Trending Now

ആക്രമകാരികളായ പോത്തുകളെ കൊണ്ട് പൊറുതി മുട്ടി ഒരു ദേശം

 
വടശേരിക്കര ഫോറസ്റ്റ്‌ റേഞ്ചിലെ അരീക്കകാവ് സര്‍ക്കാര്‍ മാതൃകാ തടി ഡിപ്പോയില്‍ പോത്തുകളെ മേയാന്‍ വിടുന്നത് തടയണമെന്ന് സംയുക്ത ട്രേഡ് യുണിയന്‍ നേതൃ യോഗം ആവശ്യപ്പെട്ടു. 35 ഏക്കര്‍ വിസ്തൃതിയുള്ള ഡിപ്പോയില്‍ നാല്‍പതില്‍ ഏറെ പോത്തുകളെയാണ് സ്വകാര്യ വ്യക്തി വളര്‍ത്തുന്നത്.പകല്‍ സമയം തടികളില്‍ കെട്ടിയിടുന്ന അവയെ രാത്രി അഴിച്ചു വിടും.പൊത്തിന്‍ കൂട്ടത്തിന്‍റെ ചാണകവും മുത്രവും കെട്ടി കിടക്കുന്നതിനാല്‍ തടികള്‍ അട്ടിവൈക്കുക,ലോട്ട് നമ്പര്‍ കൊത്തുക,അളവെടുക്കുക,ലോഡു ചെയ്യുക എന്നീ പ്രവ്രത്തികളെല്ലാം ബുദ്ധിമുട്ടിലാണെന്ന് നേതാക്കള്‍ പറഞ്ഞു.അരീക്കകാവ് ലോട്ടറി കോളനിയിലേക്ക് പോകാനുള്ള ഏക വഴി തടി ഡിപ്പോയില്‍ കൂടിയാണ്.ഈ കോളനിയില്‍ അഞ്ഞുറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. യാത്രക്കാരായ സ്കൂള്‍ കുട്ടികളെയും സ്ത്രീകളെയും കയര്‍ പൊട്ടിച്ചു പോത്തുകള്‍ ഓടിച്ച സംഭവങ്ങള്‍ പല തവണ ഉണ്ടായി.രാത്രി സൌര്യ വിഹാരം നടത്തുന്ന പോത്തിന്‍ കൂട്ടം സമീപ വാസികളുടെ കൃഷി വകകള്‍ നശിപ്പിക്കുന്നത് പതിവാണ്. വെളുപ്പിന് റബ്ബര്‍ ടാപ്പിംഗ് നടത്താന്‍ പോകുന്നവരെ പോത്തുകള്‍ ആക്രമിച്ച സംഭവം ഉണ്ടായി . വടശേരിക്കര -ചിറ്റാര്‍മെയിന്‍ റോഡില്‍ ഇവ രാത്രി മാര്‍ഗ തടസം ഉണ്ടാക്കും.കുറെ നാള്‍ മുന്‍പ് ടിപ്പര്‍ ലോറി ഇടിച്ചു ഒരെണ്ണം ചത്തു.തൊഴിലാളി
കള്‍ രേഖാമൂലം പരാതിപ്പെടുമ്പോള്‍ ഡിപ്പോ ഓഫീസര്‍ ഉടമയ്ക്ക് നോട്ടിസ് നല്‍കും.പക്ഷെ മേല്‍ നടപടികള്‍ ഉണ്ടാകാറില്ല. ഓടാതിക്കാന്‍ കഴുത്തില്‍ നിന്ന് മുന്‍ കാലില്‍ കുളമ്പിനു മുകളില്‍ കയര്‍ ബന്ധിച്ചു ഡിപ്പോയില്‍ പോത്തുകളെ മേയാന്‍ വിടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് വടശേരിക്കര പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നല്‍കിയ സമ്മതമാണ് ഇപ്പോള്‍ വിനയായത്. ഈ മാസം ഇരുപതിന് തടികളുടെ അളവും വിലയും നിശ്ചയിക്കാന്‍ ഡിപ്പോ സന്ദര്‍ശിക്കുന്ന ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേററ്ര്‍ക്ക് പരാതി നല്കാന്‍ യോഗം തീരുമാനിച്ചു.ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍സെക്രട്ടറി ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.കെ എന്‍ പ്രകാശിന്‍റെ അധ്യക്ഷതയില്‍ സി വി എബ്രഹാം,പി എം മനോജ്‌,എം എന്‍ ഭദ്രന്‍,ശിവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

ചിത്രം (ഫയല്‍)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!