Trending Now

മൂന്ന് തസ്തികകളിലേക്ക് ഫെബ്രുവരി 10 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ്മിഷന്‍  പത്തനംതിട്ട ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് തസ്തികകളിലേക്ക് ഫെബ്രുവരി 10 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും  റീസന്റ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം  പത്തനംതിട്ട ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തിചേരണം.

മെഡിക്കല്‍ ഓഫീസര്‍ – സമയം രാവിലെ 10 ന്. യോഗ്യത – ബിഎച്ച്എംഎസ് , ഒഴിവ് -ഒന്ന്, ഏകീകൃത ശമ്പളം -35700, പ്രായപരിധി – 10.02.2023 ന് 40 വയസ് കവിയരുത്.
ആയുര്‍വേദ തെറാപ്പിസ്റ്റ് മെയില്‍ ആന്റ് ഫീമെയില്‍ -സമയം രാവിലെ 11 ന്. യോഗ്യത – കേരള ഗവ.ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്. ഏകീകൃത ശമ്പളം -14700, പ്രായപരിധി – 10.02.2023 ന് 40 വയസ് കവിയരുത്.

യോഗ ഇന്‍സ്ട്രക്ടര്‍ – സമയം ഉച്ചയ്ക്ക് 12 ന്, ഒഴിവ് -14,  പ്രായപരിധി – 10.02.2023 ന് 50 വയസ് കവിയരുത്. യോഗ്യത – യോഗ പിജി ഡിപ്ലോമ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ, എസ്ആര്‍സിയില്‍ നിന്ന് യോഗ ടീച്ചര്‍ പരിശീലന ഡിപ്ലോമ/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള യോഗ പിജി സര്‍ട്ടിഫിക്കറ്റോ, ബിഎന്‍വൈഎസ്/ ബിഎഎംഎസ്/ എംഎസ്സി (യോഗ)/ എംഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9072650492, 9447453850

error: Content is protected !!