തിരുവാഭരണ ഘോഷയാത്ര: പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി
തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ജനുവരി 12ന് പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല.
തൊഴില്‍സഭ 12ന്
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ജനുവരി 12ന് രാവിലെ 10.30 ന് പഴകുളം പാസ്ഓഡിറ്റോറിയത്തില്‍ തൊഴില്‍സഭ സംഘടിപ്പിക്കും. തൊഴില്‍ സഭയില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് തൊഴില്‍ തേടുന്നവര്‍ ,സ്വയം തൊഴില്‍ സംരംഭകര്‍, തൊഴില്‍ ദായക സംരംഭകര്‍, സംരംഭക താത്പര്യമുള്ളവര്‍, സംരംഭക പുനരുജ്ജീവനം ആവശ്യമുള്ളവര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം എന്ന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ജില്ലയിലെ ആദ്യത്തെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന് തുടക്കമായി
ജില്ലയില്‍ പറക്കോട് ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിളള, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ ജ്യോതിഷ് ബാബു, അടൂര്‍ വെറ്ററിനറി പോളിക്ലിനിക്ക് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ജെ.ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം
01.01.2000 മുതല്‍ 31.10.2022 വരെയുള്ള (രജിസ്ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്
ടെന്‍ഡര്‍
റാന്നി ശിശു വികസന പദ്ധതി ഓഫീസിന് കീഴിലുളള അഞ്ച് പഞ്ചായത്തുകളിലെ 119 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 19ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ :0473 5 221 568.
എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ: അപേക്ഷാ തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഈ മാസം ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുളള തീയതി ജനുവരി 20 വരെ നീട്ടി. പ്ലസ് ടു അഥവാ തതുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. കോഴ്സ് സംബന്ധിച്ച വിവരങ്ങള്‍ക്ക് www.srccc.in സന്ദര്‍ശിക്കുക. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍. പി.ഒ, തിരുവനന്തപുരം 695 033.
ഫോണ്‍: 9846 033 001.
കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു
കോഴഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ 30 വയസിന് മുകളിലുള്ള വനിതകള്‍ക്കായി സംഘടിപ്പിച്ച കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷന്‍ അംഗം സാറാമ്മ ഷാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല ആശുപത്രി മുന്‍ കാന്‍സര്‍ മേധാവി ഡോ.ശശി കാന്‍സറിനെ കുറിച്ച് ക്ലാസ് എടുത്തു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗര്‍ഭാശയ കാന്‍സര്‍, ബ്രസ്റ്റ് കാന്‍സര്‍, ബ്ലഡ് കാന്‍സര്‍ എന്നി ടെസ്റ്റുകള്‍ നടത്തി. ചെറുകോല്‍ പിഎച്ച്‌സി, കോഴഞ്ചേരി മൈക്രോലാബ് എന്നിവയുടെ നേതൃത്വത്തിലാണ് ടെസ്റ്റുകള്‍ നടന്നത്. ക്യാമ്പില്‍ 85 പേര്‍ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് മിനി സുരേഷ്, ആരോഗ്യ ചെയര്‍പേഴ്‌സണ്‍ സുനിത ഫിലിപ്പ്, ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പന്തളം തെക്കേക്കര സന്ദര്‍ശിച്ചു
തൊഴില്‍സഭ സംഘടിപ്പിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരംഭിക്കുന്ന ജില്ലാതല ജന്‍ഡര്‍ റിസോഴ്സ് സെന്ററിലെ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിമന്‍ സ്റ്റഡീസ്/ ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, കാപ്പില്‍ ആര്‍ക്കേഡ്, ഡോക്ടേഴ്സ് ലെയിന്‍, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ ജനുവരി 20ന് അഞ്ചിന് മുന്‍പായി ലഭ്യമാക്കണം.
ഒഴിവുകളുടെ എണ്ണം- 1, പ്രായപരിധി: 23- 40, പ്രതിമാസ ഓണറേറിയം- 17,000 രൂപ. ഫോണ്‍ : 0468 2 966 649
അക്കാദമി ഫെലോഷിപ്പിന് അപേക്ഷിക്കാം
മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്ന ഫെലോഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫെലോഷിപ്പ് അനുവദിക്കും.
അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. മാധ്യമപഠന വിദ്യാര്‍ഥികള്‍ക്കും മാധ്യമപരിശീലന രംഗത്തുള്ള അധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല.
സൂക്ഷ്മ വിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്നു മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നല്‍കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് ഫെലോഷിപ്പ് നല്‍കില്ല. പട്ടികജാതി-പട്ടികവര്‍ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍, നവോഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങള്‍ക്കു മുന്‍ഗണന നല്‍കും. പഠനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് ഉണ്ടാകണം. അപേക്ഷാഫോറവും നിയമാവലിയും അക്കാദമി വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. (www.keralamediaacademy.org). വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682 030. ഫോണ്‍: 0484 2 422 275.
കടത്ത് സര്‍വീസ് പുനരാംഭിച്ചു
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കോമളം കടവില്‍ നിന്നും പഞ്ചായത്തിന്റെ കടത്ത് സര്‍വീസ് പുനരാംഭിച്ചു. പഞ്ചായത്ത് വാങ്ങിയ പുതിയ വള്ളം ഉപയോഗിച്ചാണ് കടത്ത് സര്‍വീസ് പുനരാംഭിച്ചത്. കടത്ത് സര്‍വീസിന്റെ സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയായിരിക്കും. ഒരു സമയം വള്ളത്തില്‍ തുഴച്ചില്‍ക്കാരനുള്‍പ്പെടെ പരാമവധി ആറ് പേരെ മാത്രമേ അനുവദിക്കുകയുള്ളു. ലൈഫ് ജാക്കറ്റ് ധരിക്കാതെ യാത്രക്കാരെ വള്ളത്തില്‍ ഒരു കാരണവശാലും കയറ്റില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ജില്ലയിലെ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആകണമെന്നും വിദ്യാലയങ്ങളുടെ കൂട്ടായ്മയിലൂടെ വിവിധ തലങ്ങളില്‍ ജില്ലയെ മുന്നിലെത്തിക്കാന്‍ കഴിയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടന്ന പാഠ്യപദ്ധതി പരിഷ്‌ക്കരണം ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നടന്ന പാഠ്യപദ്ധതി ചര്‍ച്ചകളുടെ, പത്തനംതിട്ട ഡയറ്റ് തയാറാക്കിയ ക്രോഡീകൃതസമാഹാരം, പത്താം തരത്തിലെ റിസല്‍റ്റ് മെച്ചപ്പെടുത്തുന്ന മുന്നേറ്റം 23 പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.