Trending Now

ആറന്മുള ഉപജില്ല കലോത്സവം ഉദ്ഘാടനം നവംബർ 15 ന്

ആറന്മുള ഉപജില്ല കലോത്സവം ഉദ്ഘാടനം നവംബർ 15 നു രാവിലെ10 മണിക്ക് എസ് ജി വി ജി എച്ച് എസ് എസിൽ! അതിവേഗചിത്രകാരൻ ജിതേഷ്ജിയുടെ വരവേഗവിസ്മയത്തിലൂടെ കലാമത്സരങ്ങളുടെ നൂപുരധ്വനി ഉയരും

ആറന്മുള ഉപജില്ല കലോത്സവം നവംബർ 15, 16 തീയതികളിൽ കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ് എസിൽ വെച്ചു നടക്കും. നവംബർ 15 ആം തീയതി രാവിലെ 10 മണിക്ക് ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ ജിതേഷ്ജിയുടെ വരവേഗവിസ്മയത്തിലൂടെ ന്യു ജനറേഷനു ആവേശം പകരുന്ന അത്യന്തം വേറിട്ട ഇന്ററാക്റ്റീവ് രീതിയിലാണ് ഇക്കുറി കലാമത്സരങ്ങളുടെ ഔചാരികമായ ഉദ്ഘാടനം നടക്കുക.

 

കലോത്സവം പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം സംഗീതജ്ഞൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരനും നിർവ്വഹിക്കും. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ ആർ അജയകുമാർ മുഖ്യപ്രഭാഷണം നടത്തും.

എസ് ജി വി ജി ഹയർസെക്കന്ററി സ്കൂൾ മാനേജർ കൃഷ്ണാനന്ദ പൂർണ്ണമയി അനുഗ്രഹപ്രഭാഷണം നടത്തും. പന്തളം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അനീഷ് മോൻ, ആറന്മുള ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ദീപ നായർ, മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി അശോകൻ, ആറന്മുള ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി ഡി മോഹനൻ, രമാദേവി , ജയ വേണുഗോപാൽ, പ്രസാദ് വേരുങ്കൽ, രേഖ പ്രദീപ്‌, വിൽസി ബാബു,
സിന്ധു എബ്രഹാം, പി എം ശിവൻ, സരൺ പി ശശിധരൻ, എസ് ജി വി ജി സ്കൂൾ പ്രിൻസിപ്പൽ ഷൈലജ കെ നായർ, ഹെഡ്മിസ്ട്രേസ് മായാ ലക്ഷ്മി എസ്, സ്കൂൾ പി ടി എ പ്രസിഡന്റ് രാജേഷ് ആർ, എന്നിവർ പ്രസംഗിക്കും.ആറന്മുള എ ഇ ഓ നിഷ ജെ സ്വാഗതവും സ്വീകരണകമ്മറ്റി കൺവീനർ അജിത് എബ്രഹാം കൃതജ്ഞതയും പറയും

error: Content is protected !!