Trending Now

കേരള സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 02/12/2022)

സൗജന്യ ചികിത്സാ സഹായം ഇരട്ടിയാക്കി: മന്ത്രി വീണാ ജോർജ്

 

*രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാർഡ് പുറത്തിറക്കി

സംസ്ഥാനത്ത് കാസ്പ് പദ്ധതിവഴി ഇരട്ടിയാളുകൾക്ക് സൗജന്യ ചികിത്സാ സഹായം നൽകാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2020ൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി രൂപീകൃതമാകുമ്പോൾ ആകെ 700 കോടി രൂപയാണ് വർഷത്തിൽ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. എന്നാലത് 1400 കോടിയോളമായി. കഴിഞ്ഞ വർഷം കാസ്പ് പദ്ധതിയിലൂടെ ചെലവായിട്ടുള്ളത് 1400 കോടി രൂപയാണ്. അതിൽ 138 കോടി രൂപയാണ് കേന്ദ്രം അനുവദിക്കുന്നത്. ബാക്കി മുഴുവൻ തുകയും സംസ്ഥാന സർക്കാരാണ് വഹിച്ചത്. ഏതാണ്ട് ഇരട്ടിയോളം ആൾക്കാർക്ക് സഹായം എത്തിക്കാൻ സാധിച്ചു. കൂടുതൽ ആശുപത്രികളെ എംപാനൽ ചെയ്യുകയും സർക്കാർ ആശുപത്രികളിൽ കാസ്പ് ചികിത്സാ പദ്ധതി നടപ്പിലാക്കിയുമാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാർക്കായി രൂപം നൽകിയ രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ കാസ്പ് അംഗത്വ കാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരാൾക്ക് രോഗമുണ്ടാകുമ്പോഴുള്ള പ്രതിസന്ധിയാണ് ഭാരിച്ച ചികിത്സ ചെലവ്. ഈ ഭാരിച്ച ചികിത്സാ ചെലവ് ജനങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കുന്നു. ഇത് മുന്നിൽക്കണ്ടാണ് ചികിത്സാ പിന്തുണാ പദ്ധതി സർക്കാർ ആലോചിച്ചതും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയും. മികച്ച ചികിത്സാ സൗകര്യം ഒരുക്കിയതിനാൽ കൂടുതൽ ആൾക്കാർ സർക്കാർ ആശുപത്രികളിലേക്കാണ് പോകുന്നത്. 11 ജില്ലകളിൽ കാത്ത്‌ലാബ് സജ്ജമാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ ഏതാനും ദിവസത്തിനുള്ളിൽ ഇത് സജ്ജമാകും. വയനാടും കാത്ത്‌ലാബ് സജ്ജമാകുന്നതാണ്. സ്പെഷ്യാലിറ്റിസൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ വികേന്ദ്രീകൃതമാക്കി താഴെത്തട്ട് ആശുപത്രികളിൽ ലഭ്യമാക്കിയിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. സർക്കാർ ആശുപത്രികൾക്ക് സൗജന്യ പരിരക്ഷ ഉറപ്പ് വരുത്തി. രാജ്യത്ത് തന്നെ ആദ്യമായാണ് കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള ഈ സംരഭം. പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കണ്ടെത്തിയിട്ടുള്ള കാഴ്ച പരിമിതരായ കാസ്പ് ഗുണഭോക്താക്കൾക്ക് ബ്രയിൽ ഭാഷയിൽ തയ്യാറാക്കിയതാണ് കാർഡ്. ഏത് കാർഡിലൂടെയും ഇതുപോലെ കാഴ്ച പരിമിതിയുള്ളവർക്ക് വേണ്ടിയുള്ള മറ്റൊരു ഇടപെടൽ നടത്തിയിട്ടില്ല. ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്ത് തന്നെ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്താൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കഴിഞ്ഞു. ഇതിനായി ആത്മാർത്ഥമായി പ്രവർത്തിച്ച ടീമിനെ മന്ത്രി അഭിനന്ദിച്ചു.

