മതമൈത്രിയുടെ പ്രതീകമായി സന്നിധാനത്തെ വാവര് നട
തേടിയിറങ്ങിയ മണികണ്ഠന് വാവരുമായി ഏറ്റുമുട്ടുകയും ചങ്ങാതിമാരായി മാറുകയും ചെയ്തു. പിന്നീട് തന്റെ ദൗത്യ നിര്‍വഹണത്തിന് അയ്യപ്പന് വാവരെ കൂടെ കൂട്ടിയെന്നും ഒടുവില്‍ സന്നിധാനത്തിന് സമീപം വാവരെയും കുടിയിരുത്തി എന്നാണ് ഐതീഹ്യമെന്നും അബ്ദുല്‍ റഷിദ് മുസലിയാര്‍ പറഞ്ഞു.
സുരക്ഷാ സന്നാഹങ്ങളുമായി അഗ്നി രക്ഷാസേന
സന്നിധാനത്തെ പതിനെട്ടാംപടി, വലിയ നടപ്പന്തല്‍ തുടങ്ങിയ ഇടങ്ങളും അഗ്നി രക്ഷാ സേനയുടെ സഹായത്തോടെയാണ് ശുചികരീക്കുന്നത്. അഗ്നി രക്ഷാ സേനയുടെ സേവനം പ്രയോജനപ്പെടുത്തിയാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിശുദ്ധി സേനയിലെ ശുചികരണ തൊഴിലാളികള്‍ ശബരിമല ശുചീകരിക്കുന്നത്.
സന്നിധാനം, ഭസ്മക്കുളം, മാളികപ്പുറം, പാണ്ടിത്താവളം, കൊപ്രാക്കളം, നടപ്പന്തല്‍, കെഎസ്ഇബി, ശരംകുത്തി, മരക്കൂട്ടം എന്നിങ്ങനെ 9 കേന്ദ്രങ്ങളിലാണ് അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ളത്. സന്നിധാനം, പമ്പ, നിലക്കല്‍ മേഖലകളിലായി 200 ഓളം ജീവനക്കാരെയാണ് ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. പത്ത് ദിവസമാണ് ഒരു ബാച്ചിന്റെ പ്രവര്‍ത്തന കാലാവധി. അഗ്നി രക്ഷാ സേന സ്പെഷ്യല്‍ ഓഫീസര്‍ എസ്. സൂരജാണ് സന്നിധാനത്തെ അഗ്നി രക്ഷാ സേനയെ നയിക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമായി അഗ്നി സുരക്ഷാ ക്ലാസ്
മണ്ഡല മമഹാത്സവ കാലത്ത് ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായി അഗ്നിസുരക്ഷ സംബന്ധിച്ച ക്ലാസ് നടക്കും. ദേവസ്വം ജീവനക്കാരും അപ്പം, അരവണ പ്ലാന്റിലെ ജീവനക്കാരും പരിശീലനത്തില്‍ പങ്കെടുക്കും.
20 ന് രാവിലെ 11ന് ശബരി ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കുന്ന ക്ലാസില്‍ അഗ്നി പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങള്‍ വിശദീകരിക്കും.
ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തന്മാരുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ആശ്വാസമേകാന്‍ മികച്ച സംവിധാനം. മല കയറിയെത്തുന്ന അയ്യപ്പഭക്തരുടെ ഏത് അടിയന്തിര ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന ആധുനിക സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പിനു കീഴിലുള്ള സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്.
അടിയന്തിര ശസ്ത്രക്രിയ നടത്താനുള്ള ഓപ്പറേഷന് തീയറ്ററുള്‍പ്പെടെയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഐസിയു, വെന്റിലേറ്റര്‍, ഇസിജി, ഓക്സിജന്‍, എക്സറേ തുടങ്ങിയ സംവിധാനങ്ങളും ഇവിടെ സുസജ്ജം. പാമ്പുവിഷ – പേവിഷ പ്രതിരോധത്തിനുള്‍പ്പെടയുള്ള എല്ലാവിധ മരുന്നുകളും ആശുപത്രികളില്‍ ലഭ്യമാക്കിക്കഴിഞ്ഞു.
സന്നിധാനം ആശുപത്രിക്ക് കീഴിലായി പാണ്ടിത്താവളം, മരക്കൂട്ടം, ക്യൂകോംപ്ലക്സ്, ശരംകുത്തി, വാവര് നട എന്നിവിടങ്ങളിലായി അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും മികച്ച സംവിധാനങ്ങളോടെ പ്രവര്‍ത്തിച്ചുവരുന്നു.
