മണലാടിക്കോല്‍ പഴമയുടെ വിറകു പുര
അഥവാ നദിയില്‍ നിന്നും വിറകു ശേഖരണം
വേനല്‍ കടുത്തു .നദികളിലെ നീര് ഒഴുക്ക് കുറഞ്ഞു വരുന്നു .മണല്‍ തെളിഞ്ഞു . മണ ലാടി കോലുകള്‍ പറുക്കികൂട്ടുവാന്‍ സമയം ആയി.
നദീ തീരവാസികളുടെ എക്കാലത്തെയും വിറകു പുരയാണ് മണലാടി കോലുകള്‍ .മഴക്കാലത്ത് തീ കത്തിക്കുവാന്‍ ഇത്രയും നല്ല മാര്‍ഗം ഇല്ല.ഇത് ഏതാനും വര്‍ഷം മുന്‍പ് നടന്നു വന്ന കാര്യമാണ് .ഇന്ന് തീ കൂട്ടി അടുപ്പ് കത്തിക്കുവാന്‍ ആധുനികതയുടെ പുറകെ പോകുന്നവര്‍ക്ക് മണ ലാടി കോലുകളുടെ ഉപകാരം അറിയില്ല .തീ കത്തിക്കുവാന്‍ മറ്റ് രീതികള്‍ ഇല്ലാതിരുന്ന ഒരു കാലം നമ്മള്‍ക്ക് ഇടയില്‍ ഉണ്ടായിരുന്നു .മഴക്കാലത്ത് നദികള്‍ നിറയുമ്പോള്‍ വലിയ തടികളും വിറകും ഒഴുകി വരും .ചുഴികളില്‍ വിറകുകള്‍ അടിഞ്ഞ് മണലില്‍ ഉറയ്ക്കും .മഴമാറി നദി ശാന്തമായി ഒഴുകും .വിറകിലെ പുറമേ ഉള്ള വെള്ള കാല ക്രമേണ അഴുകി നശിക്കും .പിന്നെ തെളിഞ്ഞു നില്‍ക്കുന്നത് കാതല്‍ .മണലില്‍ നിന്നും കൈകൊണ്ടു മാന്തി എടുക്കുന്ന കോലുകള്‍ ഒന്ന് കൂടി വെയില്‍ കാണിച്ചാല്‍ ഒന്നാന്തരം ഉണക്ക വിറക്.തീ കാണിക്കുന്ന മാത്രയില്‍ കത്തും .നല്ല ചൂടും .ഈ വിറകുകളുടെ കരി കൊല്ലപുരയില്‍ ചാണയുടെ കീഴില്‍ വെച്ചു തീ കൂട്ടി ഇരുമ്പ് പഴുപ്പിച്ചു ആകൃതി വരുത്തിയിരുന്നു .നാടന്‍ തേപ്പ്പെട്ടിയില്‍ ഈ കരി ചൂടാകി വെച്ചാല്‍ വസ്ത്രങ്ങള്‍ തേച്ചിരുന്നു .കരി പൂര്‍ണ്ണമായും എരിഞ്ഞു അടങ്ങുമ്പോള്‍ കിട്ടുന്ന ചാരം പച്ചക്കറി കളുടെ ചുവട്ടില്‍ വളമായി ഇട്ടിരുന്നു .ഒന്നാന്തരം ചാരം നൂറു മേനി വിളവ് തന്നിരുന്നു .ഇതെല്ലം നമ്മുടെ നാട്ടു രീതി .
ഇന്ന് ഇവയെല്ലാം കാണാ കാഴ്ച യാകുമ്പോള്‍ കോന്നിയിലെ അച്ചന്‍കോവില്‍ നദിയില്‍ അടിഞ്ഞു കൂടിയ മണ ലാടി കോലുകളെ നാട്ടു പഴമയായി” കോന്നി വാര്‍ത്ത ഡോട്ട് കോം” അവതരിപ്പിക്കുന്നു .റിസര്‍ച് ചെയ്യുവാന്‍ വിഷയം തേടി നടക്കുന്ന നമ്മുടെ പുതു തലമുറയ്ക്ക് മുന്നില്‍ ഇതാ മണ ലാടി കോലുകള്‍ തെളിഞ്ഞു നില്‍ക്കുന്നു .വരിക ,കാണുക ,പറുക്കി കൂട്ടുക ,തീ കായുക ,അതിലെ ഇളം ചൂട് അനുഭവിച്ചു കൊണ്ട് മണ ലാടി കോലുകളെ കുറിച്ചു രണ്ടു നല്ല വാക്കുകള്‍ കുറിക്കുക .
ചിത്രം /വിവരണം :ജെ .കെ @കോന്നി വാര്‍ത്ത ഡോട്ട് കോം (c)