Trending Now

വ്യോമസേനയില്‍ അഗ്നിവീര്‍ അപേക്ഷ ക്ഷണിച്ചു

konnivartha.com : ഇന്ത്യന്‍ വ്യോമസേന, അവിവാഹിതരായ ഇന്ത്യന്‍ / നേപ്പാളി പൗരന്‍മാരായ സ്ത്രീ/ പുരുഷ ഉദ്യോഗാര്‍ഥികളില്‍ നിന്നും  അഗ്നിവീര്‍വായു തിരഞ്ഞെടുപ്പ് പരീക്ഷയ്ക്കായി ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷകള്‍ 2023 മാര്‍ച്ച് 17ന് രാവിലെ 10 മുതല്‍ മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചു വരെ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

പ്രായം:  2002 ഡിസംബര്‍ 26 നും 2006 ജൂണ്‍ 26 നും  (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം. വിശദമായ വിവരങ്ങള്‍ https://Agnipathvayu.cdac.inhttps://careerindianairforce.cdac.in. എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഇമെയില്‍ : [email protected] . ഫോണ്‍: 0484- 2427010, 9188431093.

error: Content is protected !!