Trending Now

കള്ളനോട്ട് കേസിൽ കൃഷി ഓഫീസര്‍ അറസ്റ്റിൽ

 

konnivartha.com : കള്ളനോട്ട് കേസിൽ ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസര്‍ എം ജിഷമോളെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ‍്‍വെന്‍റ് സ്ക്വയറിലെ ഫെഡറല് ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകള്‍ കണ്ട് മാനേജര്‍ക് സംശയം തോന്നിയതാണ് തട്ടിപ്പ് പുറത്ത് വരാനിടയായത്.

 

അന്വേഷണത്തില്‍ ജിഷമോളുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തി. തുടര്‍ന്ന് ജിഷയുടെ വീട്ടില് റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വലിയ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.

 

കൃഷി ഓഫിസർ എം ജിഷമോൾക്കെതിരെ മുൻപും പരാതി ഉയർന്നിട്ടുണ്ടെന്ന് കണ്ടെത്തൽ. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായാണ് പരാതി. നേരത്തെ ആലപ്പുഴ മാരാരിക്കുളത്തെ കൃഷി ഓഫിസറായിരുന്നു എം ജിഷമോൾ. അവിടെ വച്ചും ചില ക്രമക്കേടുകൾ നടത്തിയിരുന്നതായാണ് റിപ്പോർട്ട്.ആലപ്പുഴ ഡിവൈഎസ് പി എൻ ജയരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യുന്നത് . മോഡലിംഗ്, ഫാഷൻ ഷോകളിൽ സജീവമായിരുന്നു ജിഷമോൾ.

 

 

error: Content is protected !!