Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 25/11/2022 )

ശനിയും ഞായറും എസി റോഡിൽ ഗതാഗതനിയന്ത്രണം
ആലപ്പുഴ – ചങ്ങനാശേരി റോഡിൽ പെരുന്ന മുതൽ കോണ്ടൂർ പാലം വരെ റോഡ് നിർമ്മാണം നടക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ പെരുന്ന മുതൽ ആവണിപ്പാലം വരെ പൂർണ്ണമായും മാർക്കറ്റ് റോഡ് മുതൽ കോണ്ടൂർ പാലം വരെ ഭാഗികമായും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ യാത്രക്കാർ ആ ദിവസങ്ങളിൽ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നും മറ്റു വഴികളിലൂടെ തിരിഞ്ഞു പോകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ / പുതുക്കല്‍
കേരള  ഷോപ്സ് ആന്റ്  കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം ജില്ലയിലെ കടകളുടേയും വാണിജ്യ സ്ഥാപനങ്ങളുടേയും 2023 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ / പുതുക്കല്‍ അപേക്ഷ നവംബര്‍  30 ന് അകം അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. പൊതുജനങ്ങള്‍ക്ക് ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ  www.lcas.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്ട്രേഷന്‍/റിന്യൂവല്‍ ചെയ്യാം.   രജിസ്ട്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്കായി പത്തനംതിട്ട- 0468-2223074, (8547655373) റാന്നി- 04735-223141, (8547655374) അടൂര്‍- 04734 -225854, (8547655377) മല്ലപ്പള്ളി- (8547655376)   തിരുവല്ല -0469-2700035 (8547655375) എന്നീ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായി ബന്ധപ്പെടാം.  മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് പ്രകാരം രജിസ്ട്രേഷന്‍ എടുത്തിട്ടില്ലാത്ത സ്ഥാപന ഉടമകള്‍ മുകളില്‍ പറഞ്ഞ വെബ്സൈറ്റ് മുഖേന അടിയന്തിരമായി രജിസ്ട്രേഷന്‍  എടുക്കണം.  നിശ്ചിത തീതിയിയ്ക്കകം രജിസ്ട്രേഷന്‍ / റിന്യൂവല്‍ പുതുക്കാത്ത പക്ഷം 5000 രൂപ പിഴ നിയമപ്രകാരം ഈടാക്കുന്നതും പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന്
ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റുമാരുടെ (കരാര്‍) ഒഴിവുകള്‍
പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള  കുടുംബശ്രീ  സി.ഡി.എസുകളിലെ അക്കൗണ്ടന്റുമാരുടെ നിലവിലുള്ള ഒഴിവിലേക്ക്  അയല്‍ക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍: 1. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷക അപേക്ഷ സമര്‍പ്പിക്കുന്ന ജില്ലയില്‍  താമസിക്കുന്ന വ്യക്തി ആയിരിക്കണം.
2. അപേക്ഷക കുടുംബശ്രീ അയല്‍കൂട്ടാംഗമോ ഓക്സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം / ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക്  മുന്‍ഗണന.
3. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും കംപ്യട്ടര്‍ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് )ഉണ്ടായിരിക്കണം. 4. പ്രായ പരിധി – 20 നും 35 നും മധ്യേ (2022 ഒക്ടോബര്‍ 28 ന് ). കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റുമാരായി (കരാര്‍/ ദിവസവേതനം)  പ്രവര്‍ത്തിച്ചവര്‍ക്ക് 45 വയസു വരെ.
തെരഞ്ഞെടുപ്പ് രീതി: 1. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 2. സിലബസ് – അക്കൗണ്ടിംഗ്, ഇംഗ്ലീഷ്, മലയാളം, ജനറല്‍ നോളജ്, ഗണിതം, കുടുംബശ്രീ സംഘടന സംവിധാനത്തേയും  കുടുംബശ്രീ പ്രോഗ്രാമുകളെയും കുറിച്ചുള്ള അറിവ്. 3. പരീക്ഷ സമയം – 75 മിനിട്സ്
4. പരീക്ഷ ഫീസായി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