ഇനിയും ധാരാളം ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകും. അത് തടയാനുള്ള ഏത് ശ്രമുണ്ടായാലും പിന്നോട്ട് പോകില്ല. മുന്നോട്ട് തന്നെ പോകുമെന്നും മന്ത്രി വ്യക്തമാക്കി.

32 ആശുപത്രികളിൽ സ്ഥാപിച്ച ഡിജിറ്റൽ ഹോർഡിങ്ങുകളുടെ സ്വിച്ച് ഓൺ കർമ്മംബ്രയിൽ ഭാഷയിൽ തയ്യാറാക്കിയ കാസ്പ് കാർഡ് ബ്രോഷർ പ്രകാശനംസൈൻ ഭാഷയിൽ തയ്യാറാക്കിയ പദ്ധതിയെ കുറിച്ചുള്ള വീഡിയോ പ്രകാശനംകോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു.

എസ്.എച്ച്.എ. എക്സി. ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യുആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷിഹൈദരാബാദ് എഎസ്.സി.ഐ. ഡയറക്ടർ ഡോ. സുബോധ് കണ്ടമുത്തൻഎസ്.എച്ച്.എ. ജോ. ഡയറക്ടർ ഡോ. ബിജോയ്മാനേജർ സി. ലത്തീഫ് എന്നിവർ പങ്കെടുത്തു.

മന്ത്രി നിർദേശിച്ചു, സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി

കണ്ണൂർ കേളകം നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനൽകി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിയത്. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്. എട്ട് വർഷമായി സുകുമാരി ഓഫീസുകൾ കയറിയിറങ്ങിയിട്ടും സാങ്കേതിക തടസങ്ങൾ കാരണം തിരുത്തൽ നടക്കാതിരുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ കണ്ണൂർ ജില്ലാ ജനനമരണ രജിസ്ട്രാർ കൂടിയായ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ.ഡയറക്ടർ ടി.ജെ. അരുണിനെ വിഷയം പരിശോധിച്ച് അടിയന്തിരമായി പരിഹരിക്കാൻ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു.

നിർദേശം ലഭിച്ചയുടൻ ജില്ലാ ജോ. ഡയറക്ടർ തലശേരി നഗരസഭാ രജിസ്ട്രാറിൽ നിന്നും സുകുമാരിയമ്മയിൽ നിന്നും വിവരങ്ങൾ തേടി. മതിയായ രേഖകളുടെ അഭാവത്തെക്കുറിച്ച് അപേക്ഷകയെ ബോധ്യപ്പെടുത്തി. അപേക്ഷ തീർപ്പാക്കുന്നതിന് ആവശ്യമായ രേഖകൾ ലഭ്യമാക്കുന്നതിനുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഇങ്ങനെ രേഖകൾ ഹാജരാക്കിയ ഉടൻ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കിആവശ്യമായ തിരുത്തലുകൾ ഓൺലൈനിൽ നടത്തുകയുംതിരുത്തിയ ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്തു. വിഷയത്തിൽ സജീവമായി ഇടപെട്ട കണ്ണൂർ ജില്ലാ കളക്ടറും തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.

