Trending Now

മെഘാ ട്രോപിക്‌സ് ഉപഗ്രഹം വിജയകരമായി ഭൂമിയില്‍ തിരിച്ചിറക്കി: ഐഎസ്ആര്‍ഒ

 

ഒരു ദശാബ്ദക്കാലത്തെ സേവനത്തിനൊടുവില്‍ പ്രവര്‍ത്തനരഹിതമായ ഉഷ്ണമേഖലാ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം മെഘാ ട്രോപിക്‌സ്-1 വിജയകരമായി ഭ്രമണപഥത്തില്‍ നിന്ന് മാറ്റി. ഭൗമാന്തരീക്ഷത്തില്‍ എത്തിച്ച ഉപഗ്രഹം പസഫിക് സമുദ്രത്തില്‍ പതിച്ചു.ഭൂമിയില്‍ നിന്ന് നിയന്ത്രിച്ചുകൊണ്ടാണ് ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിപ്പിച്ചത്.

 

2022 ഓഗസ്റ്റ് മുതല്‍ ഉപഗ്രഹത്തിന്റെ ഭ്രമണ പഥം ഭൂമിയോട് അടുപ്പിക്കുന്ന പ്രക്രിയ കള്‍ ആരംഭിച്ചിരുന്നു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു.2011 ഒക്ടോബര്‍ 12 നാണ് മെഘാ ട്രോപിക്സ് ഉപഗ്രഹം ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വിക്ഷേപിച്ചത്.കാലാവസ്ഥാ നിരീക്ഷണം ലക്ഷ്യമിട്ട് ഐഎസ്ആര്‍ഒയും ഫ്രാന്‍സിന്റെ ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസും സംയുക്തമായാണ് ഈ ഉപഗ്രഹം ഒരുക്കിയത്.