Trending Now

ശബരിമല തീര്‍ഥാടനം:കോന്നി പഞ്ചായത്തിന് ലഭിച്ചു 12 ലക്ഷം :വകമാറ്റി ചിലവഴിക്കരുത് ;ദിനവും അന്നദാനം നടത്തുക

ശബരിമല തീര്‍ഥാടനം:കോന്നി പഞ്ചായത്തിന് ലഭിച്ചു 12 ലക്ഷം :വകമാറ്റി ചിലവഴിക്കരുത് ;ദിനവും അന്നദാനം നടത്തുക
……………………………………………………………………………………….

നാട്ടുകാരുടെ വക
ചില നിര്‍ദേശം
…………
ശബരിമല ഇടത്താവളം എന്ന പരിഗണയില്‍ കോന്നി പഞ്ചായത്തിനും ലഭിച്ചു 12 ലക്ഷം രൂപ .കോന്നി മുരിങ്ങമംഗലം ക്ഷേത്ര സമീപം ഉള്ള ഇടത്താവളം കേന്ദ്രീകരിച്ചു കൊണ്ട് ദിനവും അന്നദാനം നടത്തണം .ഇനിയും കെട്ടിടങ്ങള്‍ പണിത് കരാറുകാരെ സമ്പന്നമ്മാരാക്കി കമ്മിഷന്‍ അടിച്ചെടുക്കുന്ന സ്ഥിരം ആലോചന അവസാനിപ്പിക്കണം .അച്ചന്‍കോവില്‍ നദിയില്‍ സഞ്ചായത് കുളിക്കടവില്‍ സ്ഥിരം സുരക്ഷാ വേലി തീര്‍ക്കണം .വനം വകുപ്പിന്‍റെ കയ്യില്‍ ആണെന്ന് പറയുന്ന സഞ്ചായത് കടവിന് സമീപത്തെ വസ്തു പഞ്ചായത്ത് ഏറ്റ് എടുത്തുകൊണ്ട് ഭാവിയില്‍ ഒരു പില്‍ഗ്രിം സെന്‍റെര്‍ പണിയണം .ശബരിമല തീര്‍ഥാടന കാലം കഴിയുമ്പോള്‍ കോന്നി യില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഉപയോഗ പ്രദമാകും .ഇതിലൂടെ വലിയൊരു വരുമാനം നേടാന്‍ കഴിയും.കോന്നി യില്‍ ഇപ്പോള്‍ തെരുവ് വിളക്കുകള്‍ കത്തുന്നത് നാമ മാത്രമാണ് .തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കണം .വാര്‍ഡ്‌ മെമ്പര്‍ മാരുടെ ഈ ചുമതല അവര്‍ തന്നെ വഹിക്കണം . പക്ഷെ എല്ലാ മാസവും കെ എസ് ഇ ബി യ്ക്ക് കത്തിയാലും ഇല്ലെങ്കിലും കൃത്യമായ തുക അടയ്ക്കണം .ഇടത്താവളത്തില്‍ ഹൈമാക്സ് ലൈറ്റ് സ്ഥാപിക്കണം .ദിനവും അന്നദാനം നടത്തുവാന്‍ ഉള്ള തുക ഇപ്പോള്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട് .അതിനു വേണ്ടി ഇനി പിരിവ്(സംഭാവന ) പിരിക്കരുത് .പോലീസ് എയിഡ പോസ്റ്റ്‌ എലിയറയ്ക്കലില്‍ സ്ഥാപിക്കണം .ദിശാ ബോര്‍ഡും വേണം .(തമിഴ് ,മലയാളം ,ഇംഗ്ലീഷ് ഭാക്ഷയില്‍ )ടൌണില്‍ അശാസ്ത്രിയമായ പാര്‍ക്കിംഗ് അവസാനിപ്പികണം .പകല്‍ കച്ചവട സ്ഥാപനങ്ങളില്‍ വലിയ വാഹനത്തില്‍ ചരക്കു ഇറക്കുന്നത്‌ നിര്‍ത്തണം .തീര്‍ഥാടകര്‍ക്ക് ആവശ്യം ഉള്ള കാര്യങ്ങള്‍ക്ക് പഞ്ചായത്ത് അലംഭാവം കാട്ടരുത് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!