ജനപക്ഷത്ത് നിന്നുള്ള സർക്കാർ ഇടപെടലുകളുടെ മറ്റൊരു ഉദാഹരണമാണ് ഈ നടപടിയെന്ന് മന്ത്രി പറഞ്ഞു. മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളെ പരിഹരിക്കുകയാണ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ആദ്യലക്ഷ്യം. നിയമപരമായ എല്ലാ നടപടികളും സമയബന്ധിതമായി ലഭ്യമാക്കാൻ ഉദ്യോഗസ്ഥരും തയ്യാറാണ്. സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും ഹാജരാക്കേണ്ട രേഖകൾ സംബന്ധിച്ച് കൃത്യമായ നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ ഓഫീസുകളുടെ സേവന ബോർഡുകളിലും പൗരാവകാശ രേഖയിലും ഈ വിവരങ്ങൾ ലഭ്യമാണ്. ഓൺലൈനായി അപേക്ഷകൾ നൽകാൻ സംവിധാനമൊരുക്കിയിട്ടുള്ള www.citizen.lsgkerala.gov.in പോർട്ടലിൽ അപേക്ഷകൾ നൽകുന്നിടത്ത് അതോടൊപ്പം നിർബന്ധമായും ഹാജരാക്കേണ്ട രേഖകളുംഫീസ് ആവശ്യമാണെങ്കിൽ ആ വിവരവും നൽകിയിട്ടുണ്ട്. ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഒരു സേവനം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും അപേക്ഷയ്ക്കൊപ്പം നൽകുന്നുവെന്ന് ഉറപ്പാക്കണം. ഇത് സമയബന്ധിതമായി സേവനം ലഭിക്കുന്നതിന് സഹായിക്കും. അപേക്ഷകൾ സമർപ്പിച്ചാൽരസീതിനൊപ്പം തന്നെ കുറവുള്ള രേഖകളുടെ വിശദാംശങ്ങളും അപേക്ഷകന് നൽകണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനന രജിസ്റ്റർ ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകളുടെ തിരുത്തലിന്നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ സഹിതം സിറ്റിസൺ പോർട്ടലിൽ അപേക്ഷിക്കാം. രേഖകളിൽ തെറ്റുകളുണ്ടെങ്കിൽ അത് തിരുത്താൻഈ സൗകര്യം പരമാവധി ആളുകൾ ഉപയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു.

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

        സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബ‍‌‍ർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്ഉല്പാദകർബാച്ച് നമ്പർകാലാവധി എന്ന ക്രമത്തിൽ.

Paracetamol Tablets IP, 650mg, (ENDOL-650), M/s. Bangalore Antibiotics and Biologicals Pvt Ltd, 78/2, 78/3, East Paramanur Road, Ist Cross, Mayar Nagar, Salem – 636007 (TN).ENT 4004, 05/2024.

Olanzapine Mouth Dissolving Tablets 5 mg (Ozim-5 MD)M/s.Elikem Pharmaceuticals Pvt. Ltd, 816/1, Rakanpur, Ta:Kalol, Dist: Gandhinagar, Gujarat.14676, 04/2025.

Levocetirizine Dihydrochloride & Montelukast Tablets IP, WINKASTLM/s. Logos Pharma, Village Maissa Tibba, Tehsil Nalagarh,District Solan – 174 101LGL02/088/1 901/2024.

Montelukast Sodium & Levocetirizine Hydrochloride Tablets IP (10mg/5mg)M/s. Morepen laboratories Ltd, Unit-V, Plot No. 12-C, Sector -2, Parwanoo, Distt. Solan (H.P)173220.BP204401/2024.

Metformin and Glibenclamide Tablets, ReciletRegenix Drugs Ltd, A-2, SIDCO Pharmaceutical Complex, Alathur – 603 110, Kancheepuram Dist.3019100207/2023.

Betamethasone Valerate 0.1%w/w & Neomycin 0.5%w/w CreamMascot Health Series Pvt. Ltd, Plot No.79,80, Sec-6A,IIE, Sidcul, Haridwar – 249403, Uttrakhand, India.342912/2023.

Metoprolol Tablets IP 50mgUnicure India Ltd, C-21,22 & 23, Sector-3, Noida, Distt. Gautham Budh Nagar, Uttar Pradesh – 201 301.MST90811/2023

Metoprolol Succinate Prolonged release 1 Tablets I.P 50mgUnicure India Ltd, Plot No. 46(B), 49(B), Vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand., MR1TC02105/2024.

Montelukast Sodium and Levocetirizine Dihydrochloride Tablets (Histalor Tablet)Parex Pharmaceuticals Pvt. Ltd, D145,ph-7, Industrial Area-VII, SAS Nagar Mohali, 160055., G-0109/2023.

Hydroxychloroquine Tablets IP 200mg, Hqcheal 200Healing Pharma India Pvt. Ltd, Shop No.01, Plot No 25-B, Dev Industrial Estate, Gorwa, Vadodara – 16., TH-290008, 10/2024.

