Trending Now

വാസ്‌തു വിജ്ഞാൻ സൗജന്യ പരിശീലനം

konnivartha.com/ തൃശൂർ :ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ശാസ്ത്ര പഠനകേന്ദ്രമായ വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ നവവത്സരസമ്മാനമായി വാസ്‌തുശാസ്‌ത്ര വിഷയങ്ങളിൽ സൗജന്യ പരിശീലനം.
വ്യക്തികളിൽ വാസ്‌തു ശാസ്ത്രത്തെക്കുറിച്ച് ശാസ്ത്രീയമായ അറിവും വാസ്‌തുശാസ്‌ത്രത്തിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തിക്കൊണ്ട് മൂന്നുദിവസങ്ങളിലായി ഓൺലൈനിലായിരിക്കും വാസ്തുവിജ്ഞാൻ 2023 ൻറെ ക്ലാസ്സുകൾ നടക്കുക.
2023 ജനുവരി 2 ,3 ,4 തീയതികളിലായി ഓൺലൈനിൽ നടക്കുന്ന ഈ സൗജന്യപരിശീലനം ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ആചാര്യനും വിശ്വഭാരതി വേദിക് റിസർച് അക്കാദമി ചെയർമാനുമാനും മലയാളിയുമായ ഡോ .നിശാന്ത് തോപ്പിൽ MPhil ,Ph .D യുടെ നിയന്ത്രണത്തിലായിരിക്കും നടക്കുക .
മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്കൊപ്പം സാമ്പത്തിക പ്രതിസന്ധിയിൽ

അകപ്പെടുന്നതിന്റെയെല്ലാം മുഖ്യകാരണം പ്രപഞ്ചതാളത്തിൽ നിന്നും നമ്മൾ അകന്നുകഴിയുന്നത് കൊണ്ടാണെന്നു ആചാര്യന്മാർ വ്യക്തമാക്കുന്നു .

സമൃദ്ധി എന്താണെന്ന് അനുഭവിച്ചറിയാൻ കേരളജനത വാസ്തുശാസ്ത്രസംബന്ധമായ വിഷയങ്ങൾപഠിക്കേണ്ടത് അത്യാവശ്യമാണ് .കേരളത്തിനകത്തും പുറത്തും ഗൾഫുനാടുകളിലുമുള്ള മലയാളികൾക്ക് മുൻകൂട്ടി രജിസ്റ്റർ  ചെയ്‌തുകൊണ്ട് ഈ ഓൺലൈൻ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ് .

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.രജിസ്‌ട്രേഷൻ ഫീസ് 9 രൂപ മാത്രം ഫോൺ : 8075262009 ,8547969788 ,9744830888
error: Content is protected !!