Trending Now

ലൂയിസ് തീയേറ്ററിലെത്തി : കോന്നിക്കാരന്‍ സംവിധാനം ,നിര്‍മ്മാണം കോന്നിക്കാരന്‍ , തിരക്കഥാകൃത്തും കോന്നിക്കാരന്‍

 

konnivartha.com :ലൂയിസ്  സിനിമ തീയേറ്ററിലെത്തി.കോന്നിക്കാരന്‍ സംവിധാനം ,നിര്‍മ്മാണം കോന്നിക്കാരന്‍ , തിരക്കഥാകൃത്തും കോന്നികാരന്‍ . കോന്നി നാടിന് അഭിമാനം നല്‍കിയ നിമിഷം .

 

ഇന്ദ്രൻസ് ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി.ലൂയിസ് തീയേറ്ററിലെത്തി .കോന്ഷാനി നിവാസി ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്.അതും കോന്നി നിവാസി .തിരക്കഥ എഴുതിയ  മനുഗോപാൽ കോന്നി നിവാസി . എന്ത് കൊണ്ടും മലയാള സിനിമയില്‍ കോന്നി നാട് ഏറെ അറിയപ്പെട്ടു .

ഇന്ദ്രൻസിനും ലൂയിസിനെക്കുറിച്ച് വലിയ പ്രതീക്ഷ.ഞാൻ അഭിനയിച്ചതിൽ നിന്നും തികച്ചും വ്യത്യസ്ത വേഷം. എന്നാണ് ഇന്ദ്രൻസിൻ്റെ വാക്കുകൾ. തീർച്ചയായും വ്യത്യസ്തമായൊരു ഭാവപ്പകർച്ചയുമായി എത്തി ഇന്ദ്രൻസിൻ്റെ ലൂയിസ് .

കുട്ടികളെ ഇഷ്ടപ്പെടുന്ന, കുട്ടികളോടൊപ്പം കുടുതൽ സമയം ചിലവഴിക്കാൻ സമയം കണ്ടെത്തുന്ന ഡോ. ലൂയിസിനെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരുന്നില്ല. പ്രേക്ഷകരും ലൂയിസിനെ ഇഷ്ടപ്പെട്ടൂ.പുതിയ കാലഘട്ടത്തിലെ ഓൺലൈൻ പഠനത്തിൻ്റെ ദുഷ്യവശങ്ങളെ വരച്ചുകാണിക്കുന്ന ചിത്രമാണ് ലൂയിസ് എന്ന് സംവിധായകൻ ഷാബു ഉസ്മാൻ പറഞ്ഞു .

ഇന്ദ്രൻസിനെ കൂടാതെ സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ് , രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്‌, ശശാങ്കൻ ,രാജേഷ് പറവൂർ ,ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാള സിനിമയിൽ പ്രമുഖ താരനിരകൾ ഈ ചിത്രത്തിൽ ഭാഗമാകുന്നു .

കൊട്ടുപള്ളിൽ മൂവീസ് പ്രൊഡഷനു വേണ്ടി റ്റിറ്റി എബ്രഹാം നിർമ്മിച്ച ലൂയിസ്, ഷാബു ഉസ്മാൻ കഥ എഴുതി സംവിധാനം ചെയ്തു . തിരക്കഥ – മനുഗോപാൽ,ക്യാമറ -ആനന്ദ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ -ഷിബു ഗംഗാധരൻ, സംഗീതം -ജാസി ഗിഫ്റ്റ്, രാജീവ് ശിവ , ഗാനരചന -മനു മൻജിത്ത്, ഷാബു ഉസ്മാൻ കോന്നി, ആലാപനം -നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ – നൗഫൽ അബ്ദുള്ള, പശ്ചാത്തല സംഗീതം – റോണി റാഫേൽ ,ആർട്ട് -സജി മുണ്ടയാട്, മേക്കപ്പ് – പട്ടണം ഷാ, വസ്ത്രാലങ്കാരം -രവി കുമാരപുരം, ത്രിൽസ് – ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ-ഹസ്മീർ നേമം, കോറിയോഗ്രാഫി – ജയ്, സ്റ്റിൽ -സജി തിരുവല്ല ,ഡിസൈൻ – എസ്.കെ.ഡി കണ്ണൻ, പി.ആർ.ഒ -അയ്മനം സാജൻ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

പി.ആർ.ഒ -അയ്മനം സാജൻ

 

error: Content is protected !!