konnivartha.com : കോന്നി അട്ടച്ചാക്കല്‍ -കുമ്പളാംപൊയ്ക അട്ടച്ചാക്കല്‍ റോഡില്‍ മഹിമനഗര്‍ ജംഗ്ഷനിലാണ് (കൈപ്പള്ളിപ്പടി) ഹരിതപ്രോട്ടോക്കോള്‍ പാലിച്ച് തനത് രീതിയില്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത് . സൗഹൃദകൂട്ടായ്മ്മയിലെ അംഗങ്ങളാണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത് .
വര്‍ഷങ്ങളായി ബസ് സര്‍വ്വീസുള്ള ഈ റൂട്ടില്‍ വെയിലും മഴയുമേറ്റ് ആളുകള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.നിലവില്‍ വിവിധ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഏറേ പ്രയോജനം ചെയ്യും.
ഓലയും മുളയും ഉപയോഗിച്ച് തനത് രീതിയിലാണ് സൗഹൃദ കൂട്ടായ്മ്മയുടെ പ്രവര്‍ത്തകര്‍ ഒരു ദിവസം കൊണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത് .അപകടവളവ് സ്ഥിതി ചെയ്യുന്ന ഇവിടെ ഉടന്‍തന്നെ മിറര്‍ സ്ഥാപിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.തമിഴ്നാട് പുനലൂര്‍ ഭാഗത്ത് നിന്നുള്ള അയ്യപ്പഭക്തര്‍ കടന്നു പോകുന്ന തിരക്കേറിയ പാത കൂടിയാണിത്.നാട്ടിലെ ചെറുപ്പക്കാരുടെ ഇത്തരം ഇടപെടലുകള്‍ നാടിന് മാതൃകയാണ് . അഭിനന്ദനങ്ങള്‍
റിപ്പോര്‍ട്ട് : രാജേഷ് പേരങ്ങാട്ട്