ചിത്രകലയുടെ ബാല പാഠങ്ങള്‍ നാട്ടിലെ നന്മകളില്‍ നിന്നും മനസ്സില്‍ പതിപ്പിച്ച് ഇന്ത്യയിലെ അറിയപ്പെടുന്ന ചിത്രകാരനായി മാറിയ കളഭകേസരി നമ്മുടെ നാട്ടു കാരന്‍ .കോന്നി കൊക്കാത്തോട് നിവാസിയായ കളഭകേസരിയെ തേടിയെത്തിയത് അനേക അവാര്‍ഡുകള്‍ .ലോകോത്തര ചിത്രകാരന്മാര്‍ വരെ കളഭകേസരിയുടെ ചിത്ര രചനയെ പ്രശംസിച്ചു കഴിഞ്ഞു.
പ്രിയങ്കരനായ ശ്രീ കളഭകേസരി. കൊക്കാത്തോടിന്‍റെ അഭിമാനമായ ചിത്രകാരൻ. മലയോര ഗ്രാമമായ കൊക്കാത്തോട്ടിൽ ജനിച്ചു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ചിത്രകാരനായി മാറാൻ അദ്ദേഹത്തിന് സാധിച്ചത് ചിത്രകലയോടുള്ള അഭിനിവേശവും കഴിവും കൊണ്ട് തന്നെ ആണ്. വളർന്നു വരുന്ന തലമുറയ്ക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു വ്യക്തിത്വം . മാവേലിക്കര രാജ രവിവർമ്മ ഫൈൻ ആർട്സിൽ നിന്നും ചിത്ര കല പഠനം പൂർത്തിയാക്കി ഡൽഹിയിൽ ചിത്രകാരനായി ജോലി ചെയ്യുന്ന കളഭകേസരി നമ്മുടെ നാടിന്‍റെ അഭിമാനമാണ് .
മാവേലിക്കര ഗവ. ഫൈന്‍ ആര്‍ട്‌സ് കോളേജില്‍നിന്ന് പഞ്ചവത്സരബിരുദം നേടിയ കളഭകേസരി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഡല്‍ഹിയില്‍ ചിത്രകല മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കളഭകേസരി ഇപ്പോള്‍ ഛത്തര്‍പുരിലാണ് താമസിക്കുന്നത്. അനേക ചിത്ര പ്രദര്‍ശനം രാജ്യ വ്യാപകമായി നടത്തിയിട്ടുണ്ട് . അക്രിലിക്, ഓയില്‍, വുഡ്കട്ട് തുടങ്ങി വിവിധ മാധ്യമങ്ങളിലുള്ള 15 ചിത്രങ്ങളാണ് പ്രദര്‍ശനം.
മനുഷ്യജീവിതം നിറങ്ങളില്‍ ചാലിച്ച് ചിത്രങ്ങളായി പകര്‍ത്തുന്ന നമ്മുടെ കളഭകേസരി ഉയര്‍ച്ചയുടെ പടവുകളിലാണ്.
ഹരിതസമൃദ്ധിനിറഞ്ഞ ഗ്രാമ്യാനുഭവങ്ങളും ചിത്രങ്ങളില്‍ പകര്‍ത്തിയിട്ടുണ്ട്. നഗരസ്വാരസ്യങ്ങള്‍ക്കിടയില്‍ പ്രകൃതിബിംബങ്ങളെ വിന്യസിക്കുന്നതും ചിത്രങ്ങളില്‍ കാണാം.
2002-ലെ കേരള ലളിതകലാ അക്കാദമി അവാർഡ് ജേതാവ് (ചിത്രകല) കൂടിയാണ് കളഭകേസരി