KONNIVARTHA.COM : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മുഴപ്പിലങ്ങാട് ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 26 മുതല്‍ മൂന്നാര്‍ ദേവികുളത്ത് ത്രിദിന സാഹസിക ക്യാമ്പ് സംഘടിപ്പിക്കുന്നു.
18 നും 35 നും മധ്യേ പ്രായമുളള യുവതീ യുവാക്കള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. അപേക്ഷകരുടെ ബയോഡാറ്റയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 9447402042 വാട്‌സ്ആപ്പ് നമ്പര്‍ മുഖേനയോ അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9895183934, 0484-2428071.