ആംആദ്മി പാർട്ടിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിൽ മികച്ച പ്രചാരണം നടത്തി. 10 വർഷംകൊണ്ട് ആംആദ്മി രണ്ട് സംസ്ഥാനം ഭരിച്ചുവെന്നും കെജ്രിവാൾ പറഞ്ഞു. ഗുജറാത്തിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തത്
എന്നാൽ ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയായി പ്രഖ്യാപിച്ചുകൊണ്ടാണ് കെജ്രിവാൾ, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യ പ്രതികരണം നടത്തിയത്. എ എ പിക്കൊപ്പം നിന്ന ജനങ്ങൾക്ക് നന്ദി അറിയിച്ച കെജ്രിവാൾ അഹോരാത്രം പണിയെടുത്ത പ്രവർത്തകർക്കും അഭിവാദ്യം അർപ്പിച്ചു.കന്നി പോരിൽ അഞ്ച് സ്ഥാനാർഥികളാണ് വിജയിച്ചു കയറിയത്. ഇതിനൊപ്പം ഒട്ടേറെ മണ്ഡലങ്ങളിൽ കോൺഗ്രസിനെ പിന്നിലാക്കി രണ്ടാം സ്ഥാനവും എ എ പി നേടിയിട്ടുണ്ട്.
തെരെഞ്ഞെടുപ്പ് ജയം ആഘോഷമാക്കി ബിജെപി. ഹിമാചലിലേത് ചെറിയ തോൽവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടക്കുന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചടങ്ങിൽ അമിത് ഷാ, ജെ പി നദ്ദ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.പ്രധാനമന്ത്രിയുടെ തട്ടകമായ ഗുജറാത്തിൽ രാഹുൽ ഗാന്ധി ഇത്തവണയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. ഒരേയൊരു തവണയാണെന്ന് മാത്രം. എന്നാൽ ഫലം വന്നതോടെ ഗുജറാത്ത് ബിജെപി തൂത്തുവാരുന്ന അവസ്ഥയിലെത്തി. രാഹുൽ ഗാന്ധി ഫാക്ടർ ഏശിയില്ലെന്ന് മാത്രമല്ല, കോൺഗ്രസിൻറെ പരമ്പരാഗത സീറ്റുകൾ ഉൾപ്പടെ നഷ്ടമാവുകയും ചെയ്തു.
ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് പ്രിയങ്ക ഗാന്ധിയാണ്. പ്രിയങ്ക ഫാക്റ്റർ അവിടെ വിജയം കണ്ടുവെന്നാണ് ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഹിമാചലിൽ കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്.