Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 22/02/2023)

ഇ-ലേലം
മണിമലയാറില്‍ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട വായ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കീഴ്വായ്പൂര്‍ യാര്‍ഡില്‍ ശേഖരിച്ചിരിക്കുന്നതുമായ മണ്ണ്/ മണല്‍/ ചെളി എന്നിവയുടെ മിശ്രിതം ഇ ലേലം നടത്തുന്നു. ഫെബ്രുവരി 27ന്  രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ലേലത്തില്‍ പങ്കെടുക്കാം. വെബ് സൈറ്റ് : https://eauction.gov.in. ഫോണ്‍ : 9961993567, 9544213475.

ദര്‍ഘാസ്
പത്തനംതിട്ട കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം എസ്എസ്‌കെ സൗജന്യ യൂണിഫോം ഫണ്ട് ഉപയോഗിച്ച് ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ 583 കുട്ടികള്‍ക്ക് രണ്ട് സെറ്റ് യൂണിഫോം വിതരണം (600 രൂപ നിരക്കില്‍) ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് രണ്ട്്. ഫോണ്‍ : 9446358165.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (ആര്‍എസ് ഇറ്റിഐ) ആരംഭിക്കുന്ന സൗജന്യ സിസിറ്റിവി, സെക്യൂരിറ്റിഅലാറം, സ്മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റലേഷന്‍, സര്‍വീസിംഗ് കോഴ്്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 8330010232, 04682 2270243.

കെട്ടിട നികുതി ഇളവ് ലഭിക്കാന്‍ അപേക്ഷ നല്‍കണം
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ വിമുക്തഭടന്‍ / വിമുക്ത ഭടന്റെ ഭാര്യ /വിധവ എന്നിവരുടെ താമസത്തിനായി  മാത്രം ഉപയോഗിക്കുന്നതും ഇവരുടെ ഉടമസ്ഥതയിലുളളതുമായ ഭവനങ്ങള്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷം കെട്ടിട നികുതി ഇളവ് ലഭ്യമാക്കുന്നതിനുളള അപേക്ഷ മാര്‍ച്ച് 31 ന് അകം പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണമെന്ന് വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468-2350229.

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ഭാരതീയ ചികിത്സാവകുപ്പില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ആയുര്‍വേദ
സ്ഥാപനങ്ങളിലെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവില്‍ പ്രതിദിനം 1455 രൂപ ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബിഎഎംഎസ് യോഗ്യതയും, റ്റിസി മെഡിക്കല്‍ കൗണ്‍സില്‍/കേരളസ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍സ് രജിസ്ട്രേഷന്‍ ഉളളവരും, 50 വയസില്‍ താഴെപ്രായമുളളവരും ആയിരിക്കണം.
അപേക്ഷകര്‍ ബയോഡേറ്റ, എസ്എസ്എല്‍സി, ബിഎഎംഎസ്, റ്റിസി മെഡിക്കല്‍ കൗണ്‍സില്‍/കേരളസ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍സ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും, കോണ്‍ടാക്റ്റ് ടെലിഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ഫെബ്രുവരി 26ന് വൈകുന്നേരം അഞ്ചിന് മുമ്പായി മെയില്‍ ചെയ്യണം. യാതൊരുകാരണവശാലും അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിയ്ക്കുന്നതുമല്ല. ഇന്റര്‍വ്യൂ തീയതി ഉദ്യോഗാര്‍ഥികളെ പിന്നീട് ഫോണ്‍ മുഖേനയോ, ഇ-മെയില്‍ മുഖേനയോ ഈ ഓഫീസില്‍ നിന്നും അറിയിക്കും. ഫോണ്‍ : 8330875203.

 

കെഎസ്ഇബി ആര്‍ഡിഎസ്എസ് ജില്ലാതല ശില്‍പ്പശാല 23ന് കോഴഞ്ചേരിയില്‍

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

ജില്ലയില്‍ വൈദ്യുതി മേഖലയുടെ വികസനവും അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരണവും ലക്ഷ്യമിട്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടു കൂടി നടപ്പാക്കുന്ന നവീകരിച്ച വിതരണ മേഖല പദ്ധതിയുടെ (റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം -ആര്‍ഡിഎസ്എസ്) ജില്ലാതല ശില്‍പ്പശാല ഫെബ്രുവരി 23ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോഴഞ്ചേരി ഇന്ദ്രപ്രസ്ഥ ഹോട്ടലില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
നിലവിലുള്ള വൈദ്യുതി പ്രസരണ, വിതരണ ശൃംഖല പരിഷ്‌കരിക്കുകയും ഊര്‍ജ നഷ്ടം കുറച്ച് ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ഊര്‍ജ മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനവുമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആര്‍ഡിഡിഎസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ പത്തനംതിട്ട ജില്ലയില്‍ 61 കോടി രൂപയുടെ പദ്ധതികളുടെ ദര്‍ഘാസ് നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളിലേക്ക് സമര്‍പ്പിക്കേണ്ട പ്രവര്‍ത്തികളില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായാണ് ശില്‍പ്പശാല സംഘടിപ്പിച്ചിട്ടുള്ളതെന്ന് കെഎസ്ഇബി ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ വി.എന്‍. പ്രസാദ് അറിയിച്ചു.
ആന്റോ ആന്റണി എംപി യോഗത്തില്‍ അധ്യക്ഷത വഹിക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. മാത്യു റ്റി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  കെഎസ്ഇബി ചീഫ് എന്‍ജിനിയര്‍ പി.കെ. പ്രേംകുമാര്‍ വിഷയാവതരണം നടത്തും.