Hydroxypropylmethylce llulose Eye Drops MOISOL EYE DROPSFDC Limited, B-8, MIDC Industrial Area, WalujAurangabad, 431136, Maharashtra., 081L04211/2023.

Paracetamol Tablets IP 500mgGeno Pharmaceuticals Pvt. Ltd, Karaswada Mapusa, Goa – 403 526, At. KIADB, Honaga, Belagavi – 591 113., PP13203002/2026.

Lepril-2.5, Enalapril Maleate Tablets IP 2.5 mg, Saintlife Pharmaceuticals Ltd, 323, Central Hope Town, Industrial Area, Selequi, Dehradun – 248 011 (UK), TA 22018, 01/2025.

Duloxetine Enteric Coated Tablets IP, Duloviz – 20 Tablets, Events Corporation, Unit -II, Nahan Road, Kala Amb, Distt. Sirmour (H.P) – 173030., ET-21768, 01/2024.

Clopidogrel Tablets I.P 75mg, Unimarck Healthcare Ltd, Plot No:24,25 & 37, Sector -6A, SIDCUL, Haridwar – 249 403 (Uttarakhand), UGT22341, 02/2024.

Paracetamol Tablets IP 500mg,  Geno Pharmaceuticals Pvt. Ltd, Karaswada Mapusa, Goa – 403, 5:26, At. KIADB, Honaga, Belagavi- 591 113., PP132058, 05/2026.

Paracetamol Tablets IP 500mg,  Geno Pharmaceuticals Pvt. Ltd, Karaswada Mapusa, Goa – 403526, At. KIADB, Honaga, Belagavi – 591 113., PP132038, 02/2026.

Hydroxyurea Capsules Globela Pharma Pvt. Ltd 357, IP 500mg GIDC, Sachin, Surat., GSC20047, 06/2023.

തക്കാളികർഷകർക്ക് ആശ്വാസമായി സഹകരണ വകുപ്പിന്റെ സംഭരണം

വിലയിടിൽ നട്ടം തിരിഞ്ഞ പാലക്കാട്ടെ കർഷകരിൽ നിന്ന്  തക്കാളി സംഭരിക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു.

 15 രൂപ  നിരക്കിൽ കർഷകരിൽ നിന്നും തക്കാളി സംഭരിച്ച്  വിപണനം ചെയ്യുന്നതിനുള്ള  പ്രത്യേക കർമ്മപദ്ധതിയാണ് സഹകരണവകുപ്പ് നടപ്പിലാക്കുന്നത്.   പാലക്കാട്ചിറ്റൂർ പ്രദേശത്തെ തക്കാളി കർഷകർക്ക് ഒരു കിലോക്ക് 1 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ ഇടത്തട്ടുകാരിൽ നിന്ന് വില ലഭിക്കുന്നത്. ആ ചൂഷണത്തിൽ നിന്ന് അവരെ രക്ഷിക്കുന്നതിനാണ് അടിയന്തരമായ ഇടപെടൽ നടത്തിയത്.

പാലക്കാട് തൃശൂർ എറണാകുളം ജില്ലകള ഏകോപിപ്പിച്ചുകൊണ്ട് അടിയന്തിരമായി 100 ടൺ തക്കാളി 15 രൂപ നിരക്കിൽ സംഭരിക്കുന്നതിനുള്ള നടപടിസഹകരണവകുപ്പ് സ്വീകരിച്ചു കഴിഞ്ഞു.  24 മണിക്കൂറിനകം തന്നെ സംഭരണം ആരംഭിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

       ആവശ്യമെന്നു കണ്ടാൽ തക്കാളി കർഷകർക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ഈ സംവിധാനം തുടരും. ചൂഷണം അനുഭവിക്കുന്ന കർഷകർക്ക് കൈത്താങ്ങായി മാറിഅവരെ ചേർത്തു പിടിക്കാൻ എന്നും സഹകരണമേഖല കൂടെ ഉണ്ടാകുമെന്നതിന്റെ ഒരു സന്ദേശമാണ് ഇതിലൂടെ സഹകരണവകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്.  

