Trending Now

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് കൂടിക്കാഴ്ച 17 ന്

Spread the love

 

konnivartha.com : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് തസ്തികയിലേക്ക് കാസ്പ് മുഖേന താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 17 ന് രാവിലെ 11 ന് പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

യോഗ്യത – ബി എസ്‌സി നേഴ്സിംഗ്/ജനറല്‍ നേഴ്സിംഗ് (കേരള നേഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ചത്). പ്രവര്‍ത്തിപരിചയം -കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് ആയി ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.

error: Content is protected !!