5. ഉദ്യോഗാര്‍ഥി അപേക്ഷ ഫോം പൂരിപ്പിച്ച് നിര്‍ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/ പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം സി.ഡി.എസ്. ചെയര്‍പേഴ്സണ്‍/മെമ്പര്‍ സെക്രട്ടറിയുടെ ഒപ്പോടു കൂടി വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ്, ആശ്രയ കുടുംബാംഗം / ഭിന്നശേഷി വിഭാഗം  എന്നിവ തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാം. ഒഴിവുള്ള സി.ഡി.എസ് – പെരിങ്ങര. അപേക്ഷ www.kudumbashree.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. അവസാന തീയതി ഡിസംബര്‍ 12  ന് വൈകുന്നേരം അഞ്ചു വരെ. അതിനു ശേഷമുള്ളതും ഭാഗികമായി പൂരിപ്പിച്ച/അവ്യക്തമായ അപേക്ഷകളും സ്വീകരിക്കുന്നതല്ല. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ  സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായി 04682221807, 7510667745 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ഗതാഗത നിയന്ത്രണം
കായംകുളം- പത്തനാപുരം റോഡില്‍ ഏഴംകുളം ജംഗ്ഷന്‍ മുതല്‍ പട്ടാഴിമുക്ക് വരെയുളള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തികളും ടാറിംഗും നടക്കുന്നതിനാല്‍ നവംബര്‍ 28 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.  പത്തനാപുരം ഭാഗത്തു നിന്ന് വരുന്ന് വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ്  പറക്കോട്-ഐവര്‍കാല റോഡ് വഴി എം.സി റോഡില്‍ എത്തി അടൂരിലേക്കും അടൂരില്‍ നിന്നും  പത്തനാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എം.സി റോഡില്‍ വടക്കടത്തുകാവ്  ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ്  പറക്കോട്-ഐവര്‍കാല റോഡിലൂടെ പറക്കോട് എത്തി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂര്‍  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പി.എം.എഫ്.എം.ഇ സംരംഭകര്‍ക്കായി ശില്പശാല നടത്തി
കോഴഞ്ചേരി താലൂക്കിലെ സംരംഭകര്‍ക്കായി പ്രധാനമന്ത്രിയുടെ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളുടെ രൂപവല്ക്കരണ പദ്ധതിക്കായി ശില്പശാല (പി.എം.എഫ്.എം.ഇ സ്‌കീം) ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടത്തി. പരിപാടിയുടെ  ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ്  പി.വി അന്നമ്മ  അധ്യക്ഷത  വഹിച്ചു.   ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍  സി.ജി. മിനിമോള്‍,  പത്തനംതിട്ട എ.ഡി.ഐ.ഒ ബി.രതീശന്‍, എ.ഡി.ഐ.ഒ . കെ. അനൂപ് ഷിനു,  ഇലന്തൂര്‍ ബ്ലോക്ക് ഐ.ഇ.ഒ  എസ്.ഷിഹാബുദീന്‍ എന്നിവര്‍ പങ്കെടുത്തു. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സാധ്യതകളെക്കുറിച്ച്  ഷാന ഹസന്‍ (കെവികെ, തെള്ളിയൂര്‍)  പി.എം.എഫ്.എം.ഇ പദ്ധതിയെക്കുറിച്ച്  സി.ജി മിനിമോള്‍ (പി.എം.എഫ്.എം.ഇ ജില്ലാ നോഡല്‍ ഓഫീസര്‍) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിന്റെ  കേരളോത്സവം 2022 ഉദ്ഘാടനം ഇന്ന്(26) രാവിലെ ഒന്‍പതിന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. കലാമത്സരങ്ങള്‍ നവംബര്‍ 26, 27 തീയതികളില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്  കമ്മ്യൂണിറ്റി ഹാളില്‍ വച്ചും, ബാഡ്മിന്റന്‍ മത്സരങ്ങള്‍ നവംബര്‍ 27 ന് ഉച്ചക്ക് രണ്ടിന് ഇലഞ്ഞിക്കല്‍ സ്പോര്‍ട്സ് അരീന കീക്കൊഴൂരില്‍ വച്ചും, കായിക മത്സരങ്ങള്‍ ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ കോഴഞ്ചേരി സെന്റ്തോമസ്  കോളജ്  ഗ്രൗണ്ടില്‍ വച്ചും നടത്തും. കേരളോത്സവം 2022 സമാപനസമ്മേളനം ഉദ്ഘാടനം ഡിസംബര്‍ നാലിന് വൈകിട്ട് നാലിന്  കോഴഞ്ചേരി സെന്റ്തോമസ്  കോളജ്  ഗ്രൗണ്ടില്‍  ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിക്കും.

