സുപ്രീം കോടതിയിലെ ഭരണഘടനാ ദിനാഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
ന്യൂഡൽഹി ; നവംബർ 26, 2022
സുപ്രീംകോടതിയിൽ ഇന്ന് നടന്ന ഭരണഘടന ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു . ഇതോടനുബന്ധിച്ചു് ചേർന്ന സമ്മേളനത്തെ അദ്ദേഹം അഭിസംബോധനയും ചെയ്തു. ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 1949-നവംബർ 26-ന്റെ സ്മരണയ്ക്കായി 2015 മുതൽ ഭരണഘടന ദിനമായി ആഘോഷിക്കുന്നുണ്ട്. പരിപാടിയോടനുബന്ധിച്ച് വെർച്വൽ ജസ്റ്റിസ് ക്ലോക്ക്, ജസ്റ്റിസ് മൊബൈൽ ആപ്പ് 2.0, ഡിജിറ്റൽ കോടതി, എസ്3വാസ് വെബ്‌സൈറ്റ്, എന്നിവ ഉൾപ്പെടെ ഇ-കോടതി പദ്ധതിക്ക് കീഴിലുള്ള വിവിധ പുതിയ സംരംഭങ്ങൾക്കും പ്രധാനമന്ത്രി സമാരംഭം കുറിച്ചു.
1949-ലെ ഈ ദിവസത്തിൽ സ്വതന്ത്ര ഇന്ത്യ അതിന്റെ തന്നെ ഒരു പുതിയ ഭാവിയുടെ അടിത്തറ പാകിയതായി ഭരണഘടനാ ദിനത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി അനുസ്മരിച്ചു. ആസാദി കാ അമൃത് മഹോത്സവ വർഷത്തിലെ ഭരണഘടനാ ദിനത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബാബാ സാഹെബ് ഡോ ബി.ആർ.അംബേദ്കറിനും ഭരണഘടനാ നിർമ്മാണ സഭയിലെ മറ്റ് എല്ലാ അംഗങ്ങൾക്കും അദ്ദേഹം ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ വികാസത്തിന്റെയും വിപുലീകരണത്തിന്റെയും കഴിഞ്ഞ 7 ദശാബ്ദത്തിലെ യാത്രയിൽ ലെജിസ്‌ളേച്ചർ, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണമറ്റ വ്യക്തികളുടെ സംഭാവനകൾ പ്രധാനമന്ത്രി എടുത്തുപറയുകയും ഈ പ്രത്യേക അവസരത്തിൽ രാജ്യത്തിന്റെ ആകമാനമുള്ള നന്ദി അറിയിക്കുകയും ചെയ്തു.
മാനവരാശിയുടെ ശത്രുക്കളിൽ നിന്ന് നവംബർ 26 നാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം നേരിട്ടതെന്ന് രാജ്യം ഭരണഘടനാ ദിനത്തിന്റെ ചരിത്രപ്രധാനമായ സന്ദർഭം ആഘോഷിക്കുമ്പോൾ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനത്തെ ഓർത്തുകൊണ്ട്, പ്രധാനമന്ത്രി അനുസ്മരിച്ചു. മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മോദി ആദരാഞ്ജലികൾ അർപ്പിച്ചു.
വളരുന്ന സമ്പദ്‌വ്യവസ്ഥയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും ഇടയിൽ നിലവിലെ ആഗോള സാഹചര്യത്തിൽ, ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അതിന്റെ സ്ഥിരതയെക്കുറിച്ചുള്ള എല്ലാ പ്രാഥമിക ആശങ്കകളെയും വെല്ലുവിളിച്ചുകൊണ്ട്, ഇന്ത്യ പൂർണ്ണ ശക്തിയോടെ മുന്നോട്ട് പോകുകയാണെന്നും അതിന്റെ വൈവിധ്യത്തിൽ അഭിമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിജയത്തിനുള്ള അംഗീകാരം ഭരണഘടനയ്ക്ക് അദ്ദേഹം നൽകി. തുടർന്ന അദ്ദേഹം, ഭരണഘടനയുടെ ആമുഖത്തിലെ ആദ്യത്തെ മൂന്ന് വാക്കുകളായ ”ഞങ്ങൾ ജനങ്ങൾ (വി ദ പീപ്പിൾ)” എന്നതിനെ പരാമർശിച്ചു. ‘ ‘ഞങ്ങൾ ജനങ്ങൾ’ എന്നത് ഒരു ആഹ്വാനവും, വിശ്വാസവും പ്രതിജ്ഞയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയുടെ ഈ ആത്മാവാണ് ഇന്ത്യയുടെ ആത്മാവ്, അത് ലോകത്തിലെ ജനാധിപത്യത്തിന്റെ മാതാവുമാണ്”, അദ്ദേഹം പറഞ്ഞു. ” ഈ ആധുനിക കാലത്ത്, ഭരണഘടന രാജ്യത്തിന്റെ സാംസ്‌കാരികവും ധാർമ്മികവുമായ എല്ലാ വികാരങ്ങളെയും ഉൾക്കൊള്ളുന്നു” അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ മാതാവെന്ന നിലയിൽ രാജ്യം ശക്തിപ്പെടുത്തുന്ന ഭരണഘടനയുടെ ആദർശങ്ങളും ജനപക്ഷ നയങ്ങളും രാജ്യത്തെ പാവപ്പെട്ടവരെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. സാധാരണ പൗരന്മാർക്ക് എളുപ്പവും പ്രാപ്യവുമാക്കുന്ന തരത്തിലാണ് നിയമങ്ങൾ നിർമ്മിക്കുന്നതെന്നും സമയോചിതമായ നീതി ഉറപ്പാക്കാൻ ജുഡീഷ്യറി നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കടമകൾക്ക് ഊന്നൽ നൽകിയ തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെ പരാമർശിച്ച പ്രധാനമന്ത്രി അത് ഭരണഘടനയുടെ ആത്മാവിന്റെ പ്രകടനമാണെന്ന് വ്യക്തമാക്കി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുക്കുകയും അടുത്ത 25 വർഷത്തെ വികസനത്തിലേക്കുള്ള യാത്ര ആരംഭിക്കുക്കുകയും ചെയ്യുന്ന ആസാദി കാ അമൃത് കാലിൽ, രാജ്യത്തോടുള്ള കടയമാണ് പ്രഥമവും പ്രധാനവുമായ മന്ത്രമെന്ന് അമൃത് കാലത്തെ കർത്തവ്യ കാലം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ”ആസാദി കാ അമൃത് കാൽ എന്നത് രാജ്യത്തോടുള്ള കടമയുടെ സമയമാണ്. അത് ജനങ്ങളാലും സ്ഥാപനങ്ങളായാലും നമ്മുടെ ഉത്തരവാദിത്തങ്ങളാണ് നമ്മുടെ പ്രഥമ പരിഗണന”, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരാളുടെ ‘കർത്തവ്യ പാത’ പിന്തുടരുന്നതിലൂടെ രാജ്യത്തിന് വികസനത്തിന്റെ പുതിയ ഉയരങ്ങൾ കൈവരിക്കാൻ കഴിയുമെന്നതിനും അദ്ദേഹം അടിവരയിട്ടു.
ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ ജി 20 അദ്ധ്യക്ഷ പദവിയിൽ എത്തുമെന്ന് അറിയിച്ച പ്രധാനമന്ത്രി, ഒരു ടീമെന്ന നിലയിൽ ലോകത്തിൽ ഇന്ത്യയുടെ അന്തസ്സും പ്രശസ്തിയും ഉയർത്തേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ”ഇത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു, ”ജനാധിപത്യത്തിന്റെ മാതാവെന്ന ഇന്ത്യയുടെ സ്വത്വത്തെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്”. അദ്ദേഹം പറഞ്ഞു
ആർജ്ജവത്തിനും ഭാവിസംബന്ധിയായതിനും ആധുനിക കാഴ്ചപ്പാടിനും പേരുകേട്ടതാണ് നമ്മുടെ ഭരണഘടനയെന്ന് യുവജന കേന്ദ്രീകൃത മനോഭാവത്തിന് അടിവരയിടിക്കൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വളർച്ചാഗാഥയുടെ എല്ലാ മേഖലകളിലും യുവശക്തിയുടെ പങ്കിനേയും സംഭാവനയേയും അദ്ദേഹം അംഗീകരിക്കുകയും ചെയ്തു.
