കേരള പോലീസ് ഓഫീസേഴ്സ് അസ്സോസ്സിയേഷന്‍:മെറിറ്റ്‌ ഫെസ്റ്റ് 2021

 

 

konnivartha.com : കേരള പോലീസ് അസ്സോസ്സിയേഷന്‍ ജില്ല പ്രസിഡന്റ് പ്രദീപ്‌.വി യുടെ അധ്യക്ഷ്യതയില്‍ പത്തനംതിട്ട വൈ എം സി എ ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന മൃഗസംരഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉത്ഘാടനംചെയ്തു .
എസ് എസ് എല്‍ സി പ്ലസ് ടു മറ്റ് ഉയര്‍ന്ന പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്തു. ജില്ലാസെക്രട്ടറി കെ ബി. അജി സ്വാഗതവും അഡീഷനല്‍ ജില്ലാ പോലീസ് സൂപ്രണ്ട് എന്‍ . രാജന്‍ , പത്തനംതിട്ട ഡി വൈ എസ് പി കെ. സജീവ്‌ , വി എ സി ബി ഡി വൈ എസ് പി ഹരി വിദ്യാധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു ഇ.നിസാമുദീന്‍(പ്രസിഡന്റ്‌, പോലീസ് സഹകരണസംഘം) കെ.രാജന്‍ പിള്ള ( ജില്ലാ ട്രഷറര്‍ KPOA) രാജേഷ്‌.ആര്‍.സി (ജില്ലാ ട്രഷറര്‍ KPA) എന്നിവര്‍ സംസാരിച്ചു. KPAജില്ലാ സെക്രട്ടറി ജി. സക്കറിയ നന്ദി പറഞ്ഞു.

error: Content is protected !!