.com : തിരുവനന്തപുരം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ എക്സ്റെ സ്ക്രീനേഴ്സ് (Beginners) 10, എക്സ്റെ സ്ക്രീനേഴ്സ് (Experienced) 8 ഒഴിവുകൾ നിലവിലുണ്ട്. ഓപ്പൺ-4, ഈഴവ/ തിയ്യ/ബില്ലവ-1, എസ്.സി-1, മുസ്ലിം-1, എൽ.സി/ എ.ഐ-1, ഇ.ഡബ്ല്യൂ.എസ്-1. ഒ.ബി.സി-1) എന്നീ വിഭാഗങ്ങളിലായാണ് സ്ക്രീനേഴ്സ് (Beginners) തസ്തികയിൽ 10 താൽക്കാലിക ഒഴിവുകൾ.
യോഗ്യതകൾ: Graduate having Bureau of Civil Aviation Security (BCAS) Screener Certificate valid for 1-2 years in the absence of Graduate with BCAS Screeners Certificate. Undergraduate may be considered. Those having below 1 year experience in the relevant field will be considered. പ്രായപരിധി 01.01.2023 ന് 18-41 നും മദ്ധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം: 25,000 (പ്രതിമാസ വേതനം). ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 21ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
എക്സ്റെ സ്ക്രീനേഴ്സ് (Experienced) തസ്തികയിൽ 8 താൽക്കാലിക ഒഴിവുകളും നിലവിലുണ്ട്. ഓപ്പൺ-4, ഈഴവ/തിയ്യ/ബില്ല-1, എസ്.സി-1, മുസ്ലീം-1, എൽ.സി/എ.ഐ-1 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: (Candidate must be any Graduate having Bureau of Civil Aviation Security (BCAS) Screener Certificate vaild for 1-2 years. In the absence of Graduate with BCAS Screeners Certificate. Undergraduate may be considered 2-5 years experience in the relevant field will be considered). പ്രായപരിധി 01.01.2023 ന് 18-41 നും മദ്ധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം പ്രതിമാസം 35,000 രൂപ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 21ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ
ഡെപ്യൂട്ടേഷൻ ഒഴിവ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ടൈപ്പിസ്റ്റിന്റെ രണ്ടും ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലറിക്കൽ അസിസ്റ്റന്റിന്റെ ഓരോ ഒഴിവുകളുമാണുള്ളത്. ഗവണ്മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും സമാന തസ്തികകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ വകുപ്പു മുഖേന മേയ് അഞ്ചിനകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം ടി.സി.27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / എം.സി.എ. / ബി.എസ്.സി. (കമ്പ്യൂട്ടർ സയൻസ്) / എം.എസ്.സി. (കമ്പ്യൂട്ടർ സയൻസ്) / സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ഐ.ടി.സി (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ് / ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് യോഗ്യതകളിൽ ഏതെങ്കിലുമുള്ളവരായിരിക്കണം. ടൈപ്പിംഗ് പരിചയവും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ ഡിഗ്രി/ഡിപ്ലോമ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണന നൽകും.
അധ്യാപക ഒഴിവ്
തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ (സി.ഇ.ടി) 2022-2023 അധ്യയന വർഷത്തിലേക്ക് ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവുകളുണ്ട്. അടിസ്ഥാന യോഗ്യത: MA Communicative English / English Literature. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം മാർച്ച് 20ന് രാവിലെ 10 നു ഡീൻ (യു.ജി) ഓഫീസിൽ ഹാജരാകണം. എഴുത്ത് പരീക്ഷയുടേയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം.
റസിഡൻഷ്യൽ സ്കൂളിൽ താൽക്കാലിക
അധ്യാപകരുടെ 21 ഒഴിവുകൾ
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം മലയിൻകീഴ് മണലിയിൽ പ്രവർത്തിക്കുന്ന ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സി.ബി.എസ്.ഇ. സ്കൂളിൽ താൽക്കാലികാടിസ്ഥാനത്തിൽ 21 അധ്യാപക ഒഴിവുകളുണ്ട്. ട്രെയിൻഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ തസ്തികകളിലാണ് ഒഴിവുകൾ.
അപേക്ഷകർ ഇംഗ്ലീഷിൽ അധ്യയനം നടത്തുന്നതിന് കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. സ്കൂളിൽ താമസിച്ചു പഠിപ്പിക്കാൻ തയ്യാറുള്ളവർ അപേക്ഷിച്ചാൽ മതി. കരാർ കലാവധി ഒരു അധ്യയന വർഷമായിരിക്കും. അപേക്ഷകർക്ക് 01.01.2023ന് 39 വയസ് കഴിയാൻ പാടില്ല. പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി പട്ടികവർഗക്കാർക്കും പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും. അപേക്ഷ, ബയോഡാറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഏപ്രിൽ 5 വൈകിട്ട് 4 മണിക്ക് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2812557.
ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ
പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഗവേഷണ പദ്ധതികളിലായി പ്രൊജക്ട് ഫെല്ലോ, ജൂനിയർ പ്രൊജക്ട് ഫെല്ലോ ഒഴിവുകളുണ്ട്. കൂടിക്കാഴ്ചയുടെ സമയവും മറ്റു വിവരങ്ങളും www.jntbgri.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
പ്രൊജക്ട് ഫെലോ ഒഴിവ്
തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജിൽ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ധനസഹായത്തോടെ നടത്തുന്ന കടൽ പായലുകളെകുറിച്ചുള്ള പഠനത്തിലേക്ക് പ്രൊജക്ട് ഫെലോയുടെ ഒഴിവുണ്ട്. ബോട്ടണിയിലോ, മറൈൻ ബയോളജിയിലോ പരിസ്ഥിതി ശാസ്ത്രത്തിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ഫെലോഷിപ്പ് മാസം 22,000 രൂപ. പ്രായം 36 വയസ് വരെ. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം മാർച്ച് 30നു രാവിലെ പത്ത് മണിക്ക് കോളേജിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9895952519.
ആയുർവേദ കോളേജിൽ റിസർച്ച് ഫെല്ലോ
തിരുവനന്തപുരം ഗവ. ആയുർവേദ കോളജിലെ അഗദതന്ത്ര വകുപ്പിൽ ഹോണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോ നിയമനം നടത്തുന്നതിന് മാർച്ച് 21ന് രാവിലെ 11ന് ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്ന് രാവിലെ 10.30ന് ഹാജരാകണം.
ഫുഡ് ആൻഡ് ബീവറേജ് മാനേജർ
താത്കാലിക ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഫുഡ് ആൻഡ് ബീവറേജ് മാനേജർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: Diploma in Hotel Management with 10 years experience as Manager in Hotel Industry. പ്രായപരിധി: 01.01.2019 ന് 28-40നും മദ്ധ്യേ. ശമ്പളം : 25,000 രൂപ (പ്രതിമാസ വേതനം)
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 21ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.