Trending Now

പച്ചമണ്ണ് കടത്ത് : ടിപ്പറും മണ്ണുമാന്തിയും പിടികൂടി

 

KONNIVARTHA.COM /പത്തനംതിട്ട : അനധികൃതമായി പച്ചമണ്ണ് കടത്താൻ ശ്രമിച്ചതിന് ടിപ്പറും മണ്ണുമാന്തിയും പിടികൂടി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും, കോയിപ്രം പോലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്, രണ്ടുപേരെ പിടികൂടി.

ജെ സി ബി ഓപ്പറേറ്റർ തമിഴ്നാട് തെങ്കാശി ശങ്കരൻകോവിൽ കടയനല്ലൂർ കളത്തിക്കുളം ഡോർ നമ്പർ 236 ൽ തങ്കപാണ്ട്യൻ മകൻ മുരുകൻ എന്നുവിളിക്കുന്ന വെള്ളദുരയ്‌ തങ്കപാണ്ട്യൻ(34), ടിപ്പർ ഡ്രൈവർ തിരുവല്ല തിരുമൂലപുരം ഇരുവള്ളിപ്ര ഐക്കരപ്പറമ്പിൽ അനന്ദന്റെ മകൻ അനീഷ് (39) എന്നിവരാണ് പിടിയിലായത്.

അയിരൂർ പ്ലാങ്കമൺ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിന്നാണ് പച്ചമണ്ണ് കടത്താൻ ശ്രമിച്ചത്. കോയിപ്രം പോലീസ് വാഹനങ്ങൾ റിപ്പോർട്ട്‌ ഉൾപ്പെടെ ജിയോളജി വകുപ്പിന് കൈമാറി. ജിയോളജി വകുപ്പ് അധികൃതർ തുടർനടപടി സ്വീകരിക്കും. കോയിപ്രം എസ് ഐ അനൂപിന്റെ നേതൃത്വത്തിലാണ് നടപടികൾ കൈകൊണ്ടത്. ഏ എസ് ഐ വിനോദ് എസ് സി പി ഒ ജോബിൻ, ഡാൻസാഫ് സംഘത്തിലെ അഖിൽ, ശ്രീരാജ്, ബിനു എന്നിവർ കൂടി ഉൾപ്പെട്ട സംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ജില്ലയിൽ ഇത്തരത്തിൽ അനധികൃതകടത്തിൽ ഏർപ്പെടുന്നവർക്കെതിരെ പരിശോധന ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ തുടർന്നുവരുന്നതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.