സഹകരണ വാരാഘോഷത്തിൽ സഹകരണ വകുപ്പ് പ്രഖ്യാപിച്ച  3 വർഷക്കാലത്തേക്കുള്ള   പ്രത്യേക കർമ്മ പദ്ധതിയിൽ ഏറ്റവും മുൻഗണന നൽകിയത് കാർഷികമേഖലയിലെ ഇടപെടലുകൾ തന്നെയാണ്.  അതിന്റെ അടിസ്ഥാനത്തിലാണ് തക്കാളി കൃഷിക്കാർക്ക് വേണ്ടി ഈ നടപടി സ്വീകരിച്ചതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഏകീകൃത തദ്ദേശ വകുപ്പ്: പൂർണ പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരുടെ സംഘടനകൾ

തദ്ദേശ സ്വയം ഭരണ പൊതു സർവീസിന് ജീവനക്കാരുടെ സംഘടനകളുടെ പൂർണപിന്തുണ. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാൽ ചട്ടങ്ങളെക്കുറിച്ചും സർവീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കൊച്ചിയിൽ വിളിച്ചുചേർത്ത ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ്എല്ലാ സംഘടനകളും തദ്ദേശ സ്വയം ഭരണ പൊതു സർവീസിനെ സ്വാഗതം ചെയ്യുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത്. പൊതു സംഘടനകളുടെതും കാറ്റഗറി വിഭാഗങ്ങളുടേതുമടക്കം 43 സംഘടനാപ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്ത്. ഓരോ സംഘടനയുടെയും പ്രതിനിധികൾക്ക് വിശദമായി അവരവരുടെ വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കിയിരുന്നു. തദ്ദേശ സ്വയം ഭരണ പൊതു സർവീസ് നിലവിൽ വരുന്നതോടെ ഉയർന്നുവരുന്ന എല്ലാ വിഷയങ്ങൾക്കും സമയോചിതമായി പരിഹാരം കാണുമെന്ന് മന്ത്രി സംഘടനകൾക്ക് ഉറപ്പുനൽകി. 25 വർഷം മുൻപ് അധികാരവും വിഭവങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൈമാറി നൽകി ജനകീയാസൂത്രണം നടപ്പിലാക്കുമ്പോൾ ഉയർന്നുവന്ന പ്രായോഗിക വിഷയങ്ങൾ കൈകാര്യം ചെയ്ത മാതൃകയിൽഏകീകൃത വകുപ്പിൻറെ ഭാഗമായി ഉയർന്നുവരുന്ന വിഷയങ്ങളും അതാത് സന്ദർഭങ്ങളിൽ ചർച്ച ചെയ്ത് ചട്ടത്തിലും നിയമത്തിലും ഉത്തരവുകളിലും ഭേദഗതി വരുത്തും.

പൊതു സർവീസിലെ എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക വിഭാഗങ്ങളുടെ സാങ്കേതികവും തൊഴിൽപരവുമായ ചുമതല ആ വിഭാഗത്തിൽത്തന്നെ നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി. നേരിട്ടുള്ള നിയമനം ഉൾപ്പെടെ നിലവിൽ സർവീസിലുള്ള ഉദ്യോഗസ്ഥർ അനുഭവിക്കുന്നതും ലഭിക്കാനിരിക്കുന്നതും അർഹതപ്പെട്ടതുമായ എല്ലാ ആനൂകൂല്യങ്ങളും പ്രമോഷനുംനഷ്ടമാകാതെ സംരക്ഷിക്കുന്ന രീതിയിലാണ് ചട്ടം രൂപീകരിച്ചതെന്നും മന്ത്രി വിശദീകരിച്ചു. യോഗത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻപ്രിൻസിപ്പൽ ഡയറക്ടർ ഇൻ ചാർജ് എച്ച് ദിനേശൻചീഫ് എഞ്ചിനീയർ കെ ജോൺസൺചീഫ് ടൗൺ പ്ലാനർ കെ പ്രമോദ്കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺഡോ. വിപിപി മുസ്തഫ എന്നിവരും സംസാരിച്ചു.

