Trending Now

കല്ലേലി കാവിലെ മലക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി

 

konnivartha.com :  ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ ഒരു വെറ്റില താലത്തിൽ നിലനിർത്തി 999 മലയ്ക്ക് ഉള്ള കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍  കാവിലെ മല ക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി.

പരമ്പ് നിവർത്തി തേക്കിലയിൽ ചുട്ട വിളകൾ സമർപ്പിച്ചു. താംബൂലം വെച്ചു നാടുണർത്തി ഊരാളി വിളിച്ചു ചൊല്ലി. 41 തൃപ്പടി പൂജ,ആദ്യ ഉരു മണിയൻ പൂജ,പർണ്ണ ശാല പൂജ, ആശാൻ പൂജ, പൂർവ്വിക പൂജ എന്നിവയും സമർപ്പിച്ച് വാവൂട്ട് നടത്തി.കാവ് മുഖ്യ ഊരാളി ഭാസ്കരൻ കാർമികത്വം വഹിച്ചു.

error: Content is protected !!