Trending Now

പത്തനംതിട്ടയിൽ മദ്യലഹരിയിൽ തമ്മിൽ തല്ലിയ പൊലീസുകാര്‍ക്ക് സസ്പെൻഷൻ

Spread the love

 

konnivartha.com : പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മദ്യപിച്ച് തമ്മില്‍ തല്ലിയതിനാണ് നടപടി. സ്ഥാനക്കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയായിരുന്നു തര്‍ക്കം.

കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥനുള്ള യാത്രയയപ്പ് ചടങ്ങ് മൈലപ്രത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ നടക്കുകയായിരുന്നു. ക്യാംപിലേയും പൊലീസ് സ്റ്റേഷനുകളിലേയും നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെയാണ് മദ്യലഹരിയിൽ രണ്ട് പൊലീസുകാര്‍ തമ്മിൽ തല്ലിയത്. ഹെഡ്ക്വാര്‍ട്ടേഴ്സിലെ ജി.ഗിരിയും ജോണ്‍ ഫിലിപ്പും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പരിപാടിയിൽ ഉണ്ടായിരുന്ന മറ്റു പൊലീസുകാര്‍ ചേര്‍ന്ന് ഇരുവരേയും പിടിച്ചു മാറ്റിയെങ്കിലും അടിക്ക് സാക്ഷിയായി സ്ഥലത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥ‍ര്‍ ഇക്കാര്യം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണ വിധേയമായി ഇരുവരേയും സസ്പെൻഡ് ചെയ്തത്.

error: Content is protected !!