ശുചിത്വ മേഖലയിലെ ഇടപെടലിന് അംഗീകാരം: കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ ക്ലീൻ ചിറ്റ്

 

ശുചിത്വ രംഗത്തെ കേരളത്തിന്റെ ഇടപെടലിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം. മാലിന്യസംസ്‌കരണ രംഗത്ത് കേരളം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയെന്ന് ഗ്രീൻ ട്രിബ്യൂണൽ ഉത്തരവിൽവ്യക്തമാക്കി. ഒരു രൂപ പോലും കേരളത്തിന് പിഴ ചുമത്തിയില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് ആയിരക്കണക്കിന് കോടിരൂപ പിഴ ചുമത്തിയ സ്ഥാനത്താണിത്. സംസ്ഥാന സർക്കാരിന്റെ ശുചിത്വ രംഗത്തെ സജീവമായ ഇടപെടലിനുള്ളഅംഗീകാരമാണ് കോടതി വിധിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ശുചിത്വമുള്ളതും സുന്ദരവുമായ കേരളം സൃഷ്ടിക്കാൻ ഈ അംഗീകാരം പ്രോത്സാഹനമേകും. ജനങ്ങളെവിശ്വാസത്തിലെടുത്ത് സംസ്ഥാനമെങ്ങും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യസംസ്‌കരണ സംവിധാനങ്ങളൊരുക്കും. 2026ഓടെ സമ്പൂർണ ശുചിത്വ കേരളം സാധ്യമാക്കാനുള്ള സജീവഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ആയിരക്കണക്കിന് കോടി രൂപയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്തിഹരിത ട്രിബ്യൂണൽ പിഴ ചുമത്തിയത്. പഞ്ചാബിന് 2080 കോടിയും ഡൽഹിക്ക് 900 കോടിയും കർണാടകയ്ക്ക്2900 കോടിയും രാജസ്ഥാന് 3000 കോടിയും പിഴ ചുമത്തിയിരുന്നു. പശ്ചിമ ബംഗാളിന് 3500 കോടിയുംതെലങ്കാനയ്ക്ക് 3800 കോടിയുമായിരുന്നു പിഴ ചുമത്തിയത്. കേരളത്തിന് ഒരു രൂപ പോലും പിഴ ചുമത്തിയില്ലഎന്നത് ഇതിനാലാണ് ശ്രദ്ധേയമാകുന്നത്.

ഖര-ദ്രവ മാലിന്യ പ്രശ്‌നം പരിഹരിക്കാൻ കേരളം നടത്തുന്ന ഇടപെടലുകൾ ഹരിത ട്രിബ്യൂണൽ വിധി പ്രത്യേകംപരാമർശിക്കുന്നുണ്ട്. ഇതിനായി കേരളം ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. കുന്നുകൂടിക്കിടക്കുന്നമാലിന്യം നീക്കം ചെയ്യാനുള്ള ഇടപെടലിനെക്കുറിച്ചും പരാമർശമുണ്ട്. സമയബന്ധിതമായി മാലിന്യ സംസ്‌കരണപദ്ധതികൾ പൂർത്തിയാക്കണമെന്ന് ഹരിത ട്രിബ്യൂണൽ നിർദ്ദേശിച്ചു. ഇക്കാര്യം കേരളം അംഗീകരിച്ചു. ദ്രവമാലിന്യം കൈകാര്യം ചെയ്യാൻ കേരളം 2343.18 കോടിയുടെ പദ്ധതികൾ ഇതിനകം രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഗ്യാപ് ഫണ്ടായി 84.628 കോടിയും നീക്കിവെച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഹരിത ട്രിബ്യൂണലിന്റെനിർണ്ണായക വിധി.

