Trending Now

ശാസ്ത്രലോകം പോലും പരാജയപ്പെട്ട ശബരിമലയിലെ ആൽമരം

Spread the love

മണ്ഡല മകരവിളക്ക് കാലത്തെ 63 ദിവസങ്ങളിലും 24 മണിക്കൂറും കത്തി ജ്വലിക്കുന്ന കർപ്പൂരപ്രിയന്‍റെ കർപ്പൂരാഴിയിലെ ചൂട് ഏതു ഇരുമ്പു പോലും ചുട്ടുപഴുക്കാൻ ശേഷിയുണ്ട് . ഈ അഗ്നിക്കരികിൽ ഉള്ള ഈ ആൽമരം യാതൊരു കേടുപാടുമില്ലാതെ പച്ചപ്പോടുകൂടി തലയുയർത്തി നിൽക്കുന്നു.അയ്യപ്പ സന്നിധിയില്‍ തലയുയര്‍ത്തി പടര്‍ന്നു നില്‍ക്കുന്ന ആല്‍മരത്തില്‍ എന്നും പുതിയ ഇലകള്‍ നിറയുന്നു .

വാടാതെ തളരാതെ വട വൃക്ഷമായി പടരുന്ന ബോധി വൃക്ഷം ഏവരിലും അത്ഭുതം സൃഷ്ടിക്കുന്നു .തത്വമസിയുടെ തിരുനടയില്‍ നിന്നുള്ള നേര്‍ കാഴ്ച ഈ മരത്തിലേക്ക് ആണ് .പച്ചപ്പ്‌ നിറഞ്ഞ മരത്തിനെ തൊട്ടു തൊഴുതു കൊണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടാകുവാന്‍ സ്വാമിമാര്‍ തൊട്ടില്‍ വഴിപാടായി നേരുന്നു .സ്വാമി അയ്യപ്പന്‍റെ തിരുനടയില്‍ നിന്നും നേര്‍ കാഴ്ച്ചയോടെ “കോന്നി വാര്‍ത്താ ഡോട്ട് കോം”

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!