 

പി.ആര്‍.ഡിയില്‍ വീഡിയോ സ്്ട്രിംഗര്‍മാരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (ഐ. ആന്‍ഡ്. പി.ആര്‍.ഡി.) വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ 2022 ഡിസംബര്‍ ഒന്നിന് പകല്‍ അഞ്ചുമണി വരെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വീകരിക്കും. തപാലിലോ നേരിട്ടോ അപേക്ഷ നല്‍കാം. ഇമെയില്‍ വഴിയുള്ള അപേക്ഷ സ്വീകരിക്കില്ല.
പേര്, വിലാസം, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള വീഡിയോഗ്രഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി അപേക്ഷയോടൊപ്പം നല്‍കണം. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മുന്‍പ് എടുത്തു പ്രസിദ്ധീകരിച്ച മൂന്നു വീഡിയോകളുടെ ലിങ്ക് എന്നിവയും ഉള്ളടക്കം ചെയ്യണം. രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തണം. വിശദവിവരത്തിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം.  0468-2222657.

യോഗ്യത: പ്രീഡിഗ്രി-പ്ലസ് ടു അഭിലഷണീയം. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്‌സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ പരിചയം. പി.ആര്‍.ഡിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താമാധ്യമത്തില്‍ എഡിറ്റിംഗില്‍ വീഡിയോഗ്രാഫി/വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.

മറ്റു നിബന്ധനകള്‍: സ്വന്തമായി ഫുള്‍ എച്ച്.ഡി. പ്രൊഫഷണല്‍ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വേഗത്തില്‍ വിഷ്വല്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് ഉണ്ടായിരിക്കണം. പ്രൊഫഷണല്‍ എഡിറ്റ് സോഫ്‌റ്റ്വേര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ലാപ്ടോപ് സ്വന്തമായി വേണം. ദൃശ്യങ്ങള്‍ തല്‍സമയം നിശ്ചിത സെര്‍വറില്‍ അയയ്ക്കാനുള്ള സംവിധാനം ലാപ് ടോപില്‍ ഉണ്ടായിരിക്കണം. സ്വന്തമായി എഡിറ്റ് സ്യൂട്ട്, എറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ്, സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധികയോഗ്യതയായി കണക്കാക്കും. തത്സമയ വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി പോര്‍ട്ടബിള്‍ വീഡിയോ ബാക്ക്പാക്ക് പോലുള്ള ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനുള്ളില്‍ വാട്‌സാപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.

അപേക്ഷിക്കുന്ന ജില്ലയില്‍ സ്ഥിരതാമസമുള്ള വ്യക്തിയായിരിക്കണം. ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തണം. പരിപാടി നടക്കുന്ന സ്ഥലത്തുനിന്നുതന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കാനായി അയയ്ക്കുന്നതിനുള്ള മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്.

അപേക്ഷ ക്ഷണിച്ചു
മിഷന്‍ ഗ്രീന്‍ ശബരിമല 2022-23 ന്റെ ഭാഗമായി പമ്പാ നദിയിലേക്ക് വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന് പമ്പാ സ്നാനഘട്ടത്തില്‍ ഗ്രീന്‍ ഗാര്‍ഡ്സ് എന്ന പേരില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്യൂട്ടി ചെയ്യുന്നതിനായി യുവാക്കളില്‍ നിന്നും (50 വയസില്‍ താഴെ) അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഡിസംബര്‍ ഒന്നിന് വൈകുന്നേരം അഞ്ചിന് മുന്‍പായി വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ഫോട്ടോയും തിരിച്ചറിയല്‍കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, ഒന്നാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :  8129557741, 0468 2322014.

നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട നെഹ്‌റു യുവ കേന്ദ്ര യുവജന ക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബ്ബ്കള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2021  ഏപ്രില്‍ 1  മുതല്‍ 2022  മാര്‍ച്ച് 31  വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍  ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡ് തീരുമാനിക്കുന്നത്.  25000 രൂപയും പ്രശസ്തി പത്രവുമാണ് ജില്ലാ തല അവാര്‍ഡ്. ജില്ലാതല വിജയികള്‍ക്ക് സംസ്ഥാനതലത്തിലും സംസ്ഥാനതല വിജയികള്‍ക്ക്് ദേശീയതലത്തിലേക്കും  മത്സരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കും.   കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍  അപേക്ഷിക്കേണ്ടതില്ല. പ്രത്യേക  മാതൃകയിലുള്ള ഫോം പൂരിപ്പിച്ച് ഫോട്ടോ, പത്ര കട്ടിങ്ങുകള്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്  ഓഡിറ്റ്  ചെയ്ത വരവ് ചെലവ് കണക്കുകള്‍ എന്നിവ സഹിതം അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും   ജില്ലാ യൂത്ത് ഓഫിസര്‍ നെഹ്‌റു യുവ കേന്ദ്ര പത്തനംതിട്ട ഓഫീസുമായി ബന്ധപ്പെടാം.  ഫോണ്‍ : 7558892580. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി  ഡിസംബര്‍ 15.

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ശുചിത്വ കണ്‍വെന്‍ഷന്‍ നടത്തി
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ശുചിത്വ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജെ ചെറിയാന്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മനു ഭായി മോഹന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി ജ്യോതി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്‍സി അലക്സ്, മെമ്പര്‍മാരായ ജോളിറെജി, റജി ചാക്കോ, ലൈസാമ്മ സോമര്‍, ഡോ. അംബികാ ദേവി, ക്ലീന്‍ കേരള കമ്പിനി മാനേജര്‍ ദിലീപ്, പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗത്വ ക്യാമ്പയിന്‍
മദ്രസ അധ്യാപകരുടെ സര്‍വോന്മുഖമായ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനസര്‍ക്കാര്‍ 2010-ല്‍ ആരംഭിച്ച കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനത്തെ മുഴുവന്‍ മദ്രസ അധ്യാപകരേയും ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിനും സംസ്ഥാനതലത്തില്‍ വിപുലമായ അംഗത്വ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ക്യാമ്പയിന്‍ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് എറണാകുളം-ഇടുക്കി ജില്ലകളുടെ യോഗം  എറണാകുളം കളക്ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നവംബര്‍ 28ന് രാവിലെ 11നും ആലപ്പുഴ-കോട്ടയം ജില്ലകളുടെ യോഗം ആലപ്പുഴ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 29ന് രാവിലെ 11 നും, കൊല്ലം-പത്തനംതിട്ടജില്ലകളുടെ യോഗം നവംബര്‍ 30ന് രാവിലെ 11 ന് കൊല്ലം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും തിരുവനന്തപുരം ജില്ലയില്‍ നവംബര്‍ 30ന് ഉച്ചക്ക്ശേഷം മൂന്നിന് തൈക്കാട് ഗവ.ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും വച്ച് വിവിധ മദ്രസാ ബോര്‍ഡുകളുടെ ജില്ലാ/റെയ്ഞ്ച്തല ഭാരവാഹികളുടെയും, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗം ചേരുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എ.പി. അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു.

