Trending Now

ദേശത്തിന്‍റെ കൈയ്യില്‍ അക്ഷരം പിടിപ്പിച്ച ആശാട്ടിമാര്‍ക്ക് ആദരവ്

കോന്നി :ഒരു കാലത്ത് നാടിന്‍റെ ദേവാലയം ആയിരുന്നു ആശാട്ടി പുരകള്‍ .മണലില്‍ കൈവിരല്‍ മുക്കി ആശാട്ടിമാരും ,ആശാന്മാരും അക്ഷരത്തെ വരപ്പിക്കുമ്പോള്‍ ചില്ലക്ഷരത്തിന്‍റെ കോറലില്‍ വിരല്‍ തുമ്പു മുറിഞ്ഞതും ,അക്ഷരത്തെ അടുത്ത് അറിഞ്ഞപ്പോള്‍ ഈ ഗുരുക്കന്മാര്‍ക്കു ഗുരുദക്ഷിണ നല്‍കി ഉപരി പഠനത്തിനു പോയതും മനസ്സില്‍ കോര്‍ത്ത്‌ കൊണ്ട് ദേശത്തിന്‍റെ ആശാട്ടിമാരെ ആദരിച്ചു .

ദേശത്തിന്‍റെ എഴുത്താശാട്ടിമാരായ മേരീ , റെയ്ച്ചല്‍ എന്നിവര്‍ക്ക് കോന്നി അട്ടച്ചാക്കല്‍ മഹിമ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ആദരവ് ലഭിച്ചു . . ക്ലബ് പ്രസിഡന്റ് അനില്‍കുമാര്‍ ,സെക്രട്ടറി ബിനു കെ എസ് എന്നിവരുടെ ആശയമായിരുന്നു ആദരവായി മാറിയത് .. മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ഇളകൊള്ളൂര്‍ ആദരിക്കല്‍ കര്‍മ്മം നടത്തി. ജില്ലകായിക മേളയില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഷോട്ട് പുട്ടിന് ഒന്നാം സ്ഥാനം ലഭിച്ച സോന സാബുവിന് പൊന്നാടയും പുരസ്കാരവും നല്‍കി ആദരിച്ചു . സെന്റ്. ജോര്‍ജ്.വി.എച്ച്.എസ്.എസ് അട്ടച്ചാക്കല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ത്യാഗരാജന്‍,.വിദ്യാധരന്‍,കെ.എസ് ബിജു,ആന്റണി മണ്ണില്‍ എന്നിവര്‍ സംസാരിച്ചു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!