തീയതി നീട്ടി

സംസ്ഥാനത്തെ ഒ.ഇ.സി/ഒ.ബി.സി (എച്ച്) സമുദായങ്ങളിൽ ഉൾപ്പെട്ടതും, സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നതുമായ വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിയ്ക്കായി ഇ-ഗ്രാന്റസ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 വരെ നീട്ടി.

പെൻഷൻ അദാലത്ത്

തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പോസ്റ്റൽ അദാലത്ത് 2023 ജനുവരി 5ന് രാവിലെ 11ന് തിരുവനന്തപുരം സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടത്തും. തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പെൻഷൻ, ഫാമിലി പെൻഷൻ കാര്യങ്ങളെ സംബന്ധിച്ച പരാതികൾ അദാലത്തിൽ  സമർപ്പിക്കാം. പരാതികൾ ഡിസംബർ 15നകം കിട്ടത്തക്കവണ്ണം അജിത് കുര്യൻ, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം-695023 എന്ന വിലാസത്തിൽ അയയ്ക്കണം. കവറിനു മുകളിൽ പെൻഷൻ അദാലത്ത്’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. പെൻഷനറുടെ ഫോൺനമ്പർ ശരിയായി അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം.

പോസ്റ്റ് ഓഫീസിലോഡിവിഷണൽ തലത്തിലോ മുൻപ് സ്വീകരിച്ച് ഇത് വരെ പരിഹാരം കാണാൻ കഴിയാത്ത പരാതികൾ മാത്രമേ അദാലത്തിന്റെ പരിഗണയ്ക്കായി സ്വീകരിക്കുകയുള്ളൂ. പെൻഷനെ സംബന്ധിക്കുന്ന സാധാരണ പരാതികളും ആദ്യമായി സമർപ്പിക്കുന്ന സാധാരണ പരാതികളും അദാലത്തിൽ പരിഗണിക്കില്ല. അത്തരം പരാതികൾ വ്യവസ്ഥാപിത മാർഗത്തിൽത്തന്നെ പരിഗണിക്കും.

കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സിറ്റിങ്

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഡിസംബർ 31731 തീയതികളിൽ പീരുമേടും 61320 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളുംഎംപ്ലോയീസ് ഇൻഷുറൻസ് കേസുകളുംഎംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.

ദന്തസംരക്ഷണ ലഘു ചിത്രങ്ങളുടെ സംപ്രേഷണം കൈറ്റ് വിക്ടേഴ്‌സിൽ

കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ദന്തസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ലഘു ചിത്രങ്ങളുടെ സംപ്രേഷണം ആരംഭിക്കുന്നു. കൈറ്റ് വിക്ടേഴ്‌സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) തിരുവനന്തപുരം വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ദന്തസംരക്ഷണത്തിന്റെ ആവശ്യകതശ്രദ്ധിക്കേണ്ട കാര്യങ്ങൾദന്തശുചീകരണം നടത്തേണ്ട രീതി തുടങ്ങിയവയാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും ഓരോ രണ്ട് മണിക്കൂർ ഇടവിട്ട സമയങ്ങളിലായാണ് സംപ്രേഷണം. ഇതിനു മുന്നോടിയായി ഈ ലഘുചിത്രങ്ങളുടെ പ്രകാശനം കൈറ്റ് വിക്ടേഴ്‌സ് സ്റ്റുഡിയോയിൽവച്ച് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് നിർവഹിച്ചു. ഐ.ഡി.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. പ്രമോദ് പി.എസ്വൈസ് പ്രസിഡന്റ് ഡോ. അസീം ഹസാലികൈറ്റ് വിക്ടേഴ്‌സ് പ്രൊഡ്യൂസർ  ശ്രീജിത്ത് സി.എസ്. എന്നിവർ സംബന്ധിച്ചു.

