Trending Now

പേരില്‍ കാര്യം ഉണ്ട് …..കോന്നി മെഡിക്കല്‍കോളേജ്……ഈ പേര് മതി

കോന്നി നെടുംപാറയില്‍ പണി പൂര്‍ത്തീകരിക്കുന്ന മെഡിക്കല്‍കോളേജ് കെട്ടിടം ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് തലഉയര്‍ത്തുന്നത് .സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നുള്ള അവഗണന ,വിരോധികളുടെ അപവാദം പറച്ചില്‍ എന്നിവയെല്ലാം കേട്ടു.പൊതു ജനത്തിന്‍റെ മനസ്സില്‍ തങ്ങളുടെ ആതുരാലയം എന്ന് മുതല്‍ പ്രവര്‍ത്തിക്കും എന്ന ചോദ്യം മാത്രം .അഡ്വ :അടൂര്‍ പ്രകാശ്‌ ആരോഗ്യ മന്ത്രിയായപ്പോള്‍ മലയോര വാസികള്‍ക്ക് അനുവദിച്ചു നല്‍കിയ സര്‍ക്കാര്‍ മെഡിക്കല്‍കോളേജിന് വേണ്ടി ഉചിതമായ സ്ഥലം വരെ കണ്ടെത്തി നല്‍കി .തുടക്കം മുതല്‍ അകത്തു നിന്നും പുറത്തു നിന്നും ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ഇപ്പോഴും അത് തുടരുന്നു .വികസന പന്ഥാവില്‍ കോന്നി യുടെ നാമം പുറം ലോകത്ത് എത്തിച്ചവര്‍ അവരുടെ പേരിന്‍റെ ഒപ്പം നാടിന്‍റെ പേര് കൂട്ടി ചേര്‍ത്തിരുന്നു .നമ്മുടെ മെഡിക്കല്‍കോളേജിന് മറ്റൊരു പേരും വേണ്ട.കോന്നി മെഡിക്കല്‍കോളേജ് എന്ന് മാത്രം മതി .ഈ എന്ന് അഭിപ്രായം ഉള്ളവര്‍ആണ് കോന്നി നിവാസികള്‍ .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!