സമത്വം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ യുവജനങ്ങൾക്കിടയിൽ ഇന്ത്യൻ ഭരണഘടനയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, നമ്മുടെ ഭരണഘടന തയ്യാറാക്കിയ സമയവും രാജ്യത്തിന് മുന്നിൽ നിലനിന്ന സാഹചര്യങ്ങളും അനുസ്മരിച്ചു. ”അന്ന് ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകളിൽ എന്താണ് സംഭവിച്ചത്, നമ്മുടെ യുവജനങ്ങൾ ഈ വിഷയങ്ങളെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കണം”, അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അവർക്ക് ഭരണഘടനയോടുള്ള താൽപര്യം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനാ നിർമ്മാണ സഭയിൽ ഇന്ത്യയ്ക്ക് 15 വനിതാ അംഗങ്ങൾ ഉണ്ടായിരുന്ന ഉദാഹരണം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയും അധഃസ്ഥിത സമൂഹത്തിൽ നിന്നുള്ള, ദാക്ഷായണി വേലായുധനെപ്പോലുള്ള സ്ത്രീകൾ അവിടെ എത്തിയത് ഉയർത്തിക്കാട്ടുകയും ചെയ്തു. ദാക്ഷായിണി വേലായുധനെപ്പോലുള്ള സ്ത്രീകളുടെ സംഭാവനകൾ വളരെ അപൂർവ്വമായി മാത്രമേ ചർച്ച ചെയ്യപ്പെടുന്നുള്ളൂ എന്ന് പരിദേവനപ്പെട്ട പ്രധാനമന്ത്രി, ദലിതുകളും തൊഴിലാളികളുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും അവർ വളരെ സുപ്രധാനമായ ഇടപെടലുകൾ നടത്തിയെന്നും അറിയിച്ചു. ദുർഗ്ഗാഭായ് ദേശ്മുഖ്, ഹൻസാ മേത്ത, രാജ്കുമാരി അമൃത് കൗർ എന്നിവരെയും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാര്യമായ സംഭാവനകൾ നൽകിയ മറ്റ് വനിതാ അംഗങ്ങളെയും പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ”നമ്മുടെ യുവജനങ്ങൾ ഈ വസ്തുതകൾ അറിയുമ്പോൾ, അവരുടെ ചോദ്യങ്ങൾക്ക് അവർ ഉത്തരം കണ്ടെത്തും”, അദ്ദേഹം തുടർന്നു. ”അത് ഭരണഘടനയോടുള്ള വിശ്വസ്തത വളർത്തിയെടുക്കും, അത് നമ്മുടെ ജനാധിപത്യത്തേയും നമ്മുടെ ഭരണഘടനയെയും രാജ്യത്തിന്റെ ഭാവിയെയും ശക്തിപ്പെടുത്തും” പ്രധാനമന്ത്രി ഉപസംഹരിച്ചു, ആസാദി കാ അമൃത് കാലിൽ, ഇത് രാജ്യത്തിന്റെ ആവശ്യമാണ്. ഈ ഭരണഘടനാ ദിനം ഈ ദിശയിലുള്ള നമ്മുടെ പ്രതിജ്ഞകൾക്ക് കൂടുതൽ ഊർജ്ജം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡോ.ഡി.വൈ ചന്ദ്രചൂഢ്, കേന്ദ്ര നിയമ-നീതി മന്ത്രിശ്രീ കിരൺ റിജിജു, സുപ്രീം കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ്. അബ്ദുൾ നസീർ, കേന്ദ്ര നിയമ-നീതി വകുപ്പ് സഹമന്ത്രി പ്രൊഫ. എസ്.പി. ബാഗേൽ, ഇന്ത്യയുടെ അറ്റോർണി ജനറൽ ശ്രീ ആർ. വെങ്കിട്ടരമണി, ഇന്ത്യയുടെ സോളിസിറ്റർ ജനറൽ ശ്രീ തുഷാർ മേത്ത, സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ശ്രീ വികാസ് സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം :
കോടതികളിൽ ഐ.സി.ടി (വിവരസാങ്കേതിക വിദ്യ) പ്രാപ്തമാക്കൽ വഴി വ്യവഹാരികൾക്കും അഭിഭാഷകർക്കും നീതിനിർവഹണ സംവിധാനങ്ങൾക്കും സേവനങ്ങൾ നൽകാനുള്ള ശ്രമമാണ് ഈ പദ്ധതി. വെർച്വൽ ജസ്റ്റിസ് ക്ലോക്ക് , ജസ്റ്റ്ഇസ് മൊബൈൽ ആപ്പ് 2.0, ഡിജിറ്റൽ കോടതി, എസ്3വാസ് വെബ്‌സൈറ്റ്, എന്നിവ പ്രധാനമന്ത്രി സമാരംഭം കുറിച്ച മുൻകൈകളിൽ ഉൾപ്പെടുന്നു.
