ഏഴ് മുന്‍ഗണനകളാല്‍ അടിവരയിടുന്നതാണ് 2023-24 ലെ കേന്ദ്ര ബജറ്റ്. അമൃത് കാലത്തിലൂടെ നയിക്കുന്ന സപ്തഋഷികള്‍ ആയി പ്രവര്‍ത്തിക്കുന്ന ഇവ പരസ്പര പൂരകവുമാണ്. 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കല്‍, ഐ.സി.എം.ആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ലാബുകളില്‍ പൊതു-സ്വകാര്യ മെഡിക്കല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി ഫാര്‍മ ഇന്നൊവേഷനും (നൂതനാശയവും) മള്‍ട്ടി ഡിസിപ്ലിനറി (ബഹുവിഷയ) കോഴ്‌സുകളും എന്നിവ ഉള്‍പ്പെടുന്ന സമഗ്ര വികസനമാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണനകളിലൊന്ന്.
ആരോഗ്യ, ഫാര്‍മ മേഖലകളെ ഉള്‍ക്കൊള്ളുന്ന മൂന്ന് ബ്രേക്ക് ഔട്ട് സെഷനുകള്‍ ഒരേസമയം വെബിനാറില്‍ ഉണ്ടായിരിക്കും. ബന്ധപ്പെട്ട കേന്ദ്ര ഗവണ്‍മെന്റ് മന്ത്രാലയങ്ങളിലയും വകുപ്പുകളിലേയും മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പുറമേ, സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുടെ ആരോഗ്യ വകുപ്പുകളില്‍ നിന്നുള്ള ഓഹരിപങ്കാളികള്‍, വിഷയ വിദഗ്ധര്‍, വ്യവസായങ്ങള്‍ / അസോസിയേഷനുകള്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ / ആശുപത്രികള്‍ / സ്ഥാപനങ്ങള്‍ മുതലായവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ വെബിനാറില്‍ പങ്കെടുക്കും. ബജറ്റ് പ്രഖ്യാപനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങൾ ചർച്ചയ്ക്കു വരും..
നഴ്‌സിംഗിലെ ഗുണപരമായ പുരോഗതി: അടിസ്ഥാനസൗകര്യം, വിദ്യാഭ്യാസം പ്രാക്ടീസ്; പൊതു-സ്വകാര്യ മേഖലയ്ക്ക് മെഡിക്കല്‍ ഗവേഷണത്തിന് സൗകര്യമൊരുക്കുന്നവരായ ഐ.സി.എം.ആര്‍ ലാബുകളുടെ ഉപയോഗം; കൂടാതെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായുള്ള ഫാര്‍മ നൂതനാശയവും, മള്‍ട്ടി ഡിസിപ്ലിനറി (ബഹുവിഷയ) കോഴ്‌സുകള്‍ എന്നിവയാണ് ബ്രേക്ക്ഔട്ട് സെഷനുകളുടെ ആശയങ്ങള്‍.
കേന്ദ്ര രാസവസ്തു- രാസവളം മന്ത്രി ഡോ. മൻസൂഖ് മണ്ഡവ്യയുടെ ട്വഡറിന് മറുപടിയായി , പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
നമ്മുടെ കർഷക സഹോദരീസഹോദരന്മാരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ്.”
പഞ്ജിമിനും വാസ്കോക്കുമിടയിലുള്ള കണക്റ്റിവിറ്റി ജനങ്ങൾക്ക് ആശ്വാസം നൽകും, ടൂറിസം പ്രോത്സാഹിപ്പിക്കും: പ്രധാനമന്ത്രി
പഞ്ജിമിനും വാസ്കോക്കുമിടയിലുള്ള യാത്രാസമയം കുറയ്ക്കാൻ സാധിച്ച ദേശീയ ജലപാത- 68 ന്റെ നിർമ്മാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു.
നേരത്തെ പഞ്ജിം മുതൽ വാസ്ജി വരെയുള്ള ഏകദേശം 32 കിലോമീറ്ററിന്റെ യാത്രാ സമയം ഏകദേശം 45 മിനിറ്റ് ആയിരുന്നു. ഇപ്പോഴത് 20 മിനുട്ടായി കുറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു ;
“പാൻജിമിൽ നിന്ന് വാസ്‌കോയിലേക്കുള്ള ഈ “പാൻജിമിൽ നിന്ന് വാസ്‌കോയിലേക്കുള്ള ഈ ബന്ധം ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനൊപ്പം ടൂറിസം വർദ്ധിപ്പിക്കും. “പാൻജിമിൽ നിന്ന് വാസ്‌കോയിലേക്കുള്ള ഈ കണക്റ്റിവിറ്റി ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനൊപ്പം ടൂറിസവും വർദ്ധിപ്പിക്കും.”
എല്ലാ വീട്ടിലും ടാപ്പ് കണക്ഷൻ ഉറപ്പാക്കാൻ മധ്യ പ്രദേശിലെ ബുർഹാൻപൂരിലെ ഖഡ്കി ഗ്രാമത്തിൽ നിന്നുള്ള സ്വയം സഹായ സംഘത്തിലെ സ്ത്രീകളുടെ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ബിജു പട്നായിക്കിന് ബിജു പട്നായിക്കിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“, ശ്രദ്ധേയനായ നേതാവും സ്ഥാപന നിർമ്മാതാവുമായ ബിജു ബാബുവിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. ഒഡീഷയുടെ പുരോഗതിയിലേക്ക് സമാനതകളില്ലാത്ത സംഭാവന നൽകിയ ഒരു ചലനാത്മകവും ബഹുമുഖവുമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്. “
നൂതന സാങ്കേതിക വിദ്യകളുടെ ഗുണഫലങ്ങൾ സമൂഹത്തിനൊട്ടാകെ ലഭ്യമാക്കണം : കേന്ദ്ര ഐ ടി സെക്രട്ടറി അൽകേഷ് കുമാർ ശർമ്മ
നിർമ്മിത ബുദ്ധി പോലുള്ള നവീന സാങ്കേതിക വിദ്യകളുടെ വർധിച്ച ഉപയോഗം രാജ്യത്തിൻറെ വികസന കുതിപ്പിന് വഴിയൊരുക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് -ഐ ടി സെക്രട്ടറി ശ്രീ. അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. ഡിജിറ്റൽ വൽക്കരണത്തിന്റെ രംഗത്ത് മറ്റു രാജ്യങ്ങൾക്ക് 50 വർഷം കൊണ്ട് കൈവരിക്കാൻ കഴിഞ്ഞ നേട്ടമാണ് 7 വര്ഷം കൊണ്ട് ഇന്ത്യ സൃഷ്ടിച്ചത്. നിർമ്മിത ബുദ്ധിയുടെ മേഖലയിൽ ഇന്ത്യയെ ആഗോള തലത്തിൽ മുൻനിരയിൽ എത്തിക്കാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം ജനങ്ങൾക്ക് ഗുണനിലവാരമുള്ള കണക്ടിവിറ്റിയും, കുറഞ്ഞ ചെലവിൽ മൊബൈൽ ഫോണുകൾ, കംപ്യൂട്ടറുകൾ, ഡാറ്റ എന്നിവ ലഭ്യമാക്കാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. ഇത് വികസനത്തിന്റെ അടുത്ത തലത്തിൽ രാജ്യത്തെ എത്തിക്കുമെന്ന് ഐ ടി സെക്രട്ടറി ചൂണ്ടിക്കാട്ടി.
ഇലക്ട്രോണിക്സ്ആൻഡ്ഇൻഫർമേഷൻടെക്
-ND-