konnivartha.com : കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ(മൂലസ്ഥാനം )മണ്ഡല മകര വിളക്ക് ചിറപ്പ് മഹോത്സവത്തിന് തുടക്കം കുറിച്ച് 41 തൃപ്പടി വിളക്ക് തെളിയിച്ചു. 2023 ജനുവരി 14 വരെ ആദി ദ്രാവിഡ നാഗ ഗോത്ര കാവ് ആചാര അനുഷ്ടാനത്തോടെ ചിറപ്പ് മഹോത്സവം നടക്കും.
എല്ലാ ദിവസവും വിശേഷാൽ 41 തൃപ്പടി പൂജയും, നടവിളക്ക്, മന വിളക്ക്, പടി വിളക്ക്, കളരി വിളക്ക് കല്ലേലി വിളക്ക് എന്നിവ തെളിയിക്കും.
പ്രത്യേക നിത്യ അന്നദാനം, ആനയൂട്ട്, മീനൂട്ട്, വാനര ഊട്ട്,പൊങ്കാല, മലയ്ക്ക് പടേനി, നാണയപ്പറ, മഞ്ഞൾപ്പറ, നെൽപ്പറ, അൻപൊലി, പുഷ്പാലങ്കാരം എന്നിവ സമർപ്പിക്കും
നിത്യവും രാവിലെ 5 മണിയ്ക്ക് മല ഉണർത്തൽ, കാവ് ഉണർത്തൽ,കാവ് ആചാരത്തോടെ താംബൂല സമർപ്പണം കളരിയിൽ കളരി വിളക്ക് തെളിയിച്ച് മലയ്ക്ക് കരിക്ക് പടേനി,ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ 8.30 ന് വാനര ഊട്ട്, മീനൂട്ട് ഉപ സ്വരൂപ ഊട്ട്,9 മണിയ്ക്ക് പ്രഭാത വന്ദനം പൂജ, തുടർന്ന് 999 മലക്കൊടി എഴുന്നള്ളിച്ച് ഇരുത്തും. എല്ലാ ദിവസവും മലക്കൊടി ദർശനം ഉണ്ടാകും.
ഉച്ചയ്ക്ക് 12 ന് ഊട്ട് പൂജയും വൈകിട്ട് 6 മണിയ്ക്ക് 41 തൃപ്പടി പൂജയും 6.30 ന് സന്ധ്യാ വന്ദനത്തോടെ ദീപാരാധനയും ദീപക്കാഴ്ചയും എന്നിവ നടക്കും