കോടതി തലത്തിൽ ദിവസം/ആഴ്ച/മാസം അടിസ്ഥാനത്തിൽ ആരംഭിച്ച കേസുകൾ, തീർപ്പാക്കിയ കേസുകൾ, കെട്ടികിടക്കുന്ന കേസുകൾ എന്നിവയുടെ വിശദാംശങ്ങൾ നൽകുന്ന നീതിന്യായ വ്യവസ്ഥയുടെ സുപ്രധാന സ്ഥിതിവിവരക്കണക്കുകൾ കോടതി തലത്തിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു സംരംഭമാണ് വെർച്വൽ ജസ്റ്റിസ് ക്ലോക്ക് എന്നത്. കോടതിയുടെ കേസ് തീർപ്പാക്കലിന്റെ സ്ഥിതി പൊതുജനങ്ങളുമായി പങ്കുവെച്ച് കോടതികളുടെ പ്രവർത്തനം ഉത്തരവാദിത്തമുള്ളതും സുതാര്യവുമാക്കാനുമുള്ള ശ്രമമാണ് ഇത്. ജില്ലാ കോടതിയുടെ വെബ്‌സൈറ്റിൽ നിന്ന് ഏതു കോടതി സമ്പ്രദായത്തിന്റെയും വെർച്വൽ ജസ്റ്റിസ് ക്ലോക്ക് പൊതുജനങ്ങൾക്ക് പ്രാപ്യമാക്കാൻ കഴിയും.
ജുഡീഷ്യൽ ഓഫീസർമാർക്ക് അവരുടെ കോടതിയുടെ മാത്രമല്ല, അവർക്ക് കീഴിൽ പ്രവർത്തിക്കുന്ന മറ്റ് ജഡ്ജിമാർ കൈകാര്യം ചെയ്യുന്ന കേസുകളിൽ കെട്ടിക്കിടക്കുന്നവയും തീർപ്പുകൽപ്പിച്ചവയും നിരീക്ഷിച്ചുകൊണ്ട് ഫലപ്രദമായ കോടതി കേസ് പരിപാലനത്തിന് ലഭ്യമായ ഒരു ഉപകരണമാണ് ജസ്റ്റിസ് മൊബൈൽ ആപ്പ് 2.0. ഈ ആപ്പ് ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാർക്കും ലഭ്യമാണ്, അവർക്ക് അവരുടെ അധികാരപരിധിയിലുള്ള എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും കെട്ടികിടക്കുന്നവയും തീർപ്പാക്കിയതുമായ കേസുകൾ നിരീക്ഷിക്കാനും ഇതിലൂടെ കഴിയും.
കടലാസ്‌രഹിത കോടതികളിലേക്കുള്ള മാറ്റം പ്രാപ്തമാക്കുന്നതിന് ഡിജിൽവൽക്കരിച്ച രൂപത്തിൽ കോടതി രേഖകൾ ജഡ്ജിക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു സംരംഭമാണ് ഡിജിറ്റൽ കോടതി.
ജില്ലാ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട വിവരങ്ങളും സേവനങ്ങളും പ്രസിദ്ധീകരിക്കുന്നതിന് വേണ്ട രൂപരേഖ സൃഷ്ടിക്കാനും
രൂപരേഖയുണ്ടാക്കാനും വിന്യസിക്കാനും പരിപാലിക്കാനുമുള്ള ചട്ടക്കൂടാണ് എസ്3 വാസ്എസ് വെബ്‌സൈറ്റുകൾ. എസ്3 വാസ്എസ് എന്നത് ഗവൺമെന്റ് സ്ഥാപനങ്ങൾക്കായി സുരക്ഷിതവും അളക്കാവുന്നതും സുഗമ്യ (പ്രാപ്യവുമായ) വെബ്‌സൈറ്റുകൾ സൃഷ്ടിക്കാൻ വികസിപ്പിച്ചെടുത്ത ഒരു ക്ലൗഡ് സേവനമാണ്. ഇത് ബഹുഭാഷയിലുള്ളതും പൗരസൗഹൃദവും ദിവ്യാംഗ സൗഹൃദവുമാണ്.
നമ്മുടെ ഭരണഘടന നൽകിയ മഹാന്മാർക്ക് നാം പ്രണാമം അർപ്പിക്കുന്നു: പ്രധാനമന്ത്രി
ന്യൂഡൽഹി ; നവംബർ 26, 2022
നമുക്ക് ഭരണഘടന നൽകിയ മഹാന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമം അർപ്പിക്കുകയും രാഷ്ട്രത്തിനായുള്ള അവരുടെ ദർശനം നിറവേറ്റാനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ഇന്ന്, ഭരണഘടനാ ദിനത്തിൽ, നമ്മുടെ ഭരണഘടന നമുക്ക് നൽകിയ മഹാന്മാർക്ക് നാം പ്രണാമം അർപ്പിക്കുകയും നമ്മുടെ രാഷ്ട്രത്തിനായുള്ള അവരുടെ ദർശനം നിറവേറ്റുന്നതിനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്യുന്നു.”