Trending Now

പ്രധാനമന്ത്രിയുടെ ചിത്രം റെക്കോർഡ് വേഗത്തിൽ: പി എം മോഡിയുടെ പുസ്തകചർച്ച ‘പരീക്ഷ പേ ചർച്ച’ ജിതേഷ്ജി ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രിയുടെ ലോകറെക്കോർഡ് വേഗത്തിൽ! പി എം മോഡി രചിച്ച ‘എക്സാം വാരിയർ’ പുസ്തകചർച്ചാ കാമ്പയിൽ “പരീക്ഷ പേ ചർച്ച ” വിശ്വവിഖ്യാത അതിവേഗചിത്രകാരൻ ജിതേഷ്ജി വരവേഗവിസ്മയത്തിലൂടെ ഉദ്ഘാടനം ചെയ്യും

 

konnivartha.com : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി രചിച്ച “എക്സാം വാരിയർ” പരീക്ഷ പേ ചർച്ചയുടെ ഭാഗമായി ബി ജെ പി ആലപ്പുഴ ജില്ലാകമ്മറ്റി സംഘടിപ്പിക്കുന്ന ചിത്രരചനാമത്സരം മാവേലിക്കര വിദ്യാധിരാജ വിദ്യാമന്ദിറിൽ ജനുവരി 20 നു ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ രേഖാചിത്രം ലോകറെക്കോർഡ് വേഗത്തിൽ വരച്ച് അതിവേഗചിത്രകാരൻ ജിതേഷ്ജി വരവേഗവിസ്മയത്തിലൂടെ ഉദ്ഘാടനം നിർവഹിക്കും. ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി രചിച്ച “എക്സാം വാരിയർ” പരീക്ഷ പേ ചർച്ചയുടെ ഭാഗമായി
ബി ജെ പി പത്തനംതിട്ട ജില്ലാകമ്മറ്റി സംഘടിപ്പിക്കുന്ന ചിത്രരചനാമത്സരം  പത്തനംതിട്ട അമൃത സ്കുളിൽ ജനുവരി 20 നു രാവിലെ 9:30 മണിക്ക് നടക്കും.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ രേഖാചിത്രം ലോകറെക്കോർഡ് വേഗത്തിൽ വരച്ച് അതിവേഗചിത്രകാരൻ ജിതേഷ്ജി വരവേഗവിസ്മയത്തിലൂടെ ഉദ്ഘാടനം നിർവഹിക്കും. ബി ജെ പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സൂരജ് വെൺമേലിൽ അദ്ധ്യക്ഷത വഹിക്കും

error: Content is protected !!