Trending Now

കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ ഉല്ലാസ യാത്ര നിയമ വിരുദ്ധം :അഡ്വ. വി എ സൂരജ്

 

konnivartha.com/പത്തനംതിട്ട :കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വെള്ളിയാഴ്ച ഉല്ലാസ യാത്രക്ക് പോയ സംഭവം അംഗീകരിക്കാനാവില്ലെന്നു ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഭരണതകർച്ചയുമാണ് ഈ സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. ഉദ്യോഗസ്ഥ ഭരണമാണ് ഇവിടെ നടക്കുന്നത്. സർക്കാർ നോക്ക്കുത്തിയാണ്.

മന്ത്രിമാർ വിദേശ യാത്രകൾ നടത്തുമ്പോൾ ഉദ്യോഗസ്ഥർ ഉല്ലാസയാത്ര നടത്തുന്നു.സർക്കാർ ശമ്പളം പറ്റി ജനങ്ങളെ വഞ്ചിക്കുകയാണ് ഇവർ ചെയ്യുന്നത്. പാവപ്പെട്ട ജനങ്ങൾ സർക്കാർ ഓഫീസ് കയറി ഇറങ്ങുന്നു. ഇവിടുത്തെ ജില്ലാ ഭരണ കൂടം ഇതിനു മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തഹസീൽദാർ ഉൾപ്പെടെ ഇത്രയും ജീവനക്കാർക്ക് അവധി അനുവദിച്ചതാരാണ് എന്ന് പറയാൻ കളക്ടർ തയ്യാറാവണം. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കാൻ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും ജില്ലയിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും അദ്ദേഹമാവശ്യപ്പെട്ടു.

error: Content is protected !!