Trending Now

ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം: വിവാഹ ചടങ്ങിനെത്തിയ 14 പേര്‍ മരിച്ചു

 

ജാര്‍ഖണ്ഡിലെ ധന്‍ബാബിദിലുള്ള ബഹുനില കെട്ടിടത്തില്‍ വന്‍തീപിടിത്തം. 14 പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.ആശിര്‍വാദ് ടവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ വൈകീട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണിത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയിരുന്നുവെന്ന് ധന്‍ബാദ് എസ്എസ്പി സഞ്ജീവ് കുമാര്‍ പറഞ്ഞു.

error: Content is protected !!