അപേക്ഷ ക്ഷണിച്ചു
konnivartha.com : പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിനു വേണ്ടി സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 01/01/2023 തീയതിയില്‍ 18 – 46 പ്രായമുള്ളവരും, സേവനതല്‍പരതയും, മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി പാസായിരിക്കണം. അങ്കണവാടി ഹെല്‍പ്പെര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുതുവാനും, വായിക്കുവാനും അറിഞ്ഞിരിക്കുകയും എന്നാല്‍ എസ്എസ്എല്‍സി പാസാകാത്തവരും ആയിരിക്കണം.
അപേക്ഷകരെ ഇന്റര്‍വ്യൂ നടത്തിയാണ് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും, യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. അതത് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ളവരില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. 2019 ല്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ഇനി അപേക്ഷ നല്‍കേണ്ടതില്ല.
പെരിങ്ങര, നെടുമ്പ്രം ഗ്രാമ പഞ്ചായത്തുകളിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ആറിന് വൈകുന്നേരം അഞ്ചു വരെ.കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് : അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാര്‍ച്ച് 10 ന് വൈകുന്നേരം അഞ്ചു വരെ.
അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും പുളിക്കീഴ് ഐസിഡിഎസ് ഓഫീസും, അതതു പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍ : 0469-2610016.