കാര്‍ഷിക മേഖലയില്‍ പുതിയ കണ്ടുപിടിത്തങ്ങള്‍  നടത്തിയവരുടെ വിവരശേഖരണം
കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക യന്ത്രങ്ങളില്‍ മാറ്റം വരുത്തി പരീക്ഷണങ്ങള്‍  നടത്തി വിജയിപ്പിച്ചിട്ടുള്ളതും  പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുള്ളതും നൂതന യന്ത്രവല്‍ക്കരണ ആശയങ്ങള്‍ ഉള്ളവരുടെയും വിശദാംശങ്ങള്‍ ശേഖരിക്കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ ഫലപ്രദമായി  രൂപമാറ്റം വരുത്തി പ്രവര്‍ത്തനം നടത്തിയിട്ടുള്ളവര്‍, പുതിയ കാര്‍ഷിക യന്ത്രങ്ങള്‍ കണ്ടുപിടിച്ചിട്ടുള്ളവര്‍, നൂതന ആശയങ്ങള്‍ ഉള്ളവര്‍ എന്നിവര്‍, അവര്‍ ചെയ്തിട്ടുളള കാര്യങ്ങളുടെ വിശദമായ ഒരു റിപ്പോര്‍ട്ട്  ഡിസംബര്‍ ഒന്നിന് മുമ്പായി കൃഷി അസി.എക്സി. എഞ്ചിനീയര്‍ പന്തളം, പത്തനംതിട്ട എന്ന മേല്‍വിലാസത്തില്‍ നല്‍കണം. ഫോണ്‍: 04734-252939.

ലേലം
അടൂര്‍ താലൂക്കില്‍ പളളിക്കല്‍ വില്ലേജില്‍ ബ്ലോക്ക് 34 ല്‍ റീസര്‍വെ 113/2 ല്‍പെട്ട 28.10 ആര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നിരുന്ന ഒരു ആഞ്ഞിലിയും മാവും എട്ട് കഷണങ്ങളാക്കി മുറിച്ച തടികഷണങ്ങള്‍  ഡിസംബര്‍ എട്ടിന് രാവിലെ 11 ന് തഹസില്‍ദാര്‍ (എല്‍.ആര്‍) അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പളളിക്കല്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍: 04734 224826.

ഭിന്നശേഷി  ദിനാഘോഷം
അന്തര്‍ദ്ദേശീയ ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ച് ഡിസംബര്‍ മൂന്നിന് ജില്ലാതല ഭിന്നശേഷി  ദിനാഘോഷം പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് കത്ത്രീഡല്‍  ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന്  ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2325168.

അദാലത്ത്

കോവിഡ്  വ്യാപനം മൂലം ലോക്ക് ഡൗണ്‍  ആയിരുന്ന സാഹചര്യത്തിലും മറ്റു കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കുവാന്‍ ഹാജരാക്കാത്തത് മൂലം കുടിശികയായ അളവ് തൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയെന്ന വ്യവസ്ഥയില്‍ അധിക ഫീസ്, രാജി ഫീസ് എന്നിവയില്‍ ഇളവ് നല്‍കി മുദ്ര ചെയ്തു നല്‍കുന്നതിനായി അദാലത്ത് നടത്തുന്നു. കുടിശികയായ അളവുതൂക്ക ഉപകരണങ്ങള്‍ അദാലത്ത് മുഖേന മുദ്ര പതിക്കുവാന്‍  താല്പര്യപ്പെടുന്നവര്‍ അതത് താലൂക്ക് ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ അപേക്ഷ നല്‍കണം.
ഫോണ്‍ : കോഴഞ്ചേരി താലൂക്ക്  -04682322853. അടൂര്‍ –   04734221749.  കോന്നി – 04682341213. റാന്നി-   04735223194. മല്ലപ്പള്ളി –  04692785064. തിരുവല്ല-   04692636525.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഇന്ത്യയിലും വിദേശത്തും  നിരവധി തൊഴില്‍ സാധ്യതകള്‍ ഉളള ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ  ചെയിന്‍മാനേജ്മെന്റ്,  വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ഡിസിഎ, പിജിഡിസിഎ, ഓട്ടോകാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍ : 8078140525, 04692961525, 2785525.