പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 20/11/2022)

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയര്‍ ഒഴിവ്
കേരളാ പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു.

25,000 രൂപയാണ് പ്രതിമാസ വേതനം. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എന്‍ റ്റി സി(സിവില്‍). പ്രായ പരിധി 58 വയസ് കവിയരുത്. (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും). അപേക്ഷകള്‍ നവംബര്‍ 30ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി, സി.എസ.്എന്‍ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ ലഭിക്കണം.  വെബ് സൈറ്റ്: www.kphccltd.kerala.gov.in,ഫോണ്‍: 0471 2302201.

സമൂഹ്യനീതി വകുപ്പ് പ്രൊബേഷന്‍ പക്ഷാചരണപരിപാടിയും ജസ്റ്റിസ്.വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണവും
സാമൂഹ്യനീതി വകുപ്പ് പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജസ്റ്റിസ്. വി.ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണവും പ്രൊബേഷന്‍ പക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനവും പത്തനംതിട്ട കാപ്പില്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നടന്നു.  ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 മുതല്‍ അദ്ദേഹം ദിവംഗതനായ ഡിസംബര്‍ നാലു വരെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രൊബേഷന്‍ നിയമം നടപ്പാക്കുന്നതില്‍ മുഖ്യ പങ്കാളിത്തമുള്ള ജുഡീഷ്യറി, പോലീസ്, ജയില്‍, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളെ സഹകരിപ്പിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

സമ്മേളനത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംല ബീഗം അധ്യക്ഷയായിരുന്നു. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡോണി തോമസ് വര്‍ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് സെക്രട്ടറി ഡിഎല്‍എസ്എ ദേവന്‍. കെ മേനോന്‍ ജസ്റ്റിസ്. വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊബേഷന്‍ വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തെ അധികരിച്ച്  സബ്ജഡ്ജ് ആന്റ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് പത്തനംതിട്ട എസ്. ഷംനാദ് പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പത്തനംതിട്ട ആര്‍. പ്രദീപ് കുമാര്‍, പ്രസിഡന്റ് ബാര്‍ അസോസിയേഷന്‍ പത്തനംതിട്ട ബി.കെ. ബിജു, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സി.എസ്. സുരേഷ് കുമാര്‍, പ്രൊബേഷന്‍ അസിസ്റ്റന്റ് എന്‍.അനുപമ, അഡ്വ. റിനോസാക്ക് വടക്കത്രയം, അഡീഷണല്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.വി. ബിജു, നിയമ വിദ്യാര്‍ഥികള്‍, പോലീസ് ഓഫീസേഴ്സ്, കോടതി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്
ഒഇസി വിഭാഗത്തില്‍പെട്ടതും സംസ്ഥാനത്തിന്  പുറത്ത്  ദേശീയ പ്രാധാന്യമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 2022-23 വര്‍ഷത്തേക്ക് പ്രവേശനം ലഭിച്ചതുമായ വിദ്യാര്‍ഥികള്‍ക്ക് ഒഇസി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി  പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. വിശദ വിവരങ്ങള്‍ക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം.  വെബ് സൈറ്റ്  : www.bcdd.kerala.gov.inwww.egrantz.kerala.gov.in  ഫോണ്‍ : 0484 2983130.

കുടുംബശ്രീ എസ് വി ഇപി അക്കൗണ്ടന്റ് തെരഞ്ഞെടുപ്പ്
ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ ബ്ലോക്ക് നോഡല്‍ സൊസൈറ്റി മുഖേന കോയിപ്രം ബ്ലോക്കില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ്എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്കായി ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിന്റെ താല്‍കാലിക നിയമനത്തിന് കോയിപ്രം ബ്ലോക്കിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമോ ആയ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 01.11.2022ന് 18വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരും ആയിരിക്കണം.

വിദ്യാഭ്യാസയോഗ്യത : ബികോം പ്ലസ് ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
പ്രതിദിന വേതനം  600 രൂപ.   അപേക്ഷാഫോറം കുടുംബശ്രീ സിഡിഎസ് ഓഫീസില്‍  നിന്നും ലഭ്യമാകും. താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷ, (വയസ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം) കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍  24ന് വൈകുന്നേരം അഞ്ചു വരെ. അതിനുശേഷം ലഭ്യമാകുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍ : 89089087165, 7558893773.

