വനിത ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശിശു ദിനത്തോട് അനുബന്ധിച്ച് ബാലാവകാശ വാരാചരണവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ മല്ലശേരി റിവറൈന്‍ഫീല്‍ഡില്‍ സൗഹൃദ ഫുട്ബോള്‍ മത്സരവും സംഘടിപ്പിച്ചു. ഡി.വൈ.എസ്.പി ക്രൈം ഡിറ്റാച്ച്മെന്റ് ആര്‍. ജയരാജ് മത്സരം ഉദ്ഘാടനവും ലഹരിമുക്ത കേരളവുമായി ബന്ധപ്പട്ട് നടത്തിയ പരിപാടികളുടെ സമ്മാനവിതരണവും നിര്‍വഹിച്ചു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതദാസ്, എസ്.ഐ ബിനു, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആര്‍.സുരേഷ് കുമാര്‍, ഡിസിപിയു ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം ജേക്കബ്, കൗണ്‍സിലര്‍ ജോബിന്‍ കെ ജോയ്, സോഷ്യല്‍ വര്‍ക്കര്‍ എലിസബത്ത് ജോസ്, എം.ആര്‍ രഞ്ജിത്ത് തുടങ്ങിയര്‍ പങ്കെടുത്തു.