പൊതുജനാരോഗ്യ കാര്യങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം അരവണ ഫുഡ് പ്ലാന്റിന്റേയും സന്നിധാനത്തെ മറ്റിടങ്ങളിലെയും സാനിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും, ഹോട്ടല്‍ പരിശോധന, ഹെല്‍ത്ത് കാര്‍ഡ് പരിശോധന, ഭക്ഷ്യസുരക്ഷ, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം എന്നിവയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തി വരുന്നു.
ശബരിമല: അഭിപ്രായങ്ങള്‍ അറിയിക്കാന്‍ [email protected]
ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്. തീര്‍ത്ഥാടകര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് നല്‍കാവുന്നതാണെന്ന് മന്ത്രി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലുടെ അറിയിച്ചു.
എല്ലാ വിശ്വാസികള്‍ക്കും അല്ലലില്ലാതെ ദര്‍ശനം നടത്തി മടങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് ദിവസവും വിലയിരുത്തുന്നുണ്ട്. അപര്യാപ്തതകള്‍ ശ്രദ്ധയില്‍പ്പെടുന്നത് ഉടനടി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. ഈ സൗകര്യം തീര്‍ത്ഥാടകര്‍ നല്ല രീതിയില്‍ വിനിയോഗിക്കണമെന്നും മന്ത്രി കെ. രാധാകൃഷ്ണന് അഭ്യര്‍ത്ഥിച്ചു.
മഴ മാറി; ഭക്തജന തിരക്ക് തുടങ്ങി
രണ്ടു ദിവസമായി അയ്യപ്പഭക്തരെ ആശങ്കയിലാഴ്ത്തിയ മഴ പെയ്തൊഴിഞ്ഞതോടെ സന്നിധാനത്ത് വീണ്ടും തിരക്ക് വര്‍ധിച്ചു. ആഴ്ച അവസാനമായതിനാല്‍ നാളെയും കുടുതല്‍ ഭക്തര്‍ അയ്യനെ ദര്‍ശിച്ച് പുണ്യം നേടാനായി സന്നിധാനത്തേക്ക് എത്തുന്നതിനുള്ള സാഹചര്യം ഇതോടെ സംജാതമായി.
അതേസമയം മഴയേയും അവഗണിച്ച് ആയിരങ്ങളാണ് ഇന്നലെയും കലിയുഗ വരദനെകണ്ട് വണങ്ങാന്‍ എത്തിയത്. ചലച്ചിത്രതാരം ദിലീപ് ഉള്‍പ്പെടെ പുലര്‍ച്ചെ തന്നെ ദര്‍ശനത്തിനെത്തിയിരുന്നു. തുടര്‍ന്ന് മേല്‍ശാന്തിയേയും തന്ത്രിയേയും സന്ദര്‍ശിച്ച ദിലീപ് പ്രത്യേക പൂജകളും വഴിപാടുകളും നടത്തുകയും ചെയ്തു.
(പുറപെടുവിച്ച സമയം വൈകിട്ട് 5 മണി)നിലയ്ക്കല്‍
താപനില : 22-26:°c
കാറ്റ് : 1-5 km/ hr
മഴ : പൊതുവെ തെളിഞ്ഞ കാലാവസ്ഥ ലഘുവായ മഴയ്ക്ക് സാധ്യത
പമ്പ
താപനില : 23-27 °c
കാറ്റ് : 1-5 km/ hr
അര്‍ദ്രത : 70-90%
മഴ : പൊതുവെ തെളിഞ്ഞ കാലാവസ്ഥ ലഘുവായ മഴയ്ക്ക് സാധ്യത
സന്നിധാനം
താപനില : 22-25 °c
കാറ്റ് : 1-5 km/ hr
ആര്‍ദ്രത : 70-90%
മഴ : പൊതുവെ തെളിഞ്ഞ കാലാവസ്ഥ ലഘുവായ മഴയ്ക്ക് സാധ്യത
അപ്പാച്ചിമേട്
താപനില : 23-26 °c
കാറ്റ് : 1-5 km/ hr
ആര്‍ദ്രത : 70-90%
മഴ : പൊതുവെ തെളിഞ്ഞ കാലാവസ്ഥ ലഘുവായ മഴയ്ക്ക് സാധ്യത
ശബരിമല വിശേഷങ്ങള്‍ (19.11 2022)
പുലര്‍ച്ചെ 2.30 മണിക്ക് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.35 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12.00ന് …. കളഭാഭിഷേകം
12.30ന് …. ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.