ഉപസമിതി തെളിവെടുപ്പ് 25ന്
ആനപരിപാലനം മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് ഉപസമിതി തെളിവെടുപ്പ് യോഗം ഈ മാസം 25ന് രാവിലെ 11ന് കൊല്ലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.  യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി – തൊഴിലുടമ  പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

നിയുക്തി മെഗാജോബ് ഫെസ്റ്റ് 2022 ഡിസംബര്‍ മൂന്നിന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി മെഗാജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന്  ശനിയാഴ്ച പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിക്കും. എസ്.എസ്.എല്‍.സി, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവര്‍ക്ക് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാം. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. യോഗ്യരായവര്‍ അന്നേദിവസം 9.30ന് ഹാജരാകണം. പങ്കെടുക്കുന്ന  സ്ഥാപനങ്ങളുടെ വേക്കന്‍സി  വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 0468 2222 745, 9746 701 434, 9447009324.

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ വിദേശതൊഴില്‍ ധനസഹായ പദ്ധതി പ്രകാരം അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴില്‍മേഖലയില്‍ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതീയുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍  നേടുന്നതിന് യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകള്‍ക്കുമായി 1,00,000 രൂപ വരെ ധനസഹായം നല്‍കുന്നു.  ഇന്‍ഡ്യന്‍ പാസ്പോര്‍ട്ട്, വിദേശതൊഴില്‍ ദാതാവില്‍ നിന്നും ലഭിച്ച തൊഴില്‍ കരാര്‍ പത്രം, എയര്‍ ടിക്കറ്റ് എന്നിവ സഹിതം  ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.  2,50,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉളള 20നും 50നും മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക്/മുനിസിപ്പാലിറ്റി    പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍ – 0468  2322712.

ലേലം ഈ മാസം 21ന്

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ പതിനഞ്ചാം നമ്പര്‍മുറി ഡിസംബര്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെ  പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് പരസ്യം ലേലം ഈ മാസം 21ന് രാവിലെ 11ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങള്‍ https://tenderIsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍ : 0468 2350237.

പാലിയേറ്റീവ് കെയര്‍ യൂണിറ്റ്: സാധനസാമഗ്രികള്‍ക്ക് അപേക്ഷിക്കാം
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍  വരുന്നതും  ചാരിറ്റബിള്‍ സൊസൈറ്റീസ് നിയമ പ്രകാരം  രജിസ്റ്റര്‍ ചെയ്തിട്ടുളള പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന് സാധന സാമഗ്രികള്‍ ആവശ്യമുളള സംഘടനകള്‍ നവംബര്‍ 25 ന് മുന്‍പ് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട്  മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സംഘടനയുടെ രജിസ്ട്രേഷന്‍ കോപ്പിയും സമര്‍പ്പിക്കണം.

സൗജന്യപരിശീലനം
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ്, കേക്ക് അടക്കമുള്ള ബേക്കറി ഉത്പന്നങ്ങളുടെ പരിശീലനം, തയ്യല്‍പരിശീലനം എന്നിവയില്‍  താത്പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ 8330010232 , 04682 270243 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യുക.

സര്‍വെയര്‍ അഭിമുഖം
സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെ കരാര്‍ സര്‍വെയര്‍ നിയമനവുമായി ബന്ധപ്പെട്ട് ഈ മാസം 15,16 തീയതികളില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന സര്‍വെയര്‍മാരുടെ അഭിമുഖം 21, 22 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെ നടത്തുമെന്നും ഉദ്യോഗാര്‍ഥികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്നും പത്തനംതിട്ട സര്‍വേ റേഞ്ച് ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍: 0468-2961209.

പുരുഷ നഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്
ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി)  ദിവസവേതനത്തില്‍ പുരുഷ നഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്.  (നിയമിക്കുന്ന തീയതി മുതല്‍ 2023 ജനുവരി 21 വരെയാണ് സേവന കാലാവധി)
നഴ്സിംഗ് ഓഫീസര്‍ : ഒഴിവ് 12. അപേക്ഷകര്‍ അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്സിംഗ് പാസായിട്ടുളളവരും, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട കളക്ടറേറ്റില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍- 9188166512.