വനിത കമ്മീഷന്‍ സിറ്റിംഗ് 28ന്
കേരള വനിത കമ്മീഷന്‍ ഈ മാസം 28ന് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ഹാളില്‍ രാവിലെ 10 മുതല്‍ മെഗാ അദാലത്ത് നടത്തും.

ടെന്‍ഡര്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന ആറ് മണ്ണ് സംരക്ഷണ പദ്ധതികളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. വെബ് സൈറ്റ് : www.etenders.kerala.gov.in, ഫോണ്‍ : 0468 2224070.

കുഴല്‍ കിണര്‍ നിര്‍മാണ സ്ഥാപനങ്ങളും റിഗ്ഗുകളും രജിസ്റ്റര്‍ ചെയ്യണം
ജില്ലയില്‍ കുഴല്‍ കിണര്‍ നിര്‍മാണം നടത്തുന്ന  സ്ഥാപനങ്ങളും റിഗ്ഗുകളും  ഭൂജല വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഒരു സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നതിന് 60,000 രൂപയാണ് ഫീസ്. ഒരു റിഗ്ഗിന് 12,000 രൂപ നിരക്കില്‍ അധിക ഫീസ് നല്‍കി  പരമാവധി മൂന്ന് റിഗ്ഗുകള്‍ വരെ ഒരു ഏജന്‍സിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാം. കുഴല്‍ കിണര്‍ നിര്‍മാണ രംഗത്ത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുളള സ്ഥാപനങ്ങള്‍ക്കും  ഏജന്‍സികള്‍ക്കുമാണ് രജിസ്ട്രേഷന്‍ നല്‍കുന്നത്.  രജിസ്റ്റര്‍ ചെയ്യാതെ  കുഴല്‍ കിണര്‍ നിര്‍മാണം നടത്തുന്ന ഏജന്‍സികള്‍ക്കും 1,00,000 രൂപ വരെ പിഴ ഈടാക്കും. രജിസ്ട്രേഷന്‍ സംബന്ധിച്ച് അപേക്ഷാ ഫോറം ഉള്‍പ്പെടെയുളള വിശദാംശങ്ങള്‍ ഭൂജല വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2224887.

മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം
കോഴഞ്ചേരി പന്നിവേലിചിറയിലുളള ഫിഷറീസ്  കോംപ്ലക്സില്‍ നിന്ന് കാര്‍പ് ഇനം മത്സ്യ കുഞ്ഞുങ്ങളെ ഫെബ്രുവരിനും 24നും 25നും  രാവിലെ  പത്ത് മുതല്‍ വൈകിട്ട് നാലു വരെ വിതരണം ചെയ്യും. മത്സ്യ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഈടാക്കും.  ഫോണ്‍ : 9846604473.

 

കുടിശിക ഒറ്റതവണയായി അടയ്ക്കാന്‍ അവസരം
ജില്ലയിലെ പട്ടികജാതി / പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്തു കുടിശിക ആയി റവന്യൂ റിക്കവറി നടപടി നേരിടുന്ന ഗുണഭോക്താക്കള്‍ക്ക് കുടിശിക തുക ഒറ്റതവണയായി അടച്ചു തീര്‍ക്കുമ്പോള്‍ റവന്യൂ റിക്കവറി ഇനത്തില്‍  നാലു ശതമാനവും പിഴ പലിശ ഇനത്തില്‍ രണ്ടു ശതമാനവും  ഇളവ് നല്‍കുന്നു. ഇതോടൊപ്പം നോട്ടീസ് ചാര്‍ജ്, ജിഎസ്ടി, സെസ് എന്നിവ പൂര്‍ണമായും ഒഴിവാക്കി നല്‍കും. ഈ ആനുകൂല്യം ലഭ്യമാകുന്നതിന് ഫെബ്രുവരി 23ന് രാവിലെ 10.30ന് അടൂര്‍ താലൂക്ക് ഓഫീസില്‍ നടത്തുന്ന അദാലത്തില്‍ പങ്കെടുത്തു വായ്പ കുടിശിക അടച്ചു തീര്‍ക്കാം. ഫോണ്‍: 9400068503.