അടൂര്‍ നിയോജക മണ്ഡലത്തിന് സംസ്ഥാന ബജറ്റില്‍ ശ്രദ്ധേയമായ നേട്ടം;ഡെപ്യൂട്ടി സ്പീക്കര്‍ചിറ്റയം ഗോപകുമാര്‍

 

konnivartha.com : സംസ്ഥാന ബജറ്റില്‍ അടൂര്‍ നിയോജക മണ്ഡലത്തിന് ശ്രദ്ധേയമായ നേട്ടമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു . മണ്ഡലത്തിലെ ശ്രദ്ധേയമായ 20 പ്രവ്യത്തികള്‍ 2023-24 ബജറ്റില്‍ ഉല്‍പ്പെടുത്തുകയും നാല് പ്രധാന പദ്ധതികള്‍ക്ക് ടെന്‍ഡറിംഗ് പ്രൊവിഷന്‍ സാധ്യമാക്കി 14 കോടി രൂപ അടങ്കല്‍ വകയിരുത്തുകയും ചെയ്തു.

ഏറത്ത് ഗ്രാമപഞ്ചായത്തിന് പുതിയ കാര്യാലയത്തിനായി രണ്ട് കോടി, പന്തളം ഫുട്ട് ഓവര്‍ ബ്രിഡ്ജ് മൂന്നര കോടി, നെടുംങ്കുന്ന് ടൂറിസം പദ്ധതി മൂന്നര കോടി, അടൂര്‍ റവന്യൂ കോംപ്ലക്‌സ് അഞ്ച് കോടി എന്നീ നാല് പദ്ധതികളാണ് ഈ ബജറ്റിലൂടെ ടെന്‍ഡറിംഗ് പ്രൊവിഷന്‍ വകയിരുത്തി ഉടന്‍ യാഥാര്‍ത്ഥ്യമാകുന്നത്.
അടൂര്‍ റവന്യൂ കോംപ്ലക്‌സ്, അടൂര്‍ നെടുംങ്കുന്ന് മല ടൂറിസം, പന്തളം ഫുട്ട് ഓവര്‍ ബ്രിഡ്ജ്, ചിരണിക്കല്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് (മണ്ഡലതല കുടിവെള്ള പദ്ധതികള്‍ക്ക്), കൊടുമണ്‍ സ്റ്റേഡിയം ,അനുബന്ധ കായിക വിദ്യാലയം, ഏറത്ത് പഞ്ചായത്ത് ഓഫീസ് കെട്ടിടം, പന്തളം സബ് ട്രഷറി, പന്തളം എ.ഇ.ഒ ഓഫീസ്, അടൂര്‍ സാംസ്‌കാരിക സമുച്ചയം, ചിറമുടിച്ചിറ ടൂറിസം, പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് പന്തളം, നെല്ലിമുകള്‍-തെങ്ങമം-വെള്ളച്ചിറ-ആനയടി റോഡ്, അടൂര്‍ കോര്‍ട്ട് കോംപ്ലക്‌സ് രണ്ടാം ഘട്ടം, പറക്കോട്-ഐവര്‍കാല റോഡ്, കാച്ചുവയല്‍ ആനന്ദപ്പള്ളി റോഡ്, കൊടുമണ്‍ മുല്ലോട്ട് ഡാം, ഹോളിക്രോസ്-ആനന്ദപ്പള്ളി, കൊടുമണ്‍ അങ്ങാടിക്കല്‍ റോഡ്, പന്തളം സബ് രജിസ്ട്രാര്‍ ഓഫീസ്, ആതിരമല ടൂറിസം എന്നീ പദ്ധതികള്‍ക്കായി 97.5 കോടി രൂപ അടങ്കല്‍ ഈ ബജറ്റില്‍ അടൂരിനായി ഉള്‍പ്പെടുത്തിയത്.

ഭരണാനുമതി നടപടികള്‍ പുരോഗമിച്ച് വരുന്ന പദ്ധതികളും ഈ ബജറ്റില്‍ ആവര്‍ത്തിച്ചു നല്‍കണമെന്ന ധനകാര്യവകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ വര്‍ഷങ്ങളിലെ ചില പദ്ധതികള്‍ ആവര്‍ത്തിച്ച് നല്‍കേണ്ടി വന്നത് . വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അടൂര്‍ താലൂക്ക് ഓഫീസ്, റി സര്‍വേ ഓഫീസ് അടക്കമുള്ള നിരവധിയായ റവന്യൂ ഓഫീസുകളെ ഒരു സമുച്ചയത്തില്‍ ഏകോപിപ്പിക്കുന്നതിന് ഏറെ നാളായി അനുമതിക്ക് വേണ്ടി പരിശ്രമിച്ചു വന്നിരുന്ന പദ്ധതിയാണ് അടൂര്‍ റവന്യൂ കോംപ്ലക്‌സ്. ദൈനംദിനം പൊതുജനങ്ങള്‍ ഏറെ ആശ്രയിച്ചുവരുന്ന നിരവധി റവന്യൂ കാര്യാലയങ്ങളെ സംയോജിപ്പിക്കുന്ന ഈ പദ്ധതി നടപ്പിലാകുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും. ഭൂപരിവര്‍ത്തനമോ സങ്കീര്‍ണ്ണമായ നിര്‍മ്മിതികളോ ഒന്നും കൂടാതെ പ്രകൃതിദത്തമായ ടൂറിസം സാധ്യത ഏറെ ഉണ്ടായിരിന്നിട്ടും ശ്രദ്ധേയമല്ലാതെ നാളിതുവരെ അവഗണിക്കപ്പെട്ട നിലയിലെ പ്രദേശമായിരുന്ന നെടുംങ്കുന്ന് മലയാണ് ഈ ബജറ്റോടെ സംസ്ഥാനത്തിന്റെ മുഖ്യധാരാ ടൂറിസം ഭൂപടത്തിലേക്ക് എത്തുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തികച്ചും ശ്രദ്ധേയമായ പരിഗണന അടൂര്‍ മണ്ഡലത്തിന് നല്‍കിയ ഇടതുപക്ഷ സര്‍ക്കാരിനും ധനകാര്യ വകുപ്പ് മന്ത്രിക്കും അടൂരിലെ ജനങ്ങള്‍ക്കൊപ്പം പ്രത്യേകം അഭിനന്ദനം അറിയിക്കുന്നുവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!