Trending Now

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 21/12/2022)

നിഷിൽ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഏർലി ഇന്റർവെൻഷൻ  വിഭാഗത്തിലെ അധ്യാപക ഒഴിവിലേയ്ക്ക്  അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ടീച്ചിംഗ് യംഗ് ഹിയറിംഗ് ഇംപയേർഡ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ യോഗ്യതയുംഅംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 29. വിശദ വിവരങ്ങൾക്ക് http://nish.ac.in/others/careerസന്ദർശിക്കുക.

സെക്യൂരിറ്റി സ്റ്റാഫ്

തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫിനെ (ആൺ) നിയമിക്കാനുള്ള കൂടിക്കാഴ്ച ഡിസംബർ 27ന് 11 മണിക്ക് നടക്കും. പ്രായം 18-50 വയസ്, യോഗ്യത എസ്.എസ്.എൽ.സി പാസ്. ഫോർട്ട് താലൂക്ക് ആശുപത്രിയിലാണ് ഇന്റർവ്യൂ.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഒഴിവ്

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്തിരുവനന്തപുരം മുഖാന്തിരം കെ.എസ്.ആർ.ടി.സി – സ്വിഫ്റ്റിൽ സർവ്വീസ് എഞ്ചിനീയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.kcmd.in.

താത്കാലിക ഒഴിവ്

തൃശ്ശൂർ ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ  ഗ്രേഡ് II, തസ്തികയിൽ ഒഴിവ്. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത തസ്തികയിലാണ് ഒഴിവ്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ്, ട്രാക്ടർ ഡ്രൈവിംഗിൽ രണ്ടു വർഷത്തെ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം. അംഗപരിമിതർ അപേക്ഷിക്കേണ്ടതില്ല. 2022 ജനുവരി 1ന് 18 വയസ് തികഞ്ഞിരിക്കണം, 36 വയസിൽ കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ 2023 ജനുവരി 10ന് മുമ്പായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

എച്ച്.എസ്.എ താത്കാലിക ഒഴിവ്

        ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്.എസ്.എ (കണക്ക്) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, കെ-ടെറ്റ് ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 24നു  രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കൽ ഹൈസ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 9447427476, 9400006462, 0471 2590079.

ഗസ്റ്റ് ഫാക്കൽറ്റി താത്ക്കാലിക ഒഴിവ്

സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിൽ അക്കൗണ്ടൻസി/ ഫിനാൻസ് വിഷയം കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി താൽക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.

60 ശതമാനം മാർക്കോടെ എം.കോം/ എം.ബി.എ (ഫിനാൻസ്) ബിരുദവും നെറ്റ് യോഗ്യതയുള്ളവർക്കും ഒരു വർഷം യു.ജി/പി.ജി. അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസുകളിൽ അധ്യാപന പരിചയമുള്ളവർക്കും അപേക്ഷിക്കാം. പി.എച്ച്.ഡി. അഭികാമ്യം. 24,000 രൂപയാണ് പ്രതിമാസ വേതനം. 30,000 രൂപ പി.എച്ച്.ഡി./നെറ്റ് യോഗ്യതയുള്ളവർക്ക് ലഭിക്കും.

സർട്ടിഫിക്കറ്റന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷകൾ ഡയറക്ടർകിറ്റ്‌സ്തൈക്കാട്തിരുവനന്തപുരം-14 എന്ന വിലാസത്തിൽ 24നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org0471-2327707.

error: Content is protected !!