konnivartha.com : പുണ്യം പൂങ്കാവനം പദ്ധതി:സ്വകാര്യ ആശുപത്രിയില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ്,സിവില്‍ പൊലീസ് ഓഫീസറായ നവാസിനെ സസ്പെന്റ് ചെയ്തു
എരുമേലിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയില്‍ അനധികൃത പണപ്പിരിവ് നടത്തിയ സിവില്‍ പോലീസ് ഓഫിസര്‍ക്ക് സസ്പെന്ഷന്. സിവില്‍ പൊലീസ് ഓഫീസറായ നവാസിനെ അന്വേഷണ വിധേയമായി കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്ക് ഐപിഎസ് സസ്പെന്റ് ചെയ്തു
പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ ഓര്‍ഡിനേറ്റര്‍ ചുമതലയിലുള്ള സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആയിരുന്നു നവാസ്. എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങി എന്നാണ് ഈ ഉദ്യോഗസ്ഥനെതിരെ ലഭിച്ച പരാതി