ക്രിസ്മസ്  പുതുവര്‍ഷ ഫെയര്‍: ദര്‍ഘാസ് ക്ഷണിച്ചു

സപ്‌ളൈകോ പുത്തരിക്കണ്ടം മൈതാനിയില്‍ ഡിസംബര്‍ 21 മുതല്‍ 2023 ജനുവരി രണ്ടു വരെയുള്ള ക്രിസ്മസ് /പുതുവര്‍ഷ ഫെയറിനു വേണ്ടി 5000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള സ്ഥലത്ത് അനുയോജ്യമായ രീതിയില്‍ കൗണ്ടറുകള്‍ സഹിതം സ്റ്റാളുകള്‍ തിരിച്ച് പന്തല്‍ നിര്‍മിക്കുന്നതിന് പരിചയസമ്പന്നരും അംഗീകൃത രജിസ്‌ട്രേഷനുമുള്ള പന്തല്‍ നിര്‍മാതാക്കളില്‍ നിന്നും പതിനായിരം രൂപ നിരതദ്രവ്യത്തോടു കൂടി മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഡിസംബര്‍ 5 രാവിലെ 10.30ന് മുമ്പായി തിരുവനന്തപുരം വലിയതുറയിലെ ജില്ലാ ഡിപ്പോ മാനേജര്‍ മുന്‍പാകെ നല്കണം. അന്നേദിവസം രാവിലെ 11.30ന് ഹാജരായ അപേക്ഷകരുടെ സാന്നിദ്ധ്യത്തില്‍ ദര്‍ഘാസുകള്‍ തുറക്കും. ദര്‍ഘാസ് ഫോറവും വിശദവിവരങ്ങളും  തിരുവനന്തപുരം ജില്ലാ ഡിപ്പോയില്‍ നിന്ന് ലഭിക്കും  ഫോണ്‍ 0471 2500412, 9447975221, 9446592984.

ഇലക്ട്രിക്കല്‍ ജോലി: ദര്‍ഘാസ് ക്ഷണിച്ചു

സപ്‌ളൈകോ പുത്തരിക്കണ്ടം മൈതാനിയില്‍ ഡിസംബര്‍ 21 മുതല്‍ 2023 ജനുവരി രണ്ടു വരെയുള്ള ക്രിസ്മസ് /പുതുവര്‍ഷ ഫെയറിനു വേണ്ടി ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നതിന് ഹയര്‍ ആന്റ് ലേബര്‍ വ്യവസ്ഥയില്‍ നടത്തുവാന്‍, ലൈസന്‍സുള്ള പരിചയ സമ്പന്നരായ കരാറുകാരില്‍ നിന്ന് (250 കെവിഎ വരെയുള്ള എല്‍ടി /എം വി  ഇന്‍സ്റ്റലേഷന്‍)  10000 രൂപ നിരതദ്രവ്യത്തോടു കൂടി മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഡിസംബര്‍ 5 രാവിലെ 10.30ന് മുമ്പായി തിരുവനന്തപുരം വലിയതുറയിലെ ജില്ലാ ഡിപ്പോ മാനേജര്‍ മുന്‍പാകെ നല്കണം. അന്നേദിവസം 11.30ന് ഹാജരായ അപേക്ഷകരുടെ സാന്നിദ്ധ്യത്തില്‍ ദര്‍ഘാസുകള്‍ തുറക്കും . ദര്‍ഘാസ് ഫോറവും വിശദവിവരങ്ങളും  തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് ലഭിക്കും  ഫോണ്‍ 0471 2500412, 9447975221, 9446592984.

മന്ത്രിയെന്ന വ്യാജേന ഫോൺ വിളി: പരാതി നൽകി

ഗതാഗത മന്ത്രിയാണെന്നവ്യാജേന ഫോൺ വിളിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിയ്ക്ക് പരാതി നല്കി. ഗതാഗത മന്ത്രിയാണെന്ന് അവകാശപ്പെട്ടു കൊണ്ട് അഡ്മിഷൻ സംബന്ധമായി ചെങ്കോട്ടയിലെ ഒരു ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനത്തിലേയ്ക്കാണ് ഫോൺ ചെയ്തത്. സ്ഥാപന അധികൃതർ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് വ്യാജ ഫോൺവിളിയെക്കുറിച്ച് അറിഞ്ഞത്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുവാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.