സെക്യൂരിറ്റി: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 25 ന്  
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി സുരക്ഷാ ജീവനക്കാരെ മാസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിക്കറ്റുകളുമായി നവംബര്‍ 25 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത- എസ്.എസ്.എല്‍.സി. പ്രായപരിധി 65 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

ബാലാവകാശവാരാചരണം – സൗഹൃദ ഫുട്ബോള്‍ മത്സരം
വനിത ശിശു വികസന വകുപ്പ്  പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശിശു ദിനത്തോട് അനുബന്ധിച്ച് ബാലാവകാശ വാരാചരണവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ മല്ലശേരി റിവറൈന്‍ഫീല്‍ഡില്‍ സൗഹൃദ ഫുട്ബോള്‍ മത്സരവും സംഘടിപ്പിച്ചു. ഡി.വൈ.എസ്.പി ക്രൈം ഡിറ്റാച്ച്മെന്റ് ആര്‍. ജയരാജ് മത്സരം ഉദ്ഘാടനവും ലഹരിമുക്ത കേരളവുമായി ബന്ധപ്പട്ട് നടത്തിയ പരിപാടികളുടെ സമ്മാനവിതരണവും നിര്‍വഹിച്ചു.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതദാസ്, എസ്.ഐ ബിനു,  ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആര്‍.സുരേഷ് കുമാര്‍,  ഡിസിപിയു ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം ജേക്കബ്, കൗണ്‍സിലര്‍  ജോബിന്‍ കെ ജോയ്, സോഷ്യല്‍ വര്‍ക്കര്‍ എലിസബത്ത് ജോസ്, എം.ആര്‍ രഞ്ജിത്ത് തുടങ്ങിയര്‍ പങ്കെടുത്തു.

ദേശീയ ക്ഷീരദിനം: മില്‍മ ഡയറി സന്ദര്‍ശിക്കാന്‍ അവസരം

ദേശീയ ക്ഷീരദിനം ആചരിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 25നും 26നും രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ പൊതുജനങ്ങള്‍ക്ക് മില്‍മയുടെ പത്തനംതിട്ട ഡയറി സന്ദര്‍ശിക്കുവാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. ക്ഷീര മേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.  ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന  ഐഎസ്ഒ 22000-2018 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ദക്ഷിണ കേരളത്തിലെ ആദ്യ ഡയറിയാണ് പത്തനംതിട്ട ഡയറി.

പത്തനംതിട്ട ഡയറിയില്‍ നിന്ന് ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന പാല്‍, തൈര്, അത്യന്തം സ്വാദിഷ്ടമായ ജാക്ക്ഫ്രൂട്ട് പേഡ, കപ്പിലുള്ള കട്ട തൈര്, കപ്പിലുള്ള സംഭാരം, പനീര്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മാണം നേരിട്ട് കാണുവാനും ഡയറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസിലാക്കുവാനും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

നെയ്യ്, ബട്ടര്‍, പനീര്‍, മില്‍മ പേഡ-പാല്‍ക്രീമില്‍ നിന്നും ഉത്പാദിപ്പിക്കുന്ന അത്യന്തം സ്വാദിഷ്ടമായ വിവിധ ഇനം മില്‍മ ഐസ്‌ക്രീമുകള്‍, ഗുലാബ്ജാമുന്‍, പാലട, മില്‍മയുടെ വിവധതരം ചോക്കലേറ്റുകള്‍, മില്‍മ സിപ് അപ്, മില്‍ക്ക് ലോലി, മില്‍മ മാങ്കോ ജൂസ്, റസ്‌ക്ക്, മില്‍മ ഫ്ളേവേര്‍ഡ് മില്‍ക്ക്, കപ്പ് കേക്ക് തുടങ്ങിയവ ഡിസ്‌കൗണ്ട് റേറ്റില്‍ ഡയറിയില്‍ നിന്നും വാങ്ങാനുള്ള അവസരവും ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.   ആഘോഷത്തോട് അനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മില്‍ക്ക് ക്വിസും, പെയിന്റിംഗ് മല്‍സരവും നടത്തും.  എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി മില്‍ക്ക് ക്വിസും, അഞ്ച് മുതല്‍ ഏഴ്  വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി പെയിന്റിംഗ് മല്‍സരങ്ങളും നവംബര്‍ 21 ന്  ഉച്ചകഴിഞ്ഞ് രണ്ടിന് പത്തനംതിട്ട ഡയറിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  വിജയികള്‍ക്ക് സമ്മാനങ്ങള്‍ ക്ഷീരദിനമായ 26 ന് നല്‍